Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ
cancel
Homechevron_rightNewschevron_rightIndiachevron_rightബംഗാളിൽ​ തൃണമൂൽ,...

ബംഗാളിൽ​ തൃണമൂൽ, നന്ദിഗ്രാമിൽ മമതക്ക്​ തോൽവി; ത​മി​ഴ​കത്ത്​ സ്​റ്റാലിൻ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക്​ മൂ​ന്നാ​മൂ​ഴം. ത​മി​ഴ്​​നാ​ട്ടി​ൽ ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ്​ സ​ഖ്യം എ.​െ​എ.​എ.​ഡി.​എം.​കെ​യെ ത​റ​പ​റ്റി​ച്ച്​ ആ​ധി​കാ​രി​ക വി​ജ​യം നേ​ടി. അ​സ​മി​ൽ ബി.​ജെ.​പിയും പു​തു​ച്ചേ​രി​യി​ൽ എൻ.ആർ.സി-ബി.ജെ.പി സഖ്യം വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം നേ​ടി ഭ​ര​ണം ഉ​റ​പ്പി​ച്ചു. 292ൽ 215 ​സീ​റ്റ്​ നേ​ടി​യാ​ണ്​ ബം​ഗാ​ളി​ൽ തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ മൂ​ന്നാ​മ​തും ഭ​ര​ണ​ത്തി​ലേ​റി​യ​ത​്. ബം​ഗാ​ളി​ൽ ത​ക​ർ​പ്പ​ൻ വി​ജ​യം നേ​ടി​യെ​ങ്കി​ലും ന​ന്ദി​ഗ്രാ​മി​ൽ സു​വേ​ന്ദു അ​ധി​കാ​രി​യെ നേ​രി​ട്ട മ​മ​ത അ​നി​ശ്ചി​ത​ത്വം നീ​ണ്ട വോ​​ട്ടെ​ണ്ണ​ലി​നൊ​ടു​വി​ൽ തോ​റ്റു. 1622 വോ​ട്ടു​ക​ൾ​ക്കാ​ണ്​ അ​ധി​കാ​രി മ​മ​ത​യെ തോ​ൽ​പി​ച്ച​ത്.

ത​മി​ഴ്​​നാ​ട്ടി​ൽ ഡി.​എം.​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്​​റ്റാ​ലി​ൻ മു​ഖ്യ​മ​ന്ത്രി​യാ​വും. ഇ​വി​ടെ 234 അം​ഗ സ​ഭ​യി​ൽ 149 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഡി.​എം.​കെ-​കോ​ൺ​ഗ്ര​സ്​ സ​ഖ്യം ബ​ഹു​ദൂ​രം മു​ന്നി​ലാ​ണ്. ത​മി​ഴ്​​നാ​ട്ടി​ൽ പ​ത്തു​ വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ്​ ഡി.​എം.​കെ അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ഡി.​എം.​കെ​യെ തെ​ര​ഞ്ഞെ​ടു​ത്ത ജ​ന​ങ്ങ​ളെ​ ​പ്ര​സി​ഡ​ൻ​റ്​​ എം.​കെ. സ്​​റ്റാ​ലി​ൻ അ​ഭി​ന​ന്ദി​ച്ചു.

അ​സ​മി​ൽ 126 അം​ഗ സ​ഭ​യി​ൽ 76 സീ​റ്റു​ക​ളി​ൽ എ​ൻ.​ഡി.​എ സ​ഖ്യ​മാ​ണ്​ മു​ന്നി​ൽ. 64നു ​മു​ക​ളി​ൽ സീ​റ്റ്​ നേ​ടു​ന്ന ക​ക്ഷി ഇ​വി​ടെ ഭ​ര​ണ​ത്തി​ലേ​റും. സ​ർ​ബാ​ന​ന്ദ്​ സോ​നോ​വാ​ൾ വീ​ണ്ടും മു​ഖ്യ​മ​ന്ത്രി​യാ​വു​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​. അ​സ​മി​ൽ ര​ണ്ടാം ത​വ​ണ​യും അ​ധി​കാ​ര​ത്തി​ലെ​ത്തി​യ എ​ൻ.​ഡി.​എ​യെ ന​രേ​ന്ദ്ര മോ​ദി അ​ഭി​ന​ന്ദി​ച്ചു.

