ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 9:04 AM IST
കീഴാറ്റൂരിൽ എൽ.ഡി.എഫ്
തളിപ്പറമ്പ് നഗരസഭയിലെ കീഴാറ്റൂർ വാർഡിൽ എൽ.ഡി.എഫിന് ജയം. ദേശീയപാത സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് ഉടലെടുത്ത വയൽക്കിളികളുടെ സ്ഥാനാർഥിക്ക് തോൽവി
- 16 Dec 2020 9:01 AM IST
കോഴിക്കോട് കോർപറേഷനിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം
കോഴിക്കോട് കോർപറേഷനിൽ ആദ്യ ഫലസൂചനകളിൽ ബി.ജെ.പിക്ക് വൻ മുന്നേറ്റം. എൽ.ഡി.എഫ് 22 സീറ്റുകളിലും ബി.ജെ.പി 8 സീറ്റുകളിലും ലീഡുചെയ്യുേമ്പാൾ യു.ഡി.എഫ് മൂന്നുസീറ്റുകളിൽ മാത്രമാണ് ലീഡ് ചെയ്യുന്നത്
- 16 Dec 2020 8:57 AM IST
തൃശൂരിൽ ബി.ഗോപാലകൃഷ്ണൻ പിന്നിൽ
തൃശൂർ കോർപറേഷനിൽ ബി.ജെ.പിയുടെ മേയർ സ്ഥാനാർഥി കുട്ടൻകുളങ്ങര വാർഡിൽ പിന്നിൽ. ഇവിടെ യു.ഡി.എഫാണ് മുന്നിൽ
- 16 Dec 2020 8:55 AM IST
പുതുപ്പള്ളിയിൽ ആദ്യ ഫല സൂചനകളിൽ എൽ.ഡി.എഫിന് ലീഡ്
- 16 Dec 2020 8:49 AM IST
ബി.ജെ.പിക്ക് ഒരു വോട്ടിന് ജയം
കൊച്ചി കോർപറേഷനിൽ ബി.ജെ.പിക്ക് ഒരു വോട്ടിന് ജയം. കോൺഗ്രസിെൻറ സിറ്റിങ് സീറ്റിലാണ് ബി.ജെ.പിയുടെ ജയം. യു.ഡി.എഫ് മേയർ സ്ഥനാർഥി എൻ. വേണുഗോപാലാണ് തോറ്റത്.
- 16 Dec 2020 8:46 AM IST
കൊച്ചിയിൽ എൻ. വേണുഗോപാൽ തോറ്റു
കൊച്ചിയിലെ യു.ഡി.എഫ് മേയർ സ്ഥാനാർഥി എൻ. വേണുഗോപാൽ തോറ്റു. ഐലൻഡ് നോർത്ത് വാർഡിൽ നിന്നാണ് തോറ്റത്.
- 16 Dec 2020 8:43 AM IST
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ്
കോഴിക്കോട് കോർപറേഷനിൽ എൽ.ഡി.എഫ് മുന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.