വേട്ടക്കൊരുങ്ങി റോയൽ എൻഫീൽഡ് ഹണ്ടർ; ഹോണ്ട ഹൈനസിന് എതിരാളിയാകും
text_fieldsറോയൽ എൻഫീൽഡ് നിരയിൽനിന്ന് മറ്റൊരു ബൈക്കുകൂടി നിരത്തിലിറങ്ങാൻ തയ്യാറായതായി സൂചന. നിർമാണം പൂർത്തിയായ ഹണ്ടർ ബൈക്കിെൻറ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്. പുതിയ തലമുറ ക്ലാസിക് 350ന് പിന്നാലെയാകും ഹണ്ടർ നിരത്തിലെത്തുക. മെറ്റിയർ 350െൻറ വമ്പിച്ച വിജയത്തിനുശേഷം തികഞ്ഞ ആത്മവിശ്വാസത്തിലാണ് റോയൽ എൻഫീൽഡ്. നിലവിൽ മെറ്റിയറിെൻറ കാത്തിരിപ്പ് കാലാവധി ആറ് മാസമാണ്. ഹോണ്ടയുടെ ഹൈനസ് 350യുടെ എതിരാളിയായിരിക്കും ഹണ്ടർ എന്നാണ് ചിത്രങ്ങൾ നൽകുന്ന സൂചന.
നിയോ റെട്രോ സ്റ്റൈലിലുള്ള വാഹനമാണിത്. ഹണ്ടറിെൻറ നിർമാണ നാമം വ്യത്യസ്തമായിരിക്കാനും സാധ്യതയുണ്ട്. ഷെർപ, ഷോട്ട്ഗൺ തുടങ്ങിയ പേരുകളും നിലവിൽ റോയൽ എൻഫീൽഡ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.വളരെ ഒതുക്കമുള്ള രൂപമാണ് ഹണ്ടറിനുള്ളത്. പ്രധാനമായും നഗര ഉപയോഗത്തിനായി രൂപകൽപ്പന ചെയ്ത വാഹനമാണിത്. ഓറഞ്ച് ടേൺ ഇൻഡിക്കേറ്ററുകളുള്ള ഹാലൊജൻ ഹെഡ്‌ലാമ്പാണ് മുന്നിൽ. ടെയിൽ ലൈറ്റ് എൽഇഡി യൂനിറ്റാണ്. ടേൺ ഇൻഡിക്കേറ്ററുകൾ ഹാലൊജെൻ ആയിരിക്കും. ഹെഡ്‌ലൈറ്റും ടേൺ ഇൻഡിക്കേറ്ററുകളും ടെയിൽ ലൈറ്റും വൃത്താകൃതിയിലാണെന്നതും പ്രത്യേകതയാണ്.
അനലോഗ് സ്പീഡോമീറ്ററും ചെറിയ ഡിജിറ്റൽ സ്ക്രീനും ഓഡോമീറ്ററും വാഹനത്തിലുണ്ട്. സീറ്റ് സിംഗിൾ-പീസ് യൂനിറ്റാണ്. എഞ്ചിൻ മാറ്റ് ബ്ലാക്ക് നിറത്തിലാണ് പൂർത്തിയാക്കിയിട്ടുള്ളത്. മീറ്റിയോറിൽ കണ്ട 350 സി.സി എഞ്ചിനാണിത്. എയർ- ഓയിൽ കൂൾഡ് യൂനിറ്റ് 20.2 എച്ച്പി കരുത്തും 27 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ആണ് ഗിയർബോക്സും മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകളും ചെറിയ മഡ്ഗാർഡുകളും ഹണ്ടറിന് ആകർഷകമായി രൂപഭംഗി നൽകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.