ക്രീമി പാസ്ത വീട്ടിൽ തയാറാക്കാം
text_fieldsചേരുവകൾ
- വെള്ളം – 5–6 ഗ്ലാസ്
- ഉപ്പ്– ആവശ്യത്തിന്
- ബട്ടർ– 2 ടീസ്പൂൺ
- ഓയിൽ -2 ടേബിൾ സ്പൂൺ
- പാസ്ത – 11/2 കപ്പ്
- വെളുത്തുള്ളി അരിഞ്ഞത്–1 ടേബിൾ സ്പൂൺ
- പച്ചമുളക് – 1 എണ്ണം
- കാരറ്റ് പൊടിയായി അരിഞ്ഞത്–3 ടേബിൾ സ്പൂൺ
- സവാള പൊടിയായി അരിഞ്ഞത്–3 ടേബിൾ സ്പൂൺ
- കാപ്സിക്കം പൊടിയായി അരിഞ്ഞത് – 3 ടേബിൾ സ്പൂൺ
- തക്കാളി പൊടിയായി അരിഞ്ഞത്– 3 ടേബിൾ സ്പൂൺ
- വറ്റൽ മുളക് ചതച്ചത് – 1 ടേബിൾ സ്പൂൺ
- കുരുമുളകു പൊടി – 1 ടീസ്പൂൺ
- ഫ്രെഷ് ക്രീം
തയാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ ഒരോ ടീസ്പൂൺ വീതം ഉപ്പും ഓയിലും ഒഴിച്ച് വെള്ളം തിളച്ചു വരുമ്പോൾ അതിലേക്ക് ഒന്നര കപ്പ് പാസ്ത ഇട്ട് വേവിക്കുക. ഇനി മറ്റൊരു പാനിൽ ഒരു ടീസ്പൂൺ എണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ ചെറുതായി അരിഞ്ഞ വെളുത്തുള്ളി ഒന്നു വഴറ്റിയെടുക്കുക.
ശേഷം ഇതിലേക്ക് പൊടിയായി അരിഞ്ഞ കാരറ്റും സവാളയും ഇട്ട് രണ്ടു മൂന്നു മിനിറ്റ് വഴറ്റുക. ഇതൊന്നു വാടി വരുമ്പോൾ അരിഞ്ഞു വച്ചിരിക്കുന്ന കാപ്സിക്കവും തക്കാളിയും കൂടി ചേർത്ത് ഇത് ചെറുതായൊന്നു വഴറ്റുക. ഇതിന്റെ കൂടെ നമുക്കിഷ്ടമുള്ള പച്ചക്കറികൾ എന്തും ചേർക്കാം കാബേജ്, മഷ്റും, പനീർ ഏതു വേണമെങ്കിൽ ചേർക്കാം.
ഓയിലിനു പകരം ബട്ടറുപയോഗിച്ചും ഇത് തയാറാക്കാം. ഇതിന്റെ കൂടെ ഉപ്പും കുരുമുളകു പൊടിയും വറ്റൽമുളക് ചതച്ചതും (1 ടേബിൾ സ്പൂൺ) കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം വെന്ത് വെള്ളം ഊറ്റി വച്ചിരിക്കുന്ന പാസ്റ്റയിലേക്ക് ചേർത്ത് നന്നായി മിക്സ് ചെയ്യുക.
ഇനി ഇതിലേക്കു ഫ്രഷ് ക്രീം കുറച്ച് കുറച്ചായി ചേർത്തു യോജിപ്പിക്കുക. ഇതൊരു രണ്ടു മിനുറ്റ് നേരം അടച്ചു വച്ച് വേവിക്കുക. എളുപ്പം തയാറാക്കാവുന്ന ക്രീമി പാസ്ത റെഡി.മുകലിൽ ഇഷ്ടത്തിനനുസരിച്ചു ഷെഡാർ ചീസ് ഇട്ടു ചൂടോടെ വിളംബാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.