Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightFoodchevron_rightRecipeschevron_rightവീ​ട്ടി​ൽ...

വീ​ട്ടി​ൽ ത​യാ​റാ​ക്കാം ഇ​റ്റാ​ലി​യ​ൻ തി​രാ​മി​സു

text_fields
bookmark_border
Italian Tiramisu
cancel

വീ​ട്ടി​ൽ വ​രു​ന്ന അ​തി​ഥി​ക​ൾ​ക്കു വി​ള​മ്പാ​ൻ പ​റ്റി​യ ഒ​രു മ​ധു​ര​മാ​ണ് തി​രാ​മി​സു. കാ​ണാ​ൻ മൊ​ഞ്ചു​ള്ള പൊ​ലെ ത​ന്നെ ക​ഴി​ക്കാ​നും രു​ചി​യു​ള്ള ഡെ​സ്സേ​ർ​ട്.

ചേ​രു​വ​ക​ൾ

  • ഇ​ൻ​സ്റ്റ​ന്‍റ്​ കോ​ഫി പൗ​ഡ​ർ
  • -2 1/2 ടേ​ബി​ൾ​സ്പൂ​ൺ
  • ചെ​റു ചൂ​ടു​വെ​ള്ളം -1 1/2 ക​പ്പ്‌
  • പ​ഞ്ച​സാ​ര -2 ടേ​ബി​ൾ​സ്പൂ​ൺ
  • വി​പ്പി​ങ് ക്രീം (​ത​ണു​ത്ത​ത്) -1 ക​പ്പ്‌
  • മാ​സ്ക്ക​പോ​ണി ചീ​സ് -1 ക​പ്പ്‌
  • വാ​നി​ല എ​സ​ൻ​സ് -1 ടീ​സ്പൂ​ൺ
  • ലേ​ഡീ ഫിം​ഗ​ർ ബി​സ്ക​റ്റ്‌ -20 പീ​സ്
  • കൊ​ക്കോ പൗ​ഡ​ർ-2 ടേ​ബി​ൾ​സ്പൂ​ൺ

ത​യ്യാ​റാ​ക്കു​ന്ന വി​ധം

ഒ​രു ബൗ​ളി​ൽ കോ​ഫി പൗ​ഡ​ർ, ചൂ​ടു​വെ​ള്ളം, പ​ഞ്ച​സാ​ര എ​ന്നി​വ ചേ​ർ​ത്ത് ന​ന്നാ​യി ഇ​ള​ക്കി യോ​ജി​പ്പി​ച്ച് മാ​റ്റി വ​യ്ക്കു​ക. ഒ​രു ബൗ​ളി​ൽ വി​പ്പി​ങ് ക്രീ​മും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് സോ​ഫ്റ്റ്‌ പീ​ക്ക് ആ​കു​ന്ന​തു​വ​രെ അ​ടി​ക്കു​ക, ശേ​ഷം മാ​സ്ക്ക​പോ​ണി ചീ​സും വാ​നി​ല എ​സ​ൻ​സും ചേ​ർ​ത്ത് ന​ന്നാ​യി യോ​ജി​പ്പി​ക്കു​ക.

ലേ​ഡി ഫിം​ഗ​ർ ബി​സ്ക​റ്റ്‌ ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന കോ​ഫി മി​ശ്രി​ത​ത്തി​ൽ മു​ക്കി ഒ​രു പാ​ത്ര​ത്തി​ൽ നി​ര​ത്തി വ​യ്ക്കു​ക. ത​യാ​റാ​ക്കി വ​ച്ചി​രി​ക്കു​ന്ന ക്രീ​മി​ന്‍റെ മി​ശ്രി​തം പ​കു​തി മു​ക​ളി​ലാ​യി ഒ​ഴി​ച്ച് സ്പ്രെ​ഡ് ചെ​യ്ത് എ​ടു​ക്കു​ക. വീ​ണ്ടും ഒ​രു ലെ​യ​ർ ലേ​ഡീ​സ് ഫിം​ഗ​റും ക്രീം​മും വ​യ്ക്കു​ക.

അ​ഞ്ചു മ​ണി​ക്കൂ​ർ എ​ങ്കി​ലും സെ​റ്റ് ചെ​യ്യാ​നാ​യി വ​യ്ക്കു​ക. ത​ണു​ത്ത ശേ​ഷം കൊ​ക്കോ പൗ​ഡ​ർ മു​ക​ളി​ലാ​യി തൂ​വി കൊ​ടു​ക്കാം. കി​ഡി​ല​ൻ ഡെ​സ്സേ​ർ​ട് റെ​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecipeItalian Tiramisu
News Summary - Italian Tiramisu
Next Story