തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി -LIVE
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയമുറപ്പിച്ചു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Live Updates...
Live Updates
- 3 Dec 2023 10:44 AM IST
തെലങ്കാനയിൽ നിലംതൊടാതെ ബി.ജെ.പി; കാലിടറി ബി.ആർ.എസ്, കരുത്തോടെ കോൺഗ്രസ്
ഹൈദരാബാദ്: ഭരണം നിലനിർത്താമെന്ന ബി.ആർ.എസ് കണക്കുകൂട്ടലിനും, അട്ടിമറി ജയം നേടാനുള്ള ബി.ജെ.പി ശ്രമങ്ങൾക്കുമെല്ലാം കനത്ത തിരിച്ചടിയേകി തെലങ്കാനയിൽ കോൺഗ്രസ് വിജയത്തിലേക്ക്. ബി.ആർ.എസിനെ ബഹുദൂരം പിന്നിലാക്കിയാണ് കോൺഗ്രസ് കുതിപ്പ്. ബി.ജെ.പിയാകട്ടെ കനത്ത തിരിച്ചടിയുടെ തരിപ്പിലാണ്.
മൂന്നാമൂഴത്തിന് ശ്രമിക്കുന്ന ബി.ആർ.എസിന് പ്രചരണഘട്ടത്തിൽ തന്നെ കനത്ത വെല്ലുവിളിയുയർത്തിയിരുന്നു കോൺഗ്രസ്. നഷ്ടപ്രതാപം വീണ്ടെടുത്ത് അധികാരം പിടിക്കാമെന്ന കോൺഗ്രസ് കണക്കുകൂട്ടലുകളാണ് ഫലപ്രാപ്തിയിലെത്തുന്നത്. അതേസമയം, ദേശീയ നേതാക്കളെല്ലാം വന്ന് കാടടച്ച പ്രചാരണം നടത്തിയിട്ടും വൻ വാഗ്ദാനങ്ങൾ നൽകിയിട്ടും ഫലം കാണാത്തതിന്‍റെ ഞെട്ടലാണ് ബി.ജെ.പിക്ക്.
- 3 Dec 2023 10:21 AM IST
തെലങ്കാനയിൽ കോൺഗ്രസ് എം.എൽ.എമാരെ റിസോർട്ടിലേക്ക് മാറ്റാനായി തയാറാക്കി നിർത്തിയ ബസുകൾ
- 3 Dec 2023 10:17 AM IST
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച്
ഛത്തീസ്ഗഡിൽ ഇഞ്ചോടിഞ്ച് പോരാട്ടം. 47 സീറ്റിൽ ബി.ജെ.പിയും 43 സീറ്റിൽ കോൺഗ്രസുമാണ് മുന്നിട്ടുനിൽക്കുന്നത്.
- 3 Dec 2023 10:12 AM IST
തെലങ്കാനയിൽ കോൺഗ്രസ് എം.എൽ.എമാരെ ഹോട്ടലിലേക്ക് മാറ്റാൻ ബസുകൾ റെഡി
ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ എം.എൽ.എമാരെ പണം കൊടുത്ത് വാങ്ങിയുള്ള കുതിരക്കച്ചവടം തടയാനായി മുന്നൊരുക്കവുമായി കോൺഗ്രസ്. വിജയിക്കുന്നവരെ റിസോർട്ടിലേക്ക് മാറ്റാൻ ആഡംബര ബസുകൾ ഒരുക്കിനിർത്തിക്കഴിഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും മറ്റ് എ.ഐ.സി.സി നേതാക്കളും ക്യാമ്പ് ചെയ്യുന്ന ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിന് മുന്നിലാണ് ബസുകൾ ഒരുക്കിനിർത്തിയത്.
തെലങ്കാനയിൽ വിജയിക്കുന്ന സ്ഥാനാർഥികളെ കോൺഗ്രസ് ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റിയേക്കുമെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്ത് തൂക്കുസഭയാണ് നിലവിൽ വരുന്നതെങ്കിൽ വിജയിക്കുന്ന സ്ഥാനാർഥികളെ ബംഗളൂരുവിലെ റിസോർട്ടിലേക്ക് മാറ്റും. എം.എൽ.എമാരെ ഭരണകക്ഷിയായ ബി.ആർ.എസ് വിലക്കെടുക്കുന്നത് തടയുകയാണ് ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.