ജനവിധി: വോട്ടെണ്ണൽ തത്സമയം
text_fieldsതിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുന്നു. 244 വോട്ടെണ്ണൽ കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ നടക്കുന്നത്. 941 ഗ്രാമപഞ്ചായത്തുകൾ, 14 ജില്ല പഞ്ചായത്തുകൾ, 152 ബ്ലോക്കുകൾ 86 മുനിസിപ്പാലിറ്റികൾ, 6 കോർപറേഷൻ എന്നിവിടങ്ങളിലെ വോട്ടാണ് എണ്ണുന്നത്.
Live Updates
- 16 Dec 2020 12:24 PM IST
നാലു പഞ്ചായത്തുകളിലെ ഭരണം പിടിച്ച് ട്വൻറി ട്വൻറി
കിഴക്കമ്പലം പഞ്ചായത്തിന് പുറമെ ഐക്കരനാട്, കുന്നത്തുനാട്, മഴുവന്നൂർ പഞ്ചായത്തുകളിൽ ഭരണം ഉറപ്പിച്ച് ട്വൻറി ട്വൻറി.
- 16 Dec 2020 12:17 PM IST
കാരായി ചന്ദ്രശേഖരെൻറ ഭാര്യ ഐ. അനിത വിജയിച്ചു
ഫസൽ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരെൻറ ഭാര്യ ഐ. അനിതക്ക് വിജയം. തലശേരി നഗരസഭയിലെ ചെള്ളക്കരയിലാണ് വിജയം. 317 വോട്ടിെൻറ ഭൂരിപക്ഷമാണുള്ളത്.
- 16 Dec 2020 12:15 PM IST
ധനരാജിെൻറ ഭാര്യ എൻ.വി. സജിനിക്ക് ജയം
രാമന്തളി പഞ്ചായത്തിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ സി.വി. ധനരാജിെൻറ ഭാര്യ എൻ.വി. സജിനിക്ക് ജയം. 296 വോട്ടുകൾക്കാണ് വിജയിച്ചത്. രാമന്തളി ഗ്രാമപഞ്ചായത്തിലെ ആറാം വാർഡ് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്നു.
- 16 Dec 2020 12:13 PM IST
കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാൽ തോറ്റു; വിജയിച്ചത് കോൺഗ്രസ് വിമതൻ
കെ.പി.സി.സി സെക്രട്ടറി പി. ബാലഗോപാലിന്റെ തോൽപിച്ച് കോൺഗ്രസ് വിമതൻ. പാലക്കാട് നഗരസഭ കുന്നത്തൂർമേട് 24-ാം വാർഡിലാണ് തോൽവി നേരിട്ടത്. വിമത സ്ഥാനാർഥി എഫ്.ബി. ബഷീറാണ് വിജയിച്ചത്.
- 16 Dec 2020 12:08 PM IST
വയനാട്ടിൽ സി.പി.എം കോട്ടകളായ പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. പിന്നിൽ
വയനാട്ടിൽ സി.പി.എം കോട്ടകളായ മീനങ്ങാടി, മേപ്പാടി, നെന്മേനി പഞ്ചായത്തുകളിൽ എൽ.ഡി.എഫ്. പിന്നിൽ
- 16 Dec 2020 12:07 PM IST
എടവണ്ണയിൽ എൽ.ഡി.എഫ്
പി.കെ ബഷീർ എം.എൽ.എയുടെ വാർഡ് സ്ഥിതി ചെയ്യുന്ന എടവണ്ണ പഞ്ചായത്തിൽ എൽ.ഡി.എഫ് ഭരണം പിടിച്ചെടുത്തു
- 16 Dec 2020 12:03 PM IST
പോസ്റ്റൽ വോട്ടിൽ തർക്കം: പാറശാലയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു
പാറശാലയിൽ വോട്ടെണ്ണൽ നിർത്തിവെച്ചു. പോസ്റ്റൽ വോട്ട് സംബന്ധിച്ച തർക്കമാണ് കാരണം. ബി.ജെ.പിയുടെ അഞ്ച് പോസ്റ്റൽ വോട്ട് കാണാനില്ലെന്ന് ആരോപണം ഉയർന്നു.
- 16 Dec 2020 12:01 PM IST
അലൈൻ ഷുഹൈബിെൻറ പിതാവ് ഷുഹൈബ് തോറ്റു
കോഴിക്കോട് കോർപറേഷനിലേക്ക് മത്സരിച്ച അലൈൻ ഷുഹൈബിെൻറ പിതാവ് ഷുഹൈബ് തോറ്റു
- 16 Dec 2020 12:00 PM IST
സംസ്ഥാനത്ത് വെൽഫെയർ പാർട്ടിക്ക് 41 സീറ്റിൽ ജയം
സംസ്ഥാനത്ത് വെൽഫെയർ പാർട്ടിക്ക് 41 സീറ്റിൽ ജയം
- 16 Dec 2020 11:57 AM IST
ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ വാർഡിൽ ലീഗ് വിമതക്ക് ജയം
ഇ.ടി. മുഹമ്മദ് ബഷീർ എം.പിയുടെ വീട് സ്ഥിതി ചെയ്യുന്ന വാർഡിൽ മുസ് ലീം ലീഗ് വിമത സ്ഥാനാർഥിക്ക് ജയം. 260ൽ അധികം വോട്ടിനാണ് ജന്ന വിജയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.