ബാബരി കേസ്: വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല
text_fieldsബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന് സി.ബി.ഐ പ്രത്യേക കോടതി. മുതിർന്ന ബി.ജെ.പി നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു. കേസ് തെളിയിക്കുന്നതിൽ സി.ബി.ഐ പരാജയപ്പെട്ടതായും പ്രതികൾക്കെതിരെ ശക്തമായ തെളിവുകളില്ലെന്നും കോടതി പറഞ്ഞു.
Live Updates
- 30 Sept 2020 2:08 PM IST
ബാബരി തകർത്തിട്ടില്ലെന്ന് പറയുന്ന പോലെയാണ് വിധി, സി.ബി.ഐ അപ്പീൽ പോകണം -ലീഗ്
ബാബരി മസ്ജിദ് തകർത്ത കേസിൽ ഗൂഢാലോചനക്ക് തെളിവില്ലെന്ന സി.ബി.ഐ പ്രത്യേക കോടതി വിധിക്ക് പിന്നാലെ പ്രതികരണവുമായി മുസ്ലിം ലീഗ്. അന്വേഷണ ഏജൻസിതന്നെ അപ്പീൽ പോകണമെന്നും എല്ലാവരും സമാധാനവും മതസൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷൻ ഹൈദരലി ശിഹാബ് തങ്ങൾ പ്രതികരിച്ചു.
- 30 Sept 2020 1:40 PM IST
കേസ് കെട്ടിച്ചമച്ചത്, ഉത്തരവാദികൾ രാജ്യത്തോട് മാപ്പുപറയണം -യോഗി
ബാബരി കേസിൽ ഹിന്ദു സന്യാസിമാരെയും വി.എച്ച്.പി-ബി.ജെ.പി നേതാക്കളെയും അപമാനിക്കുക ലക്ഷ്യമിട്ട് പ്രതിചേർക്കുകയായിരുന്നെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വോട്ട് ബാങ്ക് ലക്ഷ്യമിട്ടായിരുന്നു ഇത്. ഉത്തരവാദികൾ രാജ്യത്തോട് മാപ്പ് പറയണമെന്നും യോഗി പറഞ്ഞു.
- 30 Sept 2020 1:28 PM IST
വിധിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നു -അദ്വാനി
കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള വിധിയെ ഹൃദയപൂർവം സ്വാഗതം ചെയ്യുന്നതായി എൽ.കെ. അദ്വാനി. രാം ജന്മഭൂമി പ്രസ്ഥാനത്തോടുള്ള തന്റെയും ബി.ജെ.പിയുടെയും വിശ്വാസവും പ്രതിബദ്ധതയും തെളിയിക്കുന്നതാണ് വിധി.
- 30 Sept 2020 1:23 PM IST
വിധിയെ സ്വാഗതം ചെയ്യുന്നു -രാജ്നാഥ് സിങ്
വിധിയെ സ്വാഗതം ചെയ്യുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. വൈകിയാലും സത്യം ജയിക്കുക തന്നെ ചെയ്യുമെന്നുള്ളതിന് തെളിവാണ് വിധിയെന്നും രാജ്നാഥ് സിങ് പറഞ്ഞു.
- 30 Sept 2020 1:18 PM IST
നടപടിക്രമം സി.ബി.ഐ പാലിച്ചില്ല
തെളിവുകൾ ഹാജാരക്കുന്നതിലെ നടപടിക്രമം സി.ബി.ഐ പാലിച്ചില്ലെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദത്തോടും കോടതി യോജിച്ചു.
- 30 Sept 2020 1:17 PM IST
വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല
സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല
- 30 Sept 2020 1:10 PM IST
വിഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും പരിഗണിച്ചില്ല
സി.ബി.ഐ ഹാജരാക്കിയ വിഡിയോ ദൃശ്യങ്ങളും ഫോട്ടോഗ്രാഫുകളും കോടതി പരിഗണിച്ചില്ല
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.