ആഘോഷരാവിൽ ഒരുക്കാം പ്ലം കേക്ക്
text_fieldsചേരുവകൾ:
- ബട്ടർ -100 ഗ്രാം
- പഞ്ചസാര -100 ഗ്രാം
- ഫ്രൂട്ട് മിക്സ് -500 ഗ്രാം
- മുട്ട -2 എണ്ണം
- ബേക്കിങ് പൗഡർ -2 ഗ്രാം
- കാരമൽ സിറപ്പ് -20 ഗ്രാം
- ഗ്ലിസറിൻ -15 മില്ലി
- മിക്സഡ് ഫ്രൂട്ട് ജാം -15 ഗ്രാം
- വാനില എസൻസ് -2 മില്ലി
- മിക്സ് ഫ്രൂട്ട്സ് എസൻസ് -2 മില്ലി
- സ്വീറ്റ് ഓറഞ്ച് എസൻസ് -2 മില്ലി
ഫ്രൂട്ട് മിക്സിനു വേണ്ട ചേരുവകൾ:
- കറുത്ത മുന്തിരി -50 ഗ്രാം
- വെളുത്ത മുന്തിരി -50 ഗ്രാം
- ടുട്ടി ഫ്രൂട്ടി -25 ഗ്രാം
- ചെറി -25 ഗ്രാം
- ഈത്തപ്പഴം -25 ഗ്രാം
- അത്തിപ്പഴം -25 ഗ്രാം
- കശുവണ്ടി -100ഗ്രാം
- സ്പൈസ് മിക്സ് -10 ഗ്രാം
- ഇഞ്ചി പൗഡർ - 5 ഗ്രാം
- മുന്തിരി ജ്യൂസ് -300 മില്ലി
- ക്രാൻെബറി ജ്യൂസ് -100 മില്ലി
- ഓറഞ്ച് ജ്യൂസ് -100 മില്ലി
- നാരങ്ങനീര് -20 മി
- പഞ്ചസാര -250 ഗ്രാം
- മിക്സഡ് ഫ്രൂട്ട് ജാം -250 ഗ്രാം
ഫ്രൂട്ട് മിക്സ് തയാറാക്കുന്ന വിധം:
1 മുതൽ 9 വരെ ചേരുവകളെല്ലാം ഒന്നിച്ച് മിക്സ് ചെയ്യുക. അതിലേക്ക് 10 മുതൽ 15 വരെ ചേരുവകൾ ചേർത്ത് കുക്ക് ചെയ്ത് എടുത്ത മിക്സഡ് ഫ്രൂട്ട് ജ്യൂസും ചേർത്ത് വീണ്ടും മിക്സ് ചെയ്ത് ഒരു ബക്കറ്റിലേക്ക് മാറ്റി എയർ ടൈറ്റ് ചെയ്ത് 15 ദിവസം വെക്കുക. കേക്ക് തയാറാക്കുന്നതിനായി ഈ മിക്സ് ഉപയോഗിക്കാം.
തയാറാക്കുന്ന വിധം:
1. ആദ്യം ബട്ടറും പഞ്ചസാരയും ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. അതിനുശേഷം മുട്ട ഓരോന്നായി ആഡ് ചെയ്യുക. തുടർന്ന് കാരമൽ സിറപ്പ്, ഗ്ലിസറിൻ, മിക്സഡ് ഫ്രൂട്ട് ജാം എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്യുക.
2. മൈദ, ബേക്കിങ് പൗഡർ എന്നിവ മിക്സ് ചെയ്തത് ഈ മിക്സിലേക്ക് ചേർക്കുക. പിന്നീട് ഫ്രൂട്ട്സ് മിക്സും മറ്റുള്ള എല്ലാ എസൻസുകളും ചേർത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക.
3. ഒരു ബേക്കിങ് മോൾഡിൽ ബട്ടർ അപ്ലൈ ചെയ്ത് ബേക്കിങ് പേപ്പർ ഇട്ട ശേഷം ഈ മിക്സ് അതിലേക്ക് ഒഴിക്കുക. ഇത് 190 ഡിഗ്രി സെൽഷ്യസിൽ 60 മിനിറ്റ് ബേക്ക് ചെയ്ത് എടുക്കണം.
4. കേക്ക് ചൂടാറിയ ശേഷം ക്ലീൻ റാപ്പുകൊണ്ട് നന്നായി കവർ ചെയ്ത് എടുക്കുക. ഏഴു ദിവസം റൂം ടെമ്പറേച്ചറിൽ വെച്ച ശേഷം സ്ലൈസ് ചെയ്ത് സെർവ് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.