Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
karipur flight crash
cancel
camera_alt

കരിപ്പൂരിൽ അപകടത്തിൽപ്പെട്ട വിമാനം

Homechevron_rightNewschevron_rightIndiachevron_rightകരിപ്പൂരിൽ...

കരിപ്പൂരിൽ ലാൻഡിങ്ങിനിടെ വിമാനം തകർന്ന് രണ്ടായി പിളർന്നു; പൈലറ്റടക്കം 18 മരണം

text_fields
bookmark_border

ക​​​രി​​​പ്പൂ​​​ർ: മൂ​​​ന്നാ​​​റി​​​ലെ രാ​​​ജ​​​മ​​​ല​​​യി​​​ലു​​​ണ്ടാ​​​യ ഉ​​​രു​​​ൾ​​​പൊ​​​ട്ട​​​ൽ ദു​​​ര​​​ന്ത​​​ത്തി​​​ൽ കേ​​​ര​​​ളം വി​​​റ​​​ങ്ങ​​​ലി​​​ച്ചു നി​​​ൽ​​​ക്കേ ഇ​​​ടി​​​ത്തീ​​​യാ​​​യി മ​​​റ്റൊ​​​രു ദു​​​ര​​​ന്തം കൂ​​​ടി. കോ​​​രി​​​ച്ചൊ​​​രി​​​യു​​​ന്ന മ​​​ഴ​​​ക്കി​​​ടെ ക​​​രി​​​പ്പൂ​​​ർ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്​​​​സ്​​​​പ്ര​​​സ്​​ വി​​​മാ​​​നം റ​​​ൺ​​​വേ​​​യി​​​ൽ​​​നി​​​ന്ന്​ തെ​​​ന്നി​​​മാ​​​റി​ പി​​ള​​ർ​​ന്നു​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ 18 പേ​​​ർ മ​​​രി​​​ച്ചു. നി​​​ര​​​വ​​​ധി പേ​​​ർ​​​ക്ക്​ പ​​​രി​​​ക്കേ​​​റ്റു. പ​​​ത്തോ​​​ളം പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്. യാ​​​ത്ര​​​ക്കാ​​​രി​​​ൽ 10 കു​​​ട്ടി​​​ക​​​ളും ര​​​ണ്ട്​ പൈ​​​ല​​​റ്റു​​​മാ​​​രും അ​​​ഞ്ച്​ ജീ​​​വ​​​ന​​​ക്കാ​​​രു​​​മു​​​ണ്ട്. ​

