ഓണത്തിന് മധുരമൂറും പാൽപായസം
text_fieldsഓണസദ്യക്കു ശേഷം കിട്ടുന്ന പായസത്തിന്റെ രുചി ഒന്നു വേറെ തന്നെയാണ്. അതു പാൽപായസമാണെങ്കിൽ പറയുകയും വേണ്ടാ. പഴമയുടെ രുചി ഒട്ടും ചോർന്നുപോകാതെ വളരെ പെട്ടെന്നു തയാറാക്കാൻ പറ്റിയ പായസമാണിത്.
ചേരുവകൾ
- കൈമ അരി/ പായസം അരി - 1/2 കപ്പ്
- പാൽ - 1 ലിറ്റർ അല്ലെങ്കിൽ 4 കപ്പ് (250 മില്ലി)
- പഞ്ചസാര - 3/4 കപ്പ് മുതൽ 1 കപ്പ് വരെ
- ഗ്രാമ്പൂ - 3 എണ്ണം
- ഏലക്ക - 2 എണ്ണം ചതച്ചത്
- നെയ്യ് - 1/2 ടീസ്പൂൺ +1 ടീസ്പൂൺ
- കശുവണ്ടിപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
- ഉണക്ക മുന്തിരി - 2 ടേബിൾ സ്പൂൺ
- വെള്ളം - 1/2 ലിറ്റർ
തയാറാക്കുന്ന വിധം
അരി കഴുകി 30 മിനിറ്റ് മുതൽ 1 മണിക്കൂർ വരെ കുതിർത്തു െവയ്ക്കുക. അരി, വെള്ളം, ഉപ്പ്, ഗ്രാമ്പൂ എന്നിവ ചേർക്കുക. തിളയ്ക്കുന്നതുവരെ ഉയർന്ന തീയിൽ വേവിക്കുക, അതിനു ശേഷം തീ കുറയ്ക്കുക. അരിയിലെ വെള്ളം പകുതിയായാൽ 1/2 ലിറ്റർ പാൽ ചേർക്കുക. പഞ്ചസാര ചേർത്തു തിളയ്ക്കുന്നതു വരെ വേവിക്കുക.
ഇനി 1/2 ടീസ്പൂൺ നെയ്യ് ചേർക്കുക. നന്നായി യോജിപ്പിക്കുക. 1/2 ലിറ്റർ പാൽ, ഏലയ്ക്കാപ്പൊടി എന്നിവ ചേർത്തു നന്നായി തിളപ്പിക്കുക. ഉണങ്ങിയ മുന്തിരിയും കശുവണ്ടിപ്പരിപ്പും 1 ടീസ്പൂൺ നെയ്യിൽ വഴറ്റുക, ഇത് പായസത്തിൽ ചേർത്തു വിളമ്പാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.