തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി -LIVE
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയമുറപ്പിച്ചു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Live Updates...
Live Updates
- 3 Dec 2023 12:12 PM IST
ബി.ജെ.പിയുടെ ഡബിൾ എൻജിൻ ഭരണത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം തെളിയിക്കുന്നതാണ് മധ്യപ്രദേശിലെ വിജയം -കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്
- 3 Dec 2023 11:59 AM IST
രാജസ്ഥാനിൽ രണ്ട് മണ്ഡലങ്ങളിൽ സി.പി.എം ലീഡ് ചെയ്യുന്നു. ദുംഗാർഗഢ് മണ്ഡലത്തിൽ സി.പി.എമ്മിന്റെ ഗിർദരി ലാലാണ് മുന്നേറുന്നത്. സി.പി.എം മുന്നേറുന്ന രണ്ടാമത്തെ മണ്ഡലം ഭാദ്രയാണ്. പാർട്ടി സ്ഥാനാർഥിയായ ബൽവാൻ പൂനിയയാണ് ലീഡ് ചെയ്യുന്നത്.
- 3 Dec 2023 11:56 AM IST
തെലങ്കാനയിൽ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ
തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ ജൂബിലി ഹിൽസ് മണ്ഡലത്തിൽ ജനവിധി തേടുന്ന കോൺഗ്രസ് നേതാവും മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ മുഹമ്മദ് അസ്ഹറുദ്ദീൻ മുന്നിൽ. തുടക്കത്തിൽ പിറകിലായിരുന്നു അസ്ഹർ നിലവിലെ എം.എൽ.എയായ ബി.ആർ.എസിലെ മഗന്തി ഗോപിനാഥിനെയാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയത്
- 3 Dec 2023 11:25 AM IST
തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പിന്നിൽ
തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തിൽ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ കോൺഗ്രസ് നേതാവ് രേവന്ത് റെഡ്ഡിയുടെ മുന്നേറ്റം. അതേസമയം, താൻ മത്സരിക്കുന്ന രണ്ടാമത്തെ മണ്ഡലമായ ഗജ്വെലിൽ ചന്ദ്രശേഖർ റാവു മുന്നിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.