ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 3:31 PM IST
കരുവാരക്കുണ്ടിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്
കോൺഗ്രസും മുസ്ലിം ലീഗും പരസ്പരം പോരടിച്ച മലപ്പുറം ജില്ലയിലെ കരുവാരകുണ്ട് പഞ്ചായത്തിൽ ചരിത്ര വിജയവുമായി എൽ.ഡി.എഫ്. 21ൽ 13 വാർഡുകളിലും വിജയം നേടിയാണ് ഗ്രാമപഞ്ചായത്തിൻെറ ആറു പതിറ്റാണ്ട് നീണ്ട ചരിത്രത്തിലാദ്യമായ എൽ.ഡി.എഫിൻെറ ഭരണരംഗപ്രവേശം.
- 16 Dec 2020 3:29 PM IST
ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരം -കെ.കെ. ശൈലജ
തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിെൻറ മികച്ച നേട്ടം സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പ്രതീക്ഷിച്ച വിജയമാണെന്നും ഇടതുമുന്നണി ജനങ്ങൾക്കൊപ്പം നിന്നതിനാൽ ജനങ്ങൾ കൈവിടില്ലെന്ന് ഉറപ്പായിരുന്നുവെന്നും മന്ത്രി പറഞ്ഞു. നല്ല കെട്ടുറപ്പോടെയാണ് ഇടതുമുന്നണി വിജയിച്ചത്. വികസനപ്രവർത്തങ്ങൾ മുന്നണി ഏറ്റെടുത്ത് നടപ്പാക്കിയതും യോജിച്ച പ്രവർത്തനം കാഴ്ചവെച്ചതും ജനങ്ങൾ വലിയ അംഗീകാരമായി തിരിച്ചുതന്നു. ജനങ്ങൾ ഇനിയും വികസന പ്രവർത്തനങ്ങൾ ആഗ്രഹിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
- 16 Dec 2020 3:17 PM IST
ജില്ല പഞ്ചായത്ത് കോലഞ്ചേരി ഡിവിഷനിലും ട്വൻറി ട്വൻറി
എറണാകുളം ജില്ല പഞ്ചായത്തിൽ കോലഞ്ചേരി ഡിവിഷനിൽ ട്വൻറി ട്വൻറി സ്ഥാനാർഥി വിജയിച്ചു. അഡ്വ. ഉമ മഹേശ്വരി കെ.ആർ ആണ് വിജയിച്ചത്.
- 16 Dec 2020 3:13 PM IST
രാഷ്ട്രീയ വിജയമെന്ന് സി.പി.എം കേന്ദ്രനേതൃത്വം
സംസ്ഥാനത്ത് വൻ രാഷ്ട്രീയ വിജയമെന്ന് സി.പി.എം കേന്ദ്ര നേതൃത്വം. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള കുത്തിതിരിപ്പ് ശ്രമം പൊളിഞ്ഞു. ഒരു വിഭാഗം മാധ്യമങ്ങളുടെയും പ്രചാരവേല തകർന്നുവെന്നും സി.പി.എം അഭിപ്രായപ്പെട്ടു. രാഷ്ട്രീയ നിലപാടിെൻറയും സർക്കാറിെൻറ പ്രവർത്തനത്തിെൻറയും ഫലമാണെന്ന് എസ്. രാമചന്ദ്രൻപിള്ള പറഞ്ഞു.
- 16 Dec 2020 3:07 PM IST
കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജിന് വിജയം
കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ കേരളാ ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജിന് വിജയം. ഷോൺ ജോർജ് 16404 വോട്ടും യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. വി.ജെ. ജോസ് വലിയവീട്ടൽ 14441 വോട്ടും നേടി. പൂഞ്ഞാർ എം.എൽ.എ പി.സി. ജോർജിന്‍റെ മകനാണ് ഷോൺ.
- 16 Dec 2020 2:56 PM IST
കവടിയാറിൽ വീണ്ടും വോട്ടെണ്ണും
തിരുവനന്തപുരം കവടിയാറിൽ വീണ്ടും വോട്ടെണ്ണും. യു.ഡി.എഫ് സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ചിരുന്നു. ഒരു വോട്ടിെൻറ ഭൂരിപക്ഷമുള്ളതിനാലാണ് വോട്ടെണ്ണൽ.
- 16 Dec 2020 2:51 PM IST
അനിൽ അക്കരയുടെ വാർഡിൽ എൻ.ഡി.എ
അനിൽ അക്കര എം.എൽ.എയുടെ വാർഡിൽ എൻ.ഡി.എക്ക് വിജയം.
- 16 Dec 2020 2:46 PM IST
ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കെ. സുധാകരൻ
ഇടതുപക്ഷം നേടിയ വിജയം അംഗീകരിക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി. ഇടത് ഭരണത്തിന്‍റെ വീഴ്ച ജനങ്ങളിലെത്തിക്കാൻ യു.ഡി.എഫിന് കഴിഞ്ഞില്ല. യു.ഡി.എഫിന് സംഘടനാ ദൗർബല്യമുണ്ടെന്ന് സുധാകരൻ.
- 16 Dec 2020 2:46 PM IST
ഇടതു വിജയത്തിന് പ്രതിപക്ഷനേതാവിന് അഭിനന്ദനം -എ.കെ. ബാലൻ
എൽ.ഡി.എഫിന് മികച്ച വിജയം നേടിതന്നത് പ്രതിപക്ഷ നേതാവും യു.ഡി.എഫ് കൺവീനറും വി. മുരളീധരൻ എം.പിയും ചേർന്നാണെന്ന് മന്ത്രി എ.കെ. ബാലൻ. ഇവരുടെ സഹായമില്ലായിരുന്നുന്നെങ്കിൽ ഇത്ര വലിയ വിജയം ലഭിക്കുമായിരുന്നില്ല. അവരെ അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.