Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightഈ​ദി​ന്​ മ​ധു​രം...

ഈ​ദി​ന്​ മ​ധു​രം നു​ണ​യാ​ൻ ചോ​ക്ലേ​റ്റ് സൂ​ഫ്ലെ

text_fields
bookmark_border
Chocolate Souffle, ചോ​ക്ലേ​റ്റ് സൂ​ഫ്ലെ
cancel

ഈ​ദ്‌ ജോ​റാ​ക്കാ​ൻ മ​ധു​ര​പ്പ​ല​ഹാ​ര​ങ്ങ​ൾ ത​പ്പി ന​ട​ക്കുകയാ​വും മി​ക്ക വീ​ട്ട​മ്മ​മാ​രും. അ​വ​ർ​ക്കു വേ​ണ്ടി​യു​ള്ള ഒ​രു ചെ​റി​യ റെ​സി​പ്പി ആ​ണി​ത്. വ​ള​രെ ല​ളി​ത​മാ​യൊ​രു മ​ധു​ര​മാ​ണി​ത്. പ​ക്ഷെ ക​ഴി​ക്കാ​ൻ ന​ല്ല രു​ചി​യും. ഉ​ണ്ടാ​കി​യെ​ടു​ക്കാ​ൻ എ​ളു​പ്പ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ ഏ​തു കു​ട്ടി​ക​ൾ​ക്കും പ​രീ​ക്ഷി​ക്കാം. അ​തും വ​ള​രെ കു​റ​ച്ചു ചേ​രു​വ​ക​ൾ​കൊ​ണ്ട്.

ചേ​രു​വ​ക​ൾ

  • വി​പ്പി​ങ് ക്രീം (​ത​ണു​ത്ത​ത്) - 1ക​പ്പ്‌
  • ജെ​ലാ​റ്റി​ൻ - 1 ടീ​സ്പൂ​ൺ
  • ചൂ​ട് വെ​ള്ളം - 3 ടേ​ബി​ൾ​സ്പൂ​ൺ
  • മി​ൽ​ക്ക് ചോ​ക്ലേ​റ്റ്‌-130 ഗ്രാം
  • ​വൈ​റ്റ് ചോ​ക്ലേ​റ്റ് - 130 ഗ്രാം
  • ​ത​യാ​റാ​ക്കു​ന്ന വി​ധം
  • ക​ണ്ടെ​ൻ​സ്ഡ് മി​ൽ​ക്‌-3 ടേ​ബി​ൾ സ്പൂ​ൺ

ഉ​ണ്ടാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ൽ 1 ക​പ്പ്‌ ത​ണു​ത്ത വി​പ്പി​ങ് ക്രീം ​ചേ​ർ​ത്ത് സോ​ഫ്റ്റാ​കു​ന്ന​തു​വ​രെ അ​ടി​ച്ചെ​ടു​ക്കു​ക. ചെ​റി​യ ഒ​രു പാ​ത്ര​ത്തി​ൽ ജെ​ലാ​റ്റി​ൻ ചൂ​ട് വെ​ള്ളം ഒ​ഴി​ച്ച് ന​ന്നാ​യി ഇ​ള​ക്കി ഉ​രു​ക്കി എ​ടു​ക്കു​ക. മി​ൽ​ക്ക് ചോ​ക്ലേ​റ്റ് ഒ​രു പാ​ത്ര​ത്തി​ൽ ഡ​ബി​ൾ ബോ​യി​ൽ ചെ​യ്ത് ഉ​രു​ക്കി എ​ടു​ക്കു​ക.

ഇ​തി​ൽ ഉ​രു​ക്കി​യ ജെ​ല​റ്റി​ൻ മി​ശ്രി​ത​വും ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന വി​പ്പി​ങ് ക്രീ​മും ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ മാ​ത്രം ക​ണ്ട​ൻ​സ്ഡ് മി​ൽ​ക്ക് ചേ​ർ​ക്കു​ക. (വി​പ്പി​ങ്​ ക്രീ​മി​ൽ പൊ​തു​വെ മ​ധു​രം ഉ​ണ്ടാ​യി​രി​യ്ക്കും). ഇ​ത് ഒ​രു മൂ​ന്ന്​ ഗ്ലാ​സി​ലോ ഏ​തെ​ങ്കി​ലും പാ​ത്ര​ത്തി​ലോ ഒ​ഴി​ച്ച് 15 മി​നി​റ്റ് ഫ്രി​ഡ്ജി​ൽ വ​യ്ക്കു​ക.

മു​ക​ളി​ൽ എ​ന്തെ​ങ്കി​ലും ടോ​പ്പി​ങ്​​സ്​ ഇ​ട്ടു കൊ​ടു​ക്കാം. സ്വാ​ദി​ഷ്ട​മാ​യ ചോ​ക്ലേ​റ്റ് സൂ​ഫ്ലെ റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FoodRecipechoclate souffle
News Summary - choclate souffle
Next Story