ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 10:52 AM GMT
കൊച്ചി കോർപറേഷനിൽ ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് വിമത സ്ഥാനാർഥി
ഭരണത്തിലെത്താൻ സാധിക്കുന്ന പാർട്ടിയെ പിന്തുണക്കുമെന്ന് കൊച്ചി കോർപറേഷനിലെ വിമത സ്ഥാനാർഥി ടി.കെ. അഷ്റഫ്. യു.ഡി.എഫ്, എൽ.ഡി.എഫ് നേതാക്കൾ താനുമായി ബന്ധപ്പെട്ടിരുന്നു. ആരോടും തൊട്ടുകൂടായ്മയില്ല. വൈകീട്ട് യോഗം ചേർന്ന് ആരെ പിന്തുണക്കുമെന്ന് തീരുമാനിക്കുമെന്നും അഷ്റഫ്.
- 16 Dec 2020 10:46 AM GMT
പ്രതിപക്ഷത്തിെൻറ ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ല -എ. വിജയരാഘവൻ
ജനങ്ങൾക്ക് സർക്കാർ നൽകിയ കരുതലിനുള്ള അംഗീകാരമാണെന്ന് സി.പി.എം ആക്ടിങ് സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ. പ്രതിപക്ഷത്തിെൻറ ദുഷ്പ്രചാരണങ്ങൾ ജനങ്ങൾ വിശ്വസിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
- 16 Dec 2020 10:42 AM GMT
തിരുവനന്തപുരം കോർപറേഷനിൽ മൽസരിച്ച ബി.ജെ.പി നേതാവ് എസ്. സുരേഷിന് തോൽവി
തിരുവനന്തപുരം കോർപറേഷനിൽ മൽസരിച്ച ബി.ജെ.പി നേതാവ് എസ്. സുരേഷിന് തോൽവി
- 16 Dec 2020 10:40 AM GMT
മഞ്ചേരി നിലനിർത്തി യു.ഡി.എഫ്
മേഞ്ചരി മുനിസിപ്പാലിറ്റി യു.ഡി.എഫ് നിലനിർത്തി. യു.ഡി.എഫിന് 28 സീറ്റുകളും എൽ.ഡി.എഫിന് 20 സീറ്റുകളും ലഭിച്ചു. യു.ഡി.എഫിന് കഴിഞ്ഞതവണ 35 സീറ്റുണ്ടായിരുന്നു. എൽ.ഡി.എഫിന് 14 സീറ്റായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്.
- 16 Dec 2020 10:26 AM GMT
വൈകീട്ട് 4.30ന് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, മുല്ലപ്പള്ളി എന്നിവർ മാധ്യമങ്ങളെ കാണും
വൈകീട്ട് 4.30ന് ചെന്നിത്തല, ഉമ്മൻചാണ്ടി, എം.എം. ഹസൻ, മുല്ലപ്പള്ളി എന്നിവർ മാധ്യമങ്ങളെ കാണും
- 16 Dec 2020 10:22 AM GMT
ബി.ജെ.പിയെ തോൽപിക്കാൻ ഒത്തുകളിച്ചെന്ന് കെ. സുരേന്ദ്രൻ
ബി.ജെ.പിയെ തോൽപിക്കാൻ ഒത്തുകളിച്ചെന്ന് സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. നീചമായ വോട്ട് കച്ചവടം നടന്നു. തെരഞ്ഞെടുപ്പിൽ ഇടത്-യു.ഡി.എഫ് ധാരണയുണ്ടായെന്നും സുരേന്ദ്രൻ.
- 16 Dec 2020 10:19 AM GMT
വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
വൈകീട്ട് ആറിന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും
- 16 Dec 2020 10:16 AM GMT
പരാജയപ്പെടുത്തിയത് സംഘടിത നീക്കത്തിലൂടെ -ബി. ഗോപാലകൃഷ്ണൻ
പരാജയപ്പെടുത്താൻ സി.പി.എമ്മും കോൺഗ്രസും സംഘടിതമായ നീക്കം നടത്തിയെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. താൻ വിജയിക്കാൻ പാടില്ലെന്ന് നിർദേശിച്ച് സി.പി.എം സർക്കുലർ ഇറക്കി. സി.പി.എമ്മിെൻറ വോട്ടുകച്ചവടമാണ് പരാജയത്തിന് കാരണമെന്നും പരാജയപ്പെട്ടെങ്കിലും സജീവമായി തൃശൂർ കോർപറേഷനിൽ പ്രവർത്തന രംഗത്തുണ്ടാകുമെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
- 16 Dec 2020 10:11 AM GMT
ഈരാട്ടുപേട്ടയിലെ ബി.ജെ.പി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്
ഈരാറ്റുപേട്ട നഗരസഭയിൽ ബി.ജെ.പി സ്ഥാനാർഥിക്ക് പൂജ്യം വോട്ട്. നാലാം വാർഡിൽ മത്സരിച്ച പി.ആർ. സജീവ് കുമാറിന് ഒരു വോട്ടുപോലും ലഭിച്ചില്ല. സജീവിെൻറ വോട്ട് നാലാം വാർഡിലല്ല. സജീവിെൻറ ഭാര്യ മൂന്നാം വാർഡിലും മത്സരത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.