ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 8:42 AM IST
ബത്തേരിയിൽ രണ്ടിടത്ത് എൽ.ഡി.എഫിന് ജയം
സുൽത്താൻ ബത്തേരി നഗരസഭയിലെ യു.ഡി.എഫിെൻറ രണ്ടു സിറ്റിങ് സീറ്റുകൾ പിടിച്ചെടുത്ത് എൽ.ഡി.എഫ്. രണ്ടാം വാർഡിൽ എ.ആർ. ജയകൃഷ്ണനും മൂന്നാം വാർഡിൽ പി.ആർ. നിഷയും വിജയിച്ചു.
- 16 Dec 2020 8:38 AM IST
ബത്തേരിയിൽ എൽ.ഡി.എഫിന് ജയം
സു്ൽത്താൻ ബത്തേരി മുനിസിപ്പാലിറ്റിയിൽ രണ്ടാം വാർഡിൽ എൽ.ഡി.എഫ് സ്ഥാനാർഥി എ.ആർ. ജയകൃഷ്ണൻ വിജയിച്ചു.
- 16 Dec 2020 8:37 AM IST
കൊച്ചിയിൽ ഒപ്പത്തിനൊപ്പം
കൊച്ചി കോർപറേഷനിൽ ഒപ്പത്തിനൊപ്പം. എൽ.ഡി.എഫും യു.ഡി.എഫും അഞ്ചു സീറ്റുകളിൽ വീതമാണ് ലീഡ് ചെയ്യുന്നത്.
- 16 Dec 2020 8:34 AM IST
ഗ്രാമപഞ്ചായത്തുകളിൽ ഒപ്പത്തിനൊപ്പം
ഗ്രാമപഞ്ചായത്തുകളിൽ യു.ഡി.എഫും എൽ.ഡി.എഫും ഒപ്പത്തിനൊപ്പം
- 16 Dec 2020 8:30 AM IST
ബത്തേരിയിൽ ലീഗിന് ജയം
സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഒന്നാം വാർഡിൽ ആറാം ൈമലിൽ ലീഗ് സ്ഥാനാർഥി ഗിരിജ ചന്ദ്രൻ വിജയിച്ചു.
- 16 Dec 2020 8:28 AM IST
മുക്കത്ത് വെൽഫെയർ പാർട്ടി മുന്നിൽ
മുക്കത്ത് വെൽഫെയർ പാർട്ടി ലീഡ് ചെയ്യുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.