ഇത് ഇന്ത്യൻ മോൺസ്റ്റർ ചിത്തരേശ് നടേശൻ. ദിനേന ആറുതവണ ഭക്ഷണം, 12 മുട്ടയുടെ വെള്ള, 300 ഗ്രാം ചിക്കൻ, 300 ഗ്രാം മീൻ, ചോറ്, പച്ചക്കറികൾ...
text_fields300 ഗ്രാം പ്രോട്ടീൻ, 221 ഗ്രാം കാർബോഹൈഡ്രേറ്റ്സ്, 98 ഗ്രാം ഫാറ്റ് എന്നിവ അടങ്ങിയതാണ് ഇന്ത്യൻ മോൺസ്റ്റർ എന്ന വിളിപ്പേരുള്ള ബോഡി ബിൽഡർ ചിത്തരേശ് നടേശന്‍റെ ഭക്ഷണ ക്രമം. എല്ലാ ദിനവും ആറുതവണയാണ് ഭക്ഷണം കഴിക്കുക. 12 മുട്ടകളുടെ വെള്ള, രണ്ട് മുഴുവൻ മുട്ടകൾ, 300 ഗ്രാം ചിക്കൻ, 300 ഗ്രാം മീൻ, ചോറ്, പച്ചക്കറികൾ എന്നിവയെല്ലാം അതിൽ ഉൾപ്പെടും.
2019ൽ ദക്ഷിണ കൊറിയയിൽ നടന്ന ലോക ബോഡി ബിൽഡിങ് ആന്‍റ് ഫിസിക്ക് സ്പോർട് ചാമ്പ്യൻഷിപ്പിൽ ആദ്യമായി കിരീടം ചൂടിയ ഇന്ത്യക്കാരനാണ് എറണാകുളം സ്വദേശിയായ ചിത്തരേശ്.
ഓരോ ദിനവും അഞ്ചര മണിക്കൂർ ജിമ്മിൽ വിയർപ്പൊഴുക്കി നേടിയതാണ് അദ്ദേഹത്തിന്‍റെ വിജയം. അഞ്ച് സെഷനുകളായി തിരിച്ചാണ് വർക്കൗട്ട്. എം.വി. സാഗറാണ് ട്രെയിനർ. എറണാകുളം മഹാരാജാസ് കോളജിൽ ബി.എ ഹിസ്റ്ററി പഠിക്കുമ്പോൾ ചിത്തരേശ് ഹോക്കി ടീം ക്യാപ്റ്റനുമായിരുന്നു.
ബോഡി ബിൽഡർമാർക്ക് കൃത്യമായ അളവിൽ പ്രോട്ടീൻ, കാർബ്സ്, ഫാറ്റ് എന്നിവ ആവശ്യമുണ്ട്. ഇതോടൊപ്പം ഒരുതരത്തിലുമുള്ള ജങ് ഫുഡ്, മധുരം, പൊരിച്ച സ്നാക്സ് എന്നിവ കഴിക്കുകയും അരുത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.