പു​തു​ച്ചേ​രി​യി​ൽ ബി.​ജെ.​പി എ​ൻ.​ആ​ർ കോ​ൺ​ഗ്ര​സി​നെ കൂ​ട്ടു​പി​ടി​ച്ചാ​ണ്​ കോ​ൺ​​ഗ്ര​സ്​-​ഡി.​എം.​കെ സ​ഖ്യ​ത്തെ ഭ​ര​ണ​ത്തി​ൽ നി​ന്ന​ക​റ്റി​യ​ത്. പു​തു​ച്ചേ​രി​യി​ൽ ആ​കെ​യു​ള്ള 30 സീ​റ്റി​ൽ 16​ൽ എ​ൻ.​ആ​ർ കോ​​ൺ​ഗ്ര​സാ​ണ്​​ മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ര​ണ്ടു​ സീ​റ്റി​ൽ മാ​ത്ര​മാ​ണ്​ കോ​ൺ​ഗ്ര​സ്​​ ലീ​ഡ്​ ചെ​യ്യു​ന്ന​ത്.

എ​ല്ലാ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ത്യാ​ഗം ആ​വ​ശ്യ​മാ​ണ് -മ​മ​ത

ന​ന്ദി​ഗ്രാ​മി​നെ ഓ​ർ​ത്ത്​ വി​ഷ​മി​ക്കേ​ണ്ട​തി​ല്ലെ​ന്നും എ​ല്ലാ പോ​രാ​ട്ട​ങ്ങ​ൾ​ക്കും ത്യാ​ഗം ആ​വ​ശ്യ​മാ​െ​ണ​ന്നും മ​മ​ത പ്ര​തി​ക​രി​ച്ചു. ബി.​ജെ.​പി വൃ​ത്തി​കെ​ട്ട രാ​ഷ്​​ട്രീ​യ​മാ​ണ്​ ക​ളി​ച്ച​ത്. സം​സ്​​ഥാ​ന​ത്തെ ജ​ന​ങ്ങ​ൾ ബം​ഗാ​ളി​നെ ര​ക്ഷി​ച്ചു. അ​തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​താ​യും മ​മ​ത പ​റ​ഞ്ഞു.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ​പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്​​നാ​ഥ്​ സി​ങ്​ തു​ട​ങ്ങി​യ​വ​ർ മ​മ​ത​യെ അ​ഭി​ന​ന്ദി​ച്ചു.

ന​ന്ദി​ഗ്രാ​മി​ലെ 'ത​ട്ടി​പ്പി'​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കും –മ​മ​ത

കൊ​ൽ​ക്ക​ത്ത: ന​ന്ദി​ഗ്രാ​മി​ലെ 'ത​ട്ടി​പ്പി'​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ പ​ശ്ചി​മ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി. എ​തി​ർ സ്ഥാ​നാ​ർ​ഥി സു​വേ​ന്ദു അ​ധി​കാ​രി​ക്കെ​തി​രെ 1200 വോ​ട്ടി​‍െൻറ ഭൂ​രി​പ​ക്ഷ​ത്തി​ൽ മ​മ​ത ജ​യി​ച്ചു​വെ​ന്നാ​യി​രു​ന്നു വൈ​കീ​ട്ട്​ നാ​ല​ര​യോ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ. പി​ന്നീ​ട്​ 1622 വോ​ട്ടി​ന്​ സു​വേ​ന്ദു അ​ധി​കാ​രി ജ​യി​ച്ച​താ​യു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നു. ഇ​തി​നു പി​റ​കെ, ന​ന്ദി​ഗ്രാ​മി​ലെ വോ​ട്ട​ണ്ണ​ൽ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും ഊ​ഹ​ങ്ങ​ൾ പ​ട​ർ​ത്ത​രു​തെ​ന്നും തൃ​ണ​മൂ​ൽ ട്വീ​റ്റ്​ ചെ​യ്​​തു. ഇ​തി​നെ​ല്ലാം ശേ​ഷ​മാ​ണ്​ ന​ന്ദി​​ഗ്രാ​മി​ലെ തെ​ര​ഞ്ഞെ​ടു​പ്പ്​ ഫ​ല​ത്തി​നെ​തി​രെ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്ന്​ മ​മ​ത അ​റി​യി​ച്ച​ത്.

