Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightകു​ട്ടി​ക​ൾ​ക്കാ​യി...

കു​ട്ടി​ക​ൾ​ക്കാ​യി ത​യ്യാ​റാ​ക്കാം ചോ​ക്ലേ​റ്റ് കു​നാ​ഫ

text_fields
bookmark_border
Chocolate Kunafa
cancel

ത​ണു​പ്പു​ള്ള ഡെ​സ്സേ​ർ​ട് ഇ​ഷ്ട​പ്പെ​ടാ​ത്ത​വ​ർ​ക്കും പ്രാ​യ​മാ​യാ​വ​ർ​ക്കും എ​ല്ലാം ത​ന്നെ ക​ഴി​ക്കാ​ൻ പ​റ്റു​ന്ന ഒ​രു മ​ധു​ര വി​ഭ​വ​മാ​ണ് കു​നാ​ഫ. കു​നാ​ഫെ​യി​ൽ ന​മു​ക്കി​ഷ്ട​പ്പെ​ട്ട ഫ്‌​ളേ​വ​റു​ക​ൾ ഇ​ട്ട് ചെ​യ്യാം. ചോ​ക്ലേ​റ്റ് , പി​സ്താ, ബി​സ്കോ​ഫി സ്ട്രോ​ബെ​റി അ​ങ്ങ​നെ അ​ങ്ങ​നെ. ചോ​ക്ലേ​റ്റ് ഇ​ഷ്ട​പ്പെ​ടു​ന്ന​വ​ർ​ക്കു ഈ ​കു​നാ​ഫ ഏ​റെ പ്രി​യ​മാ​വും.

ആവശ്യമുള്ളവ

  • ക​തൈ​ഫി (കു​നാ​ഫ മാ​വ്) – കാ​ൽ കി​ലോ
  • വെ​ണ്ണ – മൂ​ന്നു വ​ലി​യ സ്പൂ​ൺ ഉ​രു​ക്കി​യ​ത്
  • പാ​ൽ – ഒ​രു ക​പ്പ്
  • കോ​ൺ​ഫ്‌​ളോ​ർ – ഒ​രു വ​ലി​യ സ്പൂ​ൺ
  • ക്രീം – ​അ​ര​ക്ക​പ്പ്
  • ചീ​സ് ഗ്രേ​റ്റ് ചെ​യ്ത​ത് – ഒ​രു ക​പ്പ്
  • പ​ഞ്ച​സാ​ര – ഒ​രു ക​പ്പ്
  • വെ​ള്ളം – അ​ര​ക്ക​പ്പ്
  • നാ​ര​ങ്ങാ​നീ​ര് – ഒ​രു ചെ​റി​യ സ്പൂ​ൺ
  • കു​ക്കി​ങ് ചോ​ക്ലേ​റ്റ് -1 ക​പ്പ് (ഡാ​ർ​ക്ക് ,വൈ​റ്റ്‌)

പാ​കം ചെ​യ്യു​ന്ന വി​ധം

  1. അ​വ്ൻ 1800C ൽ ​ചൂ​ടാ​ക്കി​യി​ടു​ക.
  2. കു​നാ​ഫ മാ​വ് ഒ​രു പാ​ത്ര​ത്തി​ലാ​ക്കി അ​തി​ൽ വെ​ണ്ണ ചേ​ർ​ത്തു ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.
  3. മൂ​ന്നാ​മ​ത്തെ ചേ​രു​വ യോ​ജി​പ്പി​ച്ച് അ​ടു​പ്പി​ൽ വ​ച്ചു കു​റു​ക്കു​ക. ഇ​ത് ഏ​ക​ദേ​ശം കു​റു​കി​യ ശേ​ഷം അ​ടു​പ്പി​ൽ നി​ന്നു മാ​റ്റ​ണം.
  4. ബേ​ക്കി​ങ് പാ​നി​ൽ കു​നാ​ഫ​യു​ടെ മാ​വി​ന്‍റെ പ​കു​തി അ​മ​ർ​ത്തി വ​ച്ച ശേ​ഷം അ​തി​നു മു​ക​ളി​ൽ പാ​ൽ മി​ശ്രി​തം ഒ​ഴി​ച്ച് ചീ​സ്​ വി​ത​റു​ക.
  5. ഇ​തി​നു മു​ക​ളി​ൽ ബാ​ക്കി മാ​വ് അ​മ​ർ​ത്തി വ​ച്ച ശേ​ഷം ചൂ​ടാ​ക്കി​യി​ട്ടി​രി​ക്കു​ന്ന അ​വ്നി​ൽ വ​ച്ച് 20–30 മി​നി​റ്റ് ബേ​ക്ക് ചെ​യ്യ​ണം. ഗോ​ൾ​ഡ​ൻ നി​റ​മാ​കു​ന്ന​താ​ണ് പാ​കം.
  6. പ​ഞ്ച​സാ​ര വെ​ള്ളം ചേ​ർ​ത്തു ചെ​റു​തീ​യി​ൽ വ​ച്ചു ന​ന്നാ​യി തി​ള​പ്പി​ച്ച ശേ​ഷം നാ​ര​ങ്ങാ​നീ​ര് ചേ​ർ​ക്കു​ക. ഇ​ത് അ​ഞ്ചു മി​നി​റ്റ് അ​ടു​പ്പി​ൽ വ​ച്ച് സി​റ​പ്പാ​ക്കി എ​ടു​ക്ക​ണം. കു​ക്കി​ങ്​ ചോ​ക്ലേ​റ്റ് ഡ​ബി​ൾ ബോ​യി​ൽ ചെ​യ്തെ​ടു​ത്തു ഗ​ണാ​ശ്ശേ ഉ​ണ്ടാ​ക്കി എ​ടു​ക്ക​ണം.
  7. ത​യാ​റാ​ക്കി​യ കു​നാ​ഫ​യി​ൽ സി​റ​പ്പ് ഒ​ഴി​ച്ച് ചോ​ക്ലേ​റ്റ് ഗ​ണാ​ശ്ശേ മു​ക​ളി​ൽ ഒ​ഴി​ച്ച് ടൂ​തു പി​ക്കു കൊ​ണ്ട് ന​മു​ക്കി​ഷ്ട​മു​ള്ള രീ​തീ​യി​ൽ അ​ല​ങ്ക​രി​ച്ചു വി​ള​മ്പാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KidsRecipesChocolate Kunafa
News Summary - Chocolate Kunafa for Kids
Next Story