അടുക്കളയിൽ തയാറാക്കാം ചായപ്പീടികയിലെ പഴംപൊരി
text_fieldsനാല് മണി നേരത്തെ ചായക്കൊപ്പം പഴംപൊരി കൂടെ കിട്ടിയാൽ ആർക്കാണ് ഇഷ്ടമാവാത്തത് അല്ലെ. ഏത്തക്ക അപ്പം എന്നും ഇതിനെ പറയാറുണ്ട്. പൊതുവെ നമ്മുടെ എല്ലാവരുടെ വീട്ടിലും ഉണ്ടാക്കുന്ന ഒന്നാണ് പഴംപൊരി. പക്ഷെ പലരും പറഞ്ഞു കേൾക്കാറുണ്ട് ചായക്കടകളിലെ പഴംപൊരിയുടെ ആ രുചി കിട്ടിയിട്ടില്ലാന്ന്. ഈ ഒരു കൂട്ട് പ്രകാരം ചെയ്തു നൊക്കൂ. ചായക്കട പഴംപൊരി തയാർ
- നേന്ത്രപ്പഴം - 2 എണ്ണം
- മൈദ -1 കപ്പ്
- അരിപ്പൊടി - 1 ടേബിൾ സ്പൂൺ
- പഞ്ചസാര - 2 ടേബിൾ സ്പൂൺ
- ചെറിയ ചൂടുള്ള വെള്ളം -1&1/4ഗ്ലാസ്
- മഞ്ഞൾപ്പൊടി - 1/2 ടീസ്പൂൺ
- ഉപ്പ് -1/4 ടീസ്പൂൺനന്നായി
- ദോശ മാവ് -1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ആണ് ഇതിനു വേണ്ടത്. ആദ്യം നേന്ത്രപ്പഴം നീളത്തിൽ മുറിച്ചെടുക്കുക. ഒരു പഴം 4 അല്ലെങ്കിൽ 5 കഷണങ്ങളാക്കാം. ഒരു ബൗളിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ പാകത്തിന് വെള്ളം ചേർത്ത് നന്നായി കലക്കിയെടുക്കുക.
കട്ടകൾ ഒന്നും ഇല്ലാതെ വേണം മിക്സ് ചെയ്ത് എടുക്കാൻ. ഇനി അധികം പുളിക്കാത്ത ദോശ മാവ് ചേർത്തി നന്നായൊന്നു യോജിപ്പിച്ചെടുത്ത 4 മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കണം.
മുറിച്ചു വെച്ചിരിക്കുന്ന പഴം കഷണങ്ങൾ തയാറാക്കി വച്ചിരിക്കുന്ന മാവിൽ മുക്കി ചൂടായ വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക. നന്നായി മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. വെളിച്ചെണ്ണയ്ക്കു പകരമായി ഏത് റിഫൈൻഡ് ഓയിൽ വേണമെങ്കിലും ഉപയോഗിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.