പ്ലാപ്പള്ളിയിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തി; മഴക്കെടുതിയിൽ മരണം 27
text_fieldsതിരുവനന്തപുരം: മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ മരിച്ചത് 27 പേർ. ഇടുക്കി കൊക്കയാറിലെ ഉരുൾപൊട്ടലിൽ കാണാതായ സച്ചുവിെൻറയും തിരുവനന്തപുരം ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപെട്ട് കാണാതായ ഝാർഖണ്ഡ് സ്വദേശി നഗർദീപ് മണ്ഡലിെൻറയും (31) മൃതദേഹമാണ് തിങ്കളാഴ്ച ലഭിച്ചത്.
ഈ മാസം 11 മുതൽ ആരംഭിച്ച മഴക്കെടുതിയെതുടർന്ന് 247 ദുരിതാശ്വാസ ക്യാമ്പുകളിലായി 2619 കുടുംബങ്ങളിലെ 9422 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പത്തനംതിട്ടയിലാണ് കൂടുതൽ ക്യാമ്പുകൾ തുറന്നത്.
80 ദുരിതാശ്വാസ ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2191 പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. കോട്ടയത്ത് 37 ക്യാമ്പുകളിലായി 632 കുടുംബങ്ങളിലെ 2355 പേരും ആലപ്പുഴയിൽ 41 ക്യാമ്പുകളിലായി 584 കുടുംബങ്ങളിലെ 2154 പേരെയും പാർപ്പിച്ചിട്ടുണ്ട്. 3071 കെട്ടിടങ്ങൾ ക്യാമ്പുകൾക്കായി സജ്ജമാക്കിയിട്ടുള്ളതായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
അതിനിടെ, ധനസഹായ വിതരണം ഊർജിതപ്പെടുത്താന്‍ കലക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്കി. കൃഷിനാശത്തിെൻറ വിശദ വിവരങ്ങള്‍ ജില്ലകളില്‍ നിന്ന് ലഭ്യമാക്കാനും ഉന്നതതലയോഗത്തിൽ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ പത്ത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് ഉയർന്നതോടെ കക്കി ഡാം തുറന്നു. രണ്ട് ഷട്ടറുകളാണ് ഉയർത്തിയത്. കേരള ഷോളയാർ ഡാം രാവിലെ പത്തിന് തുറന്നിട്ടുണ്ട്. ചാലക്കുടിയിൽ വൈകീട്ട് നാല് മണിയോടെ വെള്ളമെത്തും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിലുള്ളവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.
ഇടുക്കി അണക്കെട്ടിൽ രാവിലെ ഏഴുമണി മുതൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഏഴ് മണിയോടെ ജലനിരപ്പ് 2396.86 അടിയിൽ എത്തിയതിനെ തുടർന്നാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്.
സംഭരണ ശേഷിയുടെ 92.8 ശതമാനം വെള്ളമാണ് ഇപ്പോൾ അണക്കെട്ടിൽ ഉള്ളത്. അണക്കെട്ടിൽ ജലനിരപ്പ് രണ്ടടി കൂടി ഉയർന്നാൽ ഷട്ടറുകൾ ഉയർത്തും. 2397.86 അടിയിൽ എത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. ഇടുക്കി ജലസംഭരണിയുടെ ഓറഞ്ച് അലർട്ടും റെഡ് അലർട്ടും തമ്മിലുള്ള വ്യത്യാസം ഒരു അടിയാണ്.
Live Updates
- 18 Oct 2021 2:17 PM IST
ഉയർന്ന തിരമാലക്ക് സാധ്യത
കേരള, കർണാടക, തമിഴ്‌നാട്, ലക്ഷദ്വീപ് തീരങ്ങളിൽ തിങ്കളാഴ്ച രാത്രി 11.30 വരെ 2.5 മീറ്റർ മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.
- 18 Oct 2021 2:03 PM IST
മൂന്ന് മണിക്കൂർ ജാഗ്രത നിർദേശം
11 ജില്ലകളിൽ മഴക്ക് സാധ്യത. അടുത്ത മൂന്ന് മണിക്കൂർ ജാഗ്രത നിർദേശം.
