ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 12:57 PM IST
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ വാർഡിൽ എൽ.ഡി.എഫ് ജയം
കേന്ദ്ര മന്ത്രി വി. മുരളീധരന്റെ വാർഡിൽ എൽ.ഡി.എഫ് ജയം. ഉള്ളൂർ വാർഡിൽ എൽ.ഡി.എഫിലെ ആതിര എൽ.എസ്. 433 വോട്ടിനാണ് ജയിച്ചത്.
- 16 Dec 2020 12:53 PM IST
മാണിയെ ചതിച്ചവർക്കുള്ള മറുപടിയാണ് കേരള കോൺഗ്രസിന്റെ വിജയമെന്ന് ജോസ് കെ. മാണി
മാണിയെ ചതിച്ചവർക്കുള്ള മറുപടിയാണ് കേരള കോൺഗ്രസിന്റെ വിജയമെന്ന് ജോസ് കെ. മാണി. കേരള കോൺഗ്രസിന്റെ പാർട്ടിയെ തകർക്കാൻ പലരും ശ്രമിച്ചു.സംസ്ഥാനത്ത് വലിയ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും ജോസ്.
- 16 Dec 2020 12:41 PM IST
കൊല്ലം കോർപറേഷൻ എൽ.ഡി.എഫിന്
കൊല്ലം കോർപറേഷനിൽ എൽ.ഡി.എഫ് ഭരണം നിലനിർത്തും. 55 ഡിവിഷനുകളിൽ 31 എണ്ണത്തിലും എൽ.ഡി.എഫ് വിജയിച്ചു. യു.ഡി.എഫ് എട്ടു ഡിവിഷനുകളിലും ബി.ജെ.പി ആറു ഡിവിഷനുകളിലും എസ്.ഡി.പി.ഐ ഒരു സീറ്റിലും വിജയിച്ചു.
- 16 Dec 2020 12:32 PM IST
വി.വി. രാജേഷിന് വിജയം
തിരുവനന്തപുരം കോർപറേഷനിൽ പൂജപ്പുര വാർഡിൽ ബി.ജെ.പി ജില്ലാ പ്രസിഡൻറ് വി.വി. രാജേഷ് ജയിച്ചു. ബി.ജെ.പിയുടെ സിറ്റിങ് സീറ്റായിരുന്നു.
- 16 Dec 2020 12:32 PM IST
കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ ദീപ്തി മേരി വർഗീസിന് ജയം
കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ ദീപ്തി മേരി വർഗീസിന് ജയം. ഭൂരിപക്ഷം കിട്ടിയാൽ ദീപ്തി മേരി വർഗീസ് മേയറായേക്കും. യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥികളായ എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറും പരാജയപ്പെട്ടിരുന്നു.
- 16 Dec 2020 12:30 PM IST
കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥികൾ തോറ്റു
കൊച്ചി കോർപറേഷനിൽ യു.ഡി.എഫിന്റെ മേയർ സ്ഥാനാർഥികൾ തോറ്റു. എൻ. വേണുഗോപാലും ഡെപ്യൂട്ടി മേയർ കെ.ആർ. പ്രേംകുമാറുമാണ് തോറ്റത്.
- 16 Dec 2020 12:30 PM IST
‘കോൺഗ്രസിന് സർജറി വേണം’ -ടി.എൻ. പ്രതാപൻ
കോൺഗ്രസിൽ സർജറി വേണമെന്ന് ലോക്സഭ എം.പി ടി.എൻ പ്രതാപൻ. കോണഗ്രസിൽ ആവശ്യമായിടത്ത് ശസ്ത്രക്രിയ വേണമെന്നായിരുന്നു പ്രതാപെൻറ പ്രസ്താവന.
- 16 Dec 2020 12:25 PM IST
കോട്ടയം ജില്ലാ പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജിന് ലീഡ്
കോട്ടയം ജില്ലാ പഞ്ചായത്ത് പൂഞ്ഞാർ ഡിവിഷനിൽ ഷോൺ ജോർജ് ലീഡ് ചെയ്യുന്നു. ജനപക്ഷം നേതാവ് പി.സി. ജോർജ് എം.എൽ.എയുടെ മകനാണ് ഷോൺ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.