ബം​ഗാ​ൾ ഇ​ന്ത്യ​യെ ര​ക്ഷി​ച്ചു​വെ​ന്നാ​ണ്​ പാ​ർ​ട്ടി​യു​ടെ ത​ക​ർ​പ്പ​ൻ വി​ജ​യ​ത്തി​നു​ശേ​ഷം മ​മ​ത പ​റ​ഞ്ഞ​ത്. ഇ​തു​ ബം​ഗാ​ളി​​െൻറ​യും ജ​നാ​ധി​പ​ത്യ​ത്തി​േ​ൻ​റ​യും വി​ജ​യ​മാ​ണ്. തു​ട​ർ​ന്നും ജ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​ പ്ര​വ​ർ​ത്തി​ക്കും. കോ​വി​ഡ്​ പ​ശ്ചാ​ത്ത​ല​ത്തി​ൽ വ​ലി​യ സ​ത്യ​പ്ര​തി​ജ്ഞ ച​ട​ങ്ങു​ണ്ടാ​വി​ല്ലെ​ന്ന്​ അ​വ​ർ പ​റ​ഞ്ഞു.

കോ​വി​ഡ്​ ഭീ​ഷ​ണി ഒ​ഴി​വാ​യ​ശേ​ഷം കൊ​ൽ​ക്ക​ത്ത​യി​ൽ വ​ൻ വി​ജ​യാ​ഘോ​ഷ റാ​ലി സം​ഘ​ടി​പ്പി​ക്കും. കോ​വി​ഡി​നെ നേ​രി​ടു​ന്ന​തി​നാ​ണ്​ ഇ​പ്പോ​ൾ മു​ഖ്യ പ​രി​ഗ​ണ​ന. എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും സൗ​ജ​ന്യ​മാ​യി വാ​ക്​​സി​ൻ ന​ൽ​ക​ണ​മെ​ന്ന്​ കേ​ന്ദ്ര​ത്തോ​ട്​ അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു. അ​ല്ലാ​ത്ത​പ​ക്ഷം താ​ൻ കു​ത്തി​യി​രി​പ്പ്​ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്നും മ​മ​ത പ​റ​ഞ്ഞു.

തമിഴ്​നാട്ടിൽ ഡി.എം.കെ ഭരണത്തിലേക്ക്​

ചെന്നൈ: പത്തുവർഷത്തെ ഇടവേളക്കുശേഷം തമിഴ്​നാട്ടിൽ ഡി.എം.കെ കേവല ഭൂരിപക്ഷം നേടി അധികാരത്തിലേക്ക്​. പാർട്ടി അധ്യക്ഷൻ എം.കെ സ്​റ്റാലിനെ എം.എൽ.എമാരുടെ യോഗം തിങ്കളാഴ്​ച നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുക്കും. ഈ മാസം അഞ്ചിന്​ ലളിതമായ ചടങ്ങിൽ സ്​റ്റാലിൻ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ഇത്​ ആറാം തവണയാണ്​ ഡി.എം.കെ സംസ്​ഥാന ഭരണത്തിലേറുന്നത്​.

എക്​സിറ്റ്​പോൾ ഫലങ്ങൾ ശരിവെക്കുന്ന നിലയിലാണ്​ സംസ്​ഥാനത്തെ തെരഞ്ഞെടുപ്പ്​ ഫലം. 234 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന്​ 118 സീറ്റാണ്​ ആവശ്യം. ഡി.എം.കെ സഖ്യം മൊത്തം 158 സീറ്റുകൾ കരസ്​ഥമാക്കി. 125 സീറ്റുകളാണ്​ ഡി.എം.കെ ഒറ്റക്ക്​ നേടിയത്​. ​മൂന്ന്​ സീറ്റിൽ മൽസരിച്ച മുസ്​ലിംലീഗ്​ എല്ലായിടത്തും പരാജയപ്പെട്ടു. മനിതനേയ മക്കൾ കക്ഷി പ്രസിഡൻറ്​ എം.എച്ച്​.ജവഹറുല്ല പാപനാശത്ത്​ വിജയം കണ്ടു.

ഭരണകക്ഷിയായ അണ്ണാ ഡി.എം.കെ​ നേതൃത്വം നൽകിയ സഖ്യം 76 സീറ്റുകൾ കരസ്​ഥമാക്കി. അണ്ണാ ഡി.എം.കെ തനിച്ച്​ 66 സീറ്റിൽ വിജയിച്ചു. സഖ്യകക്ഷികളായ പാട്ടാളി മക്കൾ കക്ഷി അഞ്ചും ബി.ജെ.പി നാലും പുരച്ചി ഭാരതം കക്ഷി ഒന്നും സീറ്റുകൾ നേടി. അണ്ണാ ഡി.എം.കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസാമി വിജയിച്ചു. രണ്ട്​ ദശാബ്ദങ്ങൾക്കുശേഷം ബി.ജെ.പി നിയമസഭയിൽ പ്രാതിനിധ്യം നേടി. അണ്ണാ ഡി.എം.കെ സഖ്യത്തിൽ 20 സീറ്റിൽ മൽസരിച്ച ബി.ജെ.പി നാലിടങ്ങളിൽ വിജയിച്ചത്​ രാഷ്​ട്രീയ കേന്ദ്രങ്ങളിൽ ആശ്ചര്യമുണർത്തി.

