തെലങ്കാനയിൽ കോൺഗ്രസ്; രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബി.ജെ.പി -LIVE
text_fieldsന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനൽ’ എന്ന് വിശേഷിപ്പിക്കാവുന്ന, നാല് സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തിസ്ഗഡ് എന്നിവിടങ്ങളിൽ ബി.ജെ.പി വിജയമുറപ്പിച്ചു. തെലങ്കാനയിൽ മാത്രമാണ് കോൺഗ്രസ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പ് നടന്ന മിസോറാമിൽ തിങ്കളാഴ്ചയാണ് വോട്ടെണ്ണൽ.
Live Updates...
Live Updates
- 3 Dec 2023 9:42 AM IST
ഛത്തിസ്ഗഡിലെ പോസ്റ്റൽ വോട്ടെണ്ണൽ
VIDEO | Chhattisgarh elections 2023: Counting of postal ballots underway at a counting centre in Ambikapur.#AssemblyElectionsWithPTI #ChhattisgarhElections2023 pic.twitter.com/kGAuD3k2OT
— Press Trust of India (@PTI_News) December 3, 2023 - 3 Dec 2023 9:38 AM IST
മധ്യപ്രദേശിൽ ബി.ജെ.പി ഏറെ മുന്നിൽ
മധ്യപ്രദേശിൽ ബി.ജെ.പി കൂടുതൽ സീറ്റുകളിൽ മുന്നിൽ. 130 സീറ്റിൽ ബി.ജെ.പിയും 96 സീറ്റുകളിൽ കോൺഗ്രസും മുന്നിട്ട് നിൽക്കുകയാണ്
- 3 Dec 2023 9:32 AM IST
ഛത്തീസ്ഗഢിൽ ബി.ജെ.പി തിരിച്ചുവരുന്നു. 38 സീറ്റിൽ ബി.ജെ.പിയും 39 സീറ്റിൽ കോൺഗ്രസും മുന്നിൽ
- 3 Dec 2023 9:23 AM IST
മധ്യപ്രദേശിൽ കോൺഗ്രസ് തിരിച്ചുവരുന്നു. 111 സീറ്റിലാണ് മുന്നിട്ട് നിൽക്കുന്നത്. 115 സീറ്റിലാണ് ബി.ജെ.പി മുന്നിൽ
- 3 Dec 2023 9:12 AM IST
തെലങ്കാനയിൽ പ്രതീക്ഷയില്ലാതെ ബി.ജെ.പി
തെലങ്കാനയിൽ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. അഞ്ച് സീറ്റിൽ മാത്രമാണ് ബി.ജെ.പി മുന്നിട്ട് നിൽക്കുന്നത്. 62 സീറ്റിൽ കോൺഗ്രസാണ് ഇവിടെ മുന്നിട്ട് നിൽക്കുന്നത്. ഭരണകക്ഷിയായ ബി.ആർ.എസ് 36 സീറ്റിൽ മാത്രമാണ് മുന്നിലുള്ളത്.
- 3 Dec 2023 9:08 AM IST
മധ്യപ്രദേശിൽ ബി.ജെ.പി മുന്നിൽ. 121 സീറ്റിൽ ബി.ജെ.പിയും 93 സീറ്റിൽ കോൺഗ്രസും മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.