പൈ​​​ല​​​റ്റ്​ ദീ​​​പ​​​ക്​ ബ​​​സ​​​ന്ത്​ സാ​െ​​​ഠ, സ​​​ഹ പൈ​​​ല​​​റ്റ്​ അ​​​ഖി​​​ലേ​​​ഷ്, കു​​​ന്ദ​​​മം​​​ഗ​​​ലം പി​​​ലാ​​​ശ്ശേ​​​രി മേ​​​ലെ മ​​​രു​​​ത​​​ക്കോ​​​ട്ടി​​​ൽ ഷ​​​റ​​​ഫു​​​ദ്ദീ​​​ൻ (35), ബാ​​​ലു​​​ശ്ശേ​​​രി കോ​​​ക്ക​​​ല്ലൂ​​​ർ ചേ​​​രി​​​ക്കാ​​​പ​​​റ​​​മ്പി​​​ൽ രാ​​​ജീ​​​വ​​​ൻ (61), പാ​​​ല​​​ക്കാ​​​ട്​ മു​​​ഹ​​​മ്മ​​​ദ്​ റി​​​യാ​​​സ്​ (23), തി​​​രൂ​​​ർ സ​​​ഹീ​​​ർ സ​​​ഈ​​​ദ്​ (38), ഹൈ​​​മ (നാല്​), കോ​​ട്ടൂ​​ർ ന​​ര​​യം​​കു​​ളം കു​​ന്നോ​​ത്ത്​ ജാ​​ന​​കി (55), നാ​​ദാ​​പു​​രം മ​​നാ​​ൽ അ​​ഹ​​മ്മ​​ദ്​ (25), എ​​ട​​പ്പാ​​ൾ ലൈ​​ലാ​​ബി (51),കോ​​ഴി​​ക്കോ​​ട്​ ന​​ല്ല​​ളം ശാ​​ന്ത, വെ​​ള്ളി​​മാ​​ട്​​​കു​​ന്ന്​ നി​​ജാ​​സി​െ​ൻ​റ ഭാ​​ര്യ ക​​ക്കാ​​ട്​ മ​​ഞ്ച​​റ സാ​​ഹി​​റ​​ബാ​​നു (30), ഇ​​വ​​രു​​ടെ ഒ​​രു വ​​യ​​സ്സു​​ള്ള മ​​ക​​ൻ അ​​​സം മു​​ഹ​​മ്മ​​ദ്​, മലപ്പുറം വളാഞ്ചേരി സ്വദേശി സുധീർ വാര്യത്ത്​ (45) എ​​ന്നി​​വ​​രെ​​യാ​​ണ്​ മ​​രി​​ച്ച​​വ​​രി​​ൽ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. കോ​​ഴി​​ക്കോ​​​ട്ടെ വി​​വി​​ധ ആ​​ശു​​പ​​ത്രി​​ക​​ളി​​ൽ 110 പേ​​ർ ചി​​കി​​ൽ​​സ​​യി​​ലാ​​ണ്.

ദു​​​​​ബൈ​​​​യി​​​​ൽ​​​​നി​​​​ന്ന്​ 191 പേ​​​​രു​​​​മാ​​​​യെ​​​​ത്തി​​​​യ എ​​​​യ​​​​ർ ഇ​​​​ന്ത്യ എ​​​​ക്​​​​​സ്​​​​​പ്ര​​​​സ്​​ എ.​​​​എ​​​​ക്​​​​​സ്.​​​​ബി 1344-ബി 737 ​​​​വി​​​​മാ​​​​ന​​​​മാ​​​​ണ് വെ​​​​ള്ളി​​​​യാ​​​​ഴ്​​​​​ച രാ​​​​ത്രി 7.41ന്​ ​​​​അ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട​​​​ത്. റ​​​​ൺ​​​​വേ 10ൽ ​​​​ലാ​​​​ൻ​​​​ഡ്​ ചെ​​​​യ്​​​​​ത വി​​​​മാ​​​​നം തെ​​​​ന്നി​​​​മാ​​​​റി ത​​റ​​യി​​ട്ടാ​​ൽ ഭാ​​ഗ​​ത്ത്​ 35 അ​​​​ടി താ​​​​ഴ്​​​​​ച​​​​യി​​​​ലേ​​​​ക്ക്​ പ​​​​തി​​​​ച്ച്​ പി​​​​ള​​രു​​ക​​യാ​​യി​​രു​​ന്നു. പ​​​​രി​​​​ക്കേ​​​​റ്റ​​​​വ​​​​രെ വി​​വി​​ധ ആ​​​​ശു​​​​പ​​​​ത്രി​​ക​​ളി​​​​ലേ​​​​ക്ക്​ മാ​​​​റ്റി. വി​​​മാ​​​ന​​​ത്തി​​​ന്​ തീ​​​പി​​​ടി​​​ക്കാ​​​തി​​​രു​​​ന്ന​​​താ​​​ണ്​ വ​​​ൻ ദു​​​ര​​​ന്തം ഒ​​​ഴി​​​വാ​​​ക്കി​​​യ​​​ത്.