Show Full Article

Live Updates

  • 2 May 2021 9:47 AM GMT

    ബംഗാൾ തിരിച്ചുപിടിച്ച്​ മുഖ്യമന്ത്രി മമത ബാനർജി. മമത ബാനർജി 8000 വോട്ടിന്​ ലീഡ്​ ചെയ്യുന്നു. ബി.ജെ.പി സ്​ഥാനാർഥി സ​ുവേന്ദു അധികാരി പിറകിൽ

  • 2 May 2021 9:42 AM GMT

    ബംഗാളിലെ നന്ദിഗ്രാമിൽ തൃണമൂൽ നേതാവ്​ മമത ബാനർജി പിന്നിൽ

  • 2 May 2021 9:26 AM GMT

    അസമിൽ ബി.പി.എഫിന്‍റെ സിറ്റിങ്​ എം.എൽ.എയും മന്ത്രിയുമായ പ്രമീള റാണി പരാജയപ്പെട്ടു. 

  • 2 May 2021 7:57 AM GMT

    ബംഗാളിലെ നന്ദിഗ്രാമിൽ ലീഡ്​ തിരിച്ചുപിടിച്ച്​ മുഖ്യമന്ത്രി മമത ബാനർജി. സുവേന്ദു അധികാരിയാണ്​ ബി.ജെ.പി സ്​ഥാനാർഥി

  • 2 May 2021 7:55 AM GMT

    പുതുച്ചേരിയിൽ എൻ.ആർ.സി സഖ്യത്തിന്​ 11 ഇടങ്ങളിൽ മുന്നേറ്റം. ആറിടത്താണ്​ കോൺഗ്രസ്​ ലീഡ്​ ചെയ്യുന്നത്​. 13 ഇടങ്ങളിലെ ഫലസൂചനകൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

  • 2 May 2021 7:50 AM GMT

    അസമിൽ ഭരണം ഉറപ്പിക്കാനൊരുങ്ങി ബി.ജെ.പി. 79 സീറ്റുകളിലാണ്​ ബി.ജെ.പിക്ക്​ ലീഡ്​. കോൺഗ്രസ്​ 46 സീറ്റുകളിലാണ്​ ലീഡ്​ ചെയ്യുന്നത്​. 

  • 2 May 2021 7:47 AM GMT

    തമിഴ്​നാട്ടിൽ ഡി.എം.കെ അധികാരത്തിലേക്ക്​. 132 മണ്ഡലങ്ങളിലാണ്​ ഡി.എം.കെയുടെ മുന്നേറ്റം. 101 സീറ്റുകളിൽ എ.ഐ.എ.ഡി.എം.കെ ലീഡ്​ ചെയ്യുന്നു. കമൽഹാസന്‍റെ മക്കൾ നീതി മയ്യം കോയമ്പത്തൂർ സൗത്തിൽ ലീഡ്​ ചെയ്യുന്നുണ്ട്​. കമൽ ഹാസനാണ്​ അവിടെ ലീഡ്​. 

  • 2 May 2021 7:44 AM GMT

    തൃണമൂൽ കോൺഗ്രസിന്​ 204 മണ്ഡലങ്ങളിൽ വ്യക്തമായ ഭൂരിപക്ഷം. 85 സീറ്റുകളിലാണ്​ ബി.ജെ.പിയുടെ ലീഡ്​. 

  • 2 May 2021 7:16 AM GMT

    ബംഗാളിൽ അസൻസോളിൽ തൃണമൂൽ കോൺഗ്രസ്​ പ്രവർത്തകരുടെ വിജയാഘോഷം


  • 2 May 2021 6:58 AM GMT

    മമത ബാനർജിയുടെ മുൻ മണ്ഡലമായ ഭവാനിപുരിൽ തൃണമൂൽ കോൺഗ്രസ്​ സ്​ഥാനാർഥിക്ക്​ ലീഡ്​. ടി.എം.സിയുടെ ശോഭാന്ദേബ്​ ചാത്തോബാധ്യയയാണ്​ ലീഡ്​ ചെയ്യുന്നത്​. 

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BengalAssamTamil NaduPuducherryElection ResultAssembly election 2021
News Summary - Election Result Assam, Bengal, Puducherry, Tamilnadu
Next Story