മുരുമുരുപ്പോടെ ചില്ലി ഗാർലിക് പൊട്ടറ്റോ
text_fieldsകുട്ടികൾക്കിഷ്ടപ്പെടുന്ന ഒരു വിഭവമാണിത്.പാർട്ടി പോലുള്ള അവസരങ്ങളിലും വളരെ എളുപ്പത്തിൽ സ്റ്റാർട്ടർ ആയി ഉണ്ടാക്കാൻ പറ്റിയ ഒരു വിഭവം കൂടിയാണിത്.
ചേരുവകൾ
1. ഉരുളക്കിഴങ്ങ് – 3 എണ്ണം
2. കുരുമുളകുപൊടി – 1 ടീസ്പൂൺ
3. ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ
4. വെണ്ണ – ഒന്നര ടേബിൾ സ്പൂൺ
5. മല്ലിയില – 1 ടേബിൾ സ്പൂൺ
6. വെളുത്തുള്ളി അരിഞ്ഞത് – 1 ടേബിൾ സ്പൂൺ
7. മല്ലിയില പൊടിയായി അരിഞ്ഞത്-1 ടേബിൾ സ്പൂൺ
8. ഉപ്പ് -ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ ശേഷം കഴുകി വൃത്തിയാക്കുക. നീളത്തിൽ ചെറിയ കഷ്ണങ്ങളാക്കുക. (ഒരു ഉരുളക്കിഴങ്ങ് എട്ട് കഷണങ്ങളാക്കിയാൽ മതി). ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഒരു പാത്രത്തിലേക്ക് മാറ്റി ഇതിലേക്ക് ഒരു ടീസ്പൂൺ കുരുമുളകുപൊടി, ആവശ്യത്തിന് ഉപ്പ്, ഒരു ടേബിൾ സ്പൂൺ ഒലിവ് ഓയിൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിക്കുക.
ശേഷം ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഒരു ബേക്കിങ് ട്രേയിൽ നിരത്തി 180 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ഓവനിൽ വച്ച് ബേക്ക് ചെയ്യണം. 20 മിനിറ്റിനു ശേഷം ട്രേ പുറത്തെടുത്ത് ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ തിരിച്ചിട്ട് വീണ്ടും 180 ഡിഗ്രി സെൽഷ്യസിൽ 20 മിനിറ്റ് ബേക്ക് ചെയ്യുക.
ഫ്രൈയിങ് പാനിൽ ഉരുളക്കിഴങ്ങ് കഷ്ണങ്ങളെ ഓയിലിൽ ഗോൾഡൻ നിറമാവുന്നത് വരെ ഫ്രൈ ചെയ്ത് എടുത്താലും മതി. അതിനു ശേഷം ഒരു പാൻ മീഡിയം തീയിൽ ചൂടാക്കിയിട്ട് അതിലേക്ക് 1.5 ടേബിൾ സ്പൂൺ വെണ്ണ ചേർത്ത് കൊടുക്കുക.
വെണ്ണ ഒന്നു ഉരുകി കഴിയുമ്പോൾ അതിലേക്ക് ചെറുതാക്കി അരിഞ്ഞു വച്ചിട്ടുള്ള ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളിയും മല്ലിയിലയും ചേർത്ത് ഇളക്കുക. അതിന് ശേഷം ബേക്ക് / ഫ്രൈ ചെയ്ത ഉരുളക്കിഴങ്ങ് കഷ്ണങ്ങൾ ചേർത്ത് നന്നായി യോജിപ്പിച്ച് തീ ഓഫാക്കുക. ഇത് ചെറിയ ചൂടോടെ കഴിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.