ക​​​ന​​​ത്ത മ​​​ഴ ര​​​ക്ഷാ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ ബാ​​​ധി​​​ച്ചു. പൈ​​​ല​​​റ്റി​​​ന്​ ദൂ​​​ര​​​ക്കാ​​​ഴ്​​​​ച കു​​​റ​​​ഞ്ഞ​​​തി​​​നാ​​​ൽ ട​​​ച്ച്​ ഡൗ​​​ൺ പോ​​​യ​​ൻ​​​റ്​ മാ​​​റി​​​യ​​​താ​​​കാം അ​​​പ​​​ക​​​ട​​​ത്തി​​​ന്​ ഇ​​​ട​​​യാ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണ്​ പ്രാ​​​ഥ​​​മി​​​ക നി​​​ഗ​​​മ​​​നം. റ​​​ൺ​​​വേ പി​​​ന്നി​​​ട്ട വി​​​മാ​​​നം, റ​​​ൺ​​​വേ എ​​​ൻ​​​ഡ്​ സേ​​​ഫ്​​​​റ്റി ഏ​​​രി​​​യ (റി​​​സ) 240 മീ​​​റ്റ​​​റും ക​​​ട​​​ന്നാ​​​ണ്​ വ​​​ൻ താ​​​ഴ്​​​​ച​​​യി​​​ലേ​​​ക്ക്​ നി​​​ലം​​​പ​​​തി​​​ച്ച​​​ത്.

മുപ്പത്​ വർഷത്തോളം പ്രവർത്തി പരിചയമുള്ളയാളായിരുന്നു പൈലറ്റ്​ എന്ന്​ എയർ ഇന്ത്യ അറിയിച്ചു. മഹാ​രാഷ്​ട്ര സ്വദേശിയായ പൈലറ്റ്​ ദീപക്​ വസന്ത്​ സാദെ അപകടസ്​ഥലത്ത്​ തന്നെ മരിച്ചു. കടുത്ത മഴ കാരണമാണ്​ അപകടം എന്നാണ്​ കരുതുന്നത്​. വ​ന്ദേഭാരത്​ മിഷനിലുള്ള സർവീസാണ്​ അപകടത്തിൽപെട്ടത്​.

രണ്ട്​ പേരുടെ മൃതദേഹം കോഴിക്കോട്​ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ആണ്​. ആറു​​ പേരുടെ മൃതദേഹം കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ആണ്​. ക്രസൻറ്​ ആശുപത്രിയിൽ ആണ്​ ഒരു മൃതദേഹം. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിലും ഒരാൾ മരിച്ചിട്ടുണ്ട്​.

പരിക്കേറ്റവരെ കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രി, കോഴിക്കോട്​ ബേബി ​മെമ്മോറിയൽ, കോഴിക്കോട്​ മിംസ്​, കോഴിക്കോട്​ മെയ്​ത്ര, കൊണ്ടോട്ടി ക്രസൻറ് ആശുപത്രി​, റിലീഫ്​ ആശുപത്രി, മലപ്പുറം എം.ബി.എച്ച്​, കോട്ടക്കൽ അൽമാസ്​ തുടങ്ങിയ ആശുപത്രികളിലാണ്​ പ്രവേശിപ്പിച്ചിട്ടുള്ളത്.


Show Full Article

Live Updates

  • 7 Aug 2020 10:58 PM IST

    മെഡിക്കൽ കോളജിൽ രക്തം ആവശ്യം

    കോഴിക്കോട്​ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ ഒ നെഗറ്റീവ്​, ഒ പോസിറ്റീവ്​ രക്തം ആവശ്യമുണ്ട്​. നൽകാൻ സന്നദ്ധതയുള്ളവർ ആശുപത്രിയിൽ ഉടൻ എണ്ണം. ഫോൺ നമ്പർ 8547616121 

  • 7 Aug 2020 10:56 PM IST

    രക്തം ഉടൻ ആവശ്യമുണ്ട്

    കോഴിക്കോട് മൈത്ര ഹോസ്പിറ്റലിൽ ഒ നെഗറ്റീവ്​ രക്തം ഉടൻ ആവശ്യമുണ്ട്. നൽകാൻ സന്നദ്ധതയുള്ളവർ ഉടൻ ഹോസ്പിറ്റലിൽ എത്തുക. ബന്ധപ്പെടേണ്ട നമ്പർ 9446344326, 9496042881. 

