യു.പിയിലും ഉത്തരാഖണ്ഡിലും മണിപ്പൂരിലും ഗോവയിലും ബി.ജെ.പി; പഞ്ചാബിൽ ആം ആദ്മി
text_fieldsന്യൂഡൽഹി: നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിൽ നാലിടത്തും ബി.ജെ.പിക്ക് ഉജ്ജ്വല ജയം. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, മണിപ്പൂർ, ഗോവ എന്നിവിടങ്ങളിലാണ് ബി.ജെ.പി തുടർഭരണം നേടിയത്. ആന്തരിക ഭിന്നതകളാൽ ദുർബലമായ കോൺഗ്രസിനെ തൂത്തെറിഞ്ഞ് അരവിന്ദ് കെജ്രിവാളിന്റെ ആം ആദ്മി പാർട്ടി പഞ്ചാബിൽ മിന്നുന്ന വിജയം കൊയ്തു.
2024 പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രി പദത്തിലേക്ക് വരുമ്പോൾ ചുവരെഴുത്ത് വ്യക്തം. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്വാദി പാർട്ടി ഉയർത്തിയ വെല്ലുവിളി അനായാസം മറികടന്നാണ് യോഗിയുടെ തേരോട്ടം. കഴിഞ്ഞ തവണത്തെ 325 സീറ്റിലേക്ക് എൻ.ഡി.എ എത്തിയില്ലെങ്കിലും തുടർഭരണത്തിന്റെ പ്രഭയിൽ അതെല്ലാം വിസ്മരിക്കപ്പെടുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കിണഞ്ഞുശ്രമിച്ച കോൺഗ്രസിന് പിന്നെയും നിരാശ തന്നെ. മായാവതിയുടെ ബി.എസ്.പിയും പച്ചതൊട്ടില്ല.
ഡൽഹി ഭരണമാതൃകയുടെ വാഗ്ദാനവുമായി എത്തിയ ആം ആദ്മി പാർട്ടിയെ വാരിപ്പുണരുകയായിരുന്നു പഞ്ചാബ്. കഴിഞ്ഞ തവണത്തെ 20 സീറ്റിൽ നിന്ന് 92 സീറ്റിലേക്കുള്ള വിസ്മയാവഹമായ കുതിച്ചുകയറ്റത്തിന് തമ്മിലടിച്ച് തകർന്ന കോൺഗ്രസും മികച്ച സംഭാവന ചെയ്തു. മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നി മത്സരിച്ച രണ്ടിടത്തും തോറ്റപ്പോൾ പാർട്ടിയിലെ പ്രധാന എതിരാളി നവജ്യോത് സിങ് സിദ്ദു അമൃത്സർ ഈസ്റ്റിൽ നിലംതൊട്ടില്ല. തെരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പ് മാത്രം കോൺഗ്രസ് വിട്ട അമരീന്ദർ സിങ്ങും തറപറ്റി. ഉത്തരാഖണ്ഡിൽ കഴിഞ്ഞ തവണത്തെ 57 ൽ നിന്ന് 40 സീറ്റിലേക്ക് കുറഞ്ഞെങ്കിലും ഭരണം തുടരാനായത് ബി.ജെ.പിക്ക് നേട്ടമായി. പക്ഷേ, മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി പരാജയപ്പെട്ടത് വിജയത്തിന്റെ ശോഭ കെടുത്തി. മണിപ്പൂരിൽ ബിരേൻ സിങ്ങിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ 2017 ലെ 21 സീറ്റിൽ നിന്ന് 32 ലേക്ക് നിലമെച്ചപ്പെടുത്തി കേവല ഭൂരിപക്ഷം നേടി. 28 സീറ്റുണ്ടായിരുന്ന കോൺഗ്രസ് നാലു സീറ്റിലേക്ക് ഒതുങ്ങി. 40 സീറ്റുകളുള്ള ഗോവയിൽ 20 ഉം നേടി ബി.ജെ.പി ഏതാണ്ട് ഭരണം ഉറപ്പിച്ചു.
Live Updates
- 10 March 2022 10:52 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുനില
യു.പി: ബി.ജെ.പി-250, എസ്.പി-122, ബി.എസ്.പി-6, കോൺഗ്രസ് -4, മറ്റുള്ളവർ -3
പഞ്ചാബ്: എ.എ.പി-88, കോൺഗ്രസ്-14, ബി.ജെ.പി-5, എസ്.എ.ഡി-9, മറ്റുള്ളവർ-1-1
ഉത്തരാഖണ്ഡ്: ബി.ജെ.പി-42, കോൺഗ്രസ്-22, മറ്റുള്ളവർ-5, എ.എ.പി-1
ഗോവ: ബി.ജെ.പി-18, കോൺഗ്രസ്-13, ടി.എം.സി സഖ്യം-5, എ.എ.പി-1, മറ്റുള്ളവർ-3
മണിപ്പൂർ: ബി.ജെ.പി-26, കോൺഗ്രസ്-9, ജെ.ഡി.യു-6, എൻ.പി.പി-10, മറ്റുള്ളവർ -9
- 10 March 2022 10:32 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുനില
യു.പി: ബി.ജെ.പി-251, എസ്.പി-111, ബി.എസ്.പി-6, കോൺഗ്രസ് -4, മറ്റുള്ളവർ -3
പഞ്ചാബ്: എ.എ.പി-89, കോൺഗ്രസ്-12, ബി.ജെ.പി-5, എസ്.എ.ഡി-10, മറ്റുള്ളവർ-1
ഉത്തരാഖണ്ഡ്: ബി.ജെ.പി-40, കോൺഗ്രസ്-25, മറ്റുള്ളവർ-5
ഗോവ: ബി.ജെ.പി-18, കോൺഗ്രസ്-14, ടി.എം.സി-5, എ.എ.പി-1, മറ്റുള്ളവർ-3
മണിപ്പൂർ: ബി.ജെ.പി-28, കോൺഗ്രസ്-9, മറ്റുള്ളവർ -23
- 10 March 2022 10:11 AM IST
അഞ്ച് സംസ്ഥാനങ്ങളിലെ നിലവിലെ സീറ്റുനില
യു.പി: ബി.ജെ.പി-236, എസ്.പി-89, ബി.എസ്.പി-4, കോൺഗ്രസ് -6, മറ്റുള്ളവർ -4
പഞ്ചാബ്: എ.എ.പി-84, കോൺഗ്രസ്-17, ബി.ജെ.പി-4, എസ്.എ.ഡി-10, മറ്റുള്ളവർ-2
ഉത്തരാഖണ്ഡ്: ബി.ജെ.പി-43, കോൺഗ്രസ്-23, മറ്റുള്ളവർ-5
ഗോവ: ബി.ജെ.പി-20, കോൺഗ്രസ്-13, ടി.എം.സി-4, എ.എ.പി-1, മറ്റുള്ളവർ-2
മണിപ്പൂർ: ബി.ജെ.പി-28, കോൺഗ്രസ്-9, മറ്റുള്ളവർ 23
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.