- 18 Oct 2021 1:27 PM IST
പുഴയോരങ്ങളിൽ അതീവ ജാഗ്രത വേണമെന്ന് അറിയിപ്പ്
തൃശൂരിലെ ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ തുറക്കേണ്ട സാഹചര്യമുള്ളതിനാലും കുറുമാലി വാണിംഗ് ലെവൽ കടന്നതിനാലും ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തേണ്ട സാഹചര്യമാണ്. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. ചിമ്മിനി ഡാമിന്‍റെ ഷട്ടർ നിലവിലെ അവസ്ഥയിൽ നിന്ന് 5 സെ.മീ വരെ കൂടുതൽ ഉയർത്താൻ തീരുമാനിച്ച സാഹചര്യത്തിൽ ഡാമിലെ വെള്ളം ഒഴുകിയെത്തുന്ന താഴ്ന്ന പ്രദേശങ്ങളിലെ ജനങ്ങൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്. ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ ആവശ്യപ്പെടുന്ന മുറയ്ക്ക് ക്യാമ്പുകളിലേയ്ക്ക് നിർബന്ധമായും മാറി താമസിക്കേണ്ടതാണ്.
പുഴയോരങ്ങളിൽ അതീവ ജാഗ്രത വേണ്ട സമയമാണ്. പറമ്പിക്കുളത്ത് നിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നു കൊണ്ടിരിക്കുന്നു. ആദ്യ ഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം. ചാലക്കുടി പുഴയിൽ വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അധികൃതരുടെ നിർദേശങ്ങൾ കർശനമായി പാലിക്കണം.
- 18 Oct 2021 1:07 PM IST
ജലനിരപ്പ് ഉയരുന്നതിനാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി പറഞ്ഞു. തിങ്കളാഴ്ച രാത്രി മഴ പെയ്താൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകില്ല.
- 18 Oct 2021 1:04 PM IST
സച്ചുവിന്‍റെ മൃതദേഹം കണ്ടെത്തി
കൊക്കയാറിൽ കാണാതായ ഏഴു വയസ്സുകാരൻ സച്ചു ഷാഹുലിന്‍റെ മൃതദേഹം കിട്ടി. ഉരുൾപൊട്ടൽ സ്ഥലത്തെ തിരച്ചിൽ അവസാനിപ്പിച്ചു.
- 18 Oct 2021 1:00 PM IST
ചാലക്കുടി പുഴയിൽ വെള്ളം ഉയരുന്നു
പറമ്പിക്കുളത്തുനിന്ന് ജലമൊഴുക്ക് കൂടിയ സാഹചര്യത്തിൽ ചാലക്കുടി പുഴയിൽ വെള്ളം ഉയർന്നുകൊണ്ടിരിക്കുന്നു. പുഴയുടെ തീരത്തുള്ളവർ ഉടൻ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ആദ്യഘട്ടത്തിൽ അതിരപ്പിള്ളി, മേലൂർ, പരിയാരം, കറുകുറ്റി, അന്നമനട, കൂഴൂർ, പൊയ്യ മേഖലകളിൽ വെള്ളം കയറും. ചാലക്കുടി പുഴയുടെ തീരപ്രദേശങ്ങളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം. ഉടൻ ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറണം.
- 18 Oct 2021 12:58 PM IST
ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധം
വെള്ളം കയറിയ പ്രദേശങ്ങളിലുള്ളവരും രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും എലിപ്പനി പ്രതിരോധത്തിനായി ആരോഗ്യപ്രവർത്തകരുടെ നിർദേശപ്രകാരം ഡോക്സിസൈക്ലിൻ ഗുളിക നിർബന്ധമായും കഴിക്കണം.
- 18 Oct 2021 12:46 PM IST
ആശങ്കപ്പെടേണ്ട സാഹചര്യമില്ല
സംസ്ഥാനത്ത് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ. രാജൻ. 2018ലേതിനേക്കാൾ പത്തിലൊന്ന് വെള്ളം കുറവാണ് ഡാമുകളിൽനിന്ന് ഒഴുക്കുന്നത്.
- 18 Oct 2021 12:41 PM IST
തെന്മല അണക്കെട്ട് പ്രദേശം ഓറഞ്ച് അലർട്ടിലേക്ക് മാറി. എന്നാൽ, നദികളിലെ ജലനിരപ്പ് അപകട നിലക്ക് മുകളിലാണ്.
- 18 Oct 2021 12:28 PM IST
ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്തും
ചിമ്മിനി ഡാമിന്‍റെ ഷട്ടറുകൾ കൂടുതൽ ഉയർത്താൻ സാധ്യത. മുന്നറിയിപ്പ് നിരപ്പിന് മുകളിൽ ജലനിരപ്പ് നിൽക്കുന്ന കുറുമാലി, കരുവന്നൂർ പുഴകളിലെ ജലനിരപ്പ് ഇനിയും ഉയരും. പുഴയോരങ്ങളിൽ അതീവ ജാഗ്രതാ നിർദേശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.