  • 7 Aug 2020 10:52 PM IST

    മരിച്ചവരിൽ തിരൂർ പാലക്കാട്​ സ്വദേശികളും

    സഹീർ സെയ്​ദ് (38 വയസ്​)​ തിരൂർ, രാജീവൻ കോഴിക്കോട്​, ഷറഫുദ്ദീൻ കോഴിക്കോട്​, മുഹമ്മദ്​ റിയാസ്​ (23) പാലക്കാട്​ എന്നിവർ മരിച്ചവരിൽ ഉൾപ്പെടും.

  • 7 Aug 2020 10:45 PM IST

    നിരവധി പേർ ചികിത്സയിൽ

    ബേബി മെമോറിയൽ ആശുപത്രിയിൽ 18 പേരും മിംസ്​ ആശുപത്രിയിൽ 36 പേരുമാണ്​ ചികിത്സയിലുള്ളത്​. മഞ്ചേരി മെഡിക്കൽ കോളജ്​ ആശുപത്രിയിൽ 20 പേരുമാണ്​ ചികിത്സയിലുള്ളത്​. 

  • 7 Aug 2020 10:42 PM IST

    മരണം 16 ആയി

    അപകടത്തിൽ മരിച്ചവരുടെ എണ്ണം 16 ആയി. സ്വകാര്യ ആശുപത്രികളിലായി 10 പേർ മരിച്ചു.

  • യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു
    7 Aug 2020 10:39 PM IST

    യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു

    കരിപ്പൂർ: കരിപ്പൂർ വിമാനത്താവളത്തിൽ അപകടത്തിൽപെട്ട വിമാനത്തിലെ യാത്രക്കാരുടെ പേരുവിവരം പുറത്തുവിട്ടു. കുട്ടികളടക്കം 191 പേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​.

  • 7 Aug 2020 10:36 PM IST

    രാഹുൽ ഗാന്ധി അനുശോചിച്ചു

    ന്യൂഡൽഹി: കരിപ്പുർ എയർപോർട്ടിൽ റൺവേയിൽനിന്ന്​ തെന്നിമാറി താഴ്​ചയിലേക്ക്​ വീണ്​ വിമാനം ​തകർന്ന അപകടത്തിൽ കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധി എം.പി അനുശോചിച്ചു. ‘കോഴിക്കോട്​ എയർപോർട്ടിലുണ്ടായ വിമാന ദുരന്തത്തി​െൻറ അങ്ങേയറ്റം ദുഃഖകരമായ വാർത്ത ഞെട്ടലുളവാക്കുന്നതാണ്​. അപകടത്തിൽ മരിച്ചവരുടെ ബന്ധുമിത്രാദികളെ എ​െൻറ അഗാധമായ അനുശോചനം അറിയിക്കുന്നു. പരി​േക്കറ്റവർ എത്രയും വേഗം സ​ുഖം പ്രാപിക്ക​ട്ടെ എന്ന്​ പ്രാർഥിക്കുന്നു.’ -രാഹുൽ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും അപകടത്തിൽ അനുശോചിച്ചു. 

  • 14 പേർ മരിച്ചതായി വാർത്ത ഏജൻസി
    7 Aug 2020 10:33 PM IST

    14 പേർ മരിച്ചതായി വാർത്ത ഏജൻസി

    അപകടത്തിൽ 14 പേർ മരിച്ചതായി എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു. 123 പേർക്ക്​ പരിക്കേറ്റു. 15 പേരുടെ നില അതീവ ഗുരുതരം. 

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:#AIR CRASH KERALA#flight accident#air india express
Next Story