Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_rightകൂടുതൽ കാലം നന്നായി...

കൂടുതൽ കാലം നന്നായി ജീവിക്കാൻ ഇതാ ചില ലൈഫ് സ്െെറ്റൽ രഹസ്യങ്ങൾ...

text_fields
bookmark_border
കൂടുതൽ കാലം നന്നായി ജീവിക്കാൻ ഇതാ ചില ലൈഫ് സ്െെറ്റൽ രഹസ്യങ്ങൾ...
cancel
camera_alt

ചി​​ത്ര​​ങ്ങ​​ൾ: അ​​ഷ്​​​ക​​ർ ഒ​​രു​​മ​​ന​​യൂ​​ർ

ഭൂമിയെന്ന ഈ മനോഹര തീരത്ത് ഒരു നിമിഷമെങ്കിൽ ഒരു നിമിഷം അധികം ലഭിക്കാൻ ആഗ്രഹിക്കാത്തവരാരുണ്ട്? നാം ജീവിക്കുന്ന ജീവിതം തന്നെയല്ലേ നമ്മുടെ ആയുസ്സി​െൻറ നീളം നിശ്ചയിക്കുന്നതും? നല്ല കാര്യങ്ങൾ ചെയ്​ത്​ കൂടുതൽ കാലം നന്നായി ജീവിക്കാൻ ഇതാ ചില ലൈഫ് സ്െെറ്റൽ രഹസ്യങ്ങൾ...

രോ​ഗം വ​രു​മ്പോ​ള്‍ മാ​ത്രം ആ​രോ​ഗ്യ​ത്തെ​പ്പ​റ്റി ചി​ന്തി​ക്കു​ന്ന​വ​രാ​ണ് ഭൂ​രി​ഭാ​ഗം പേ​രും. എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ഒ​രു മു​ന്‍ക​രു​ത​ല്‍ എ​ടു​ക്കു​ന്ന നാം ​ആ​രോ​ഗ്യ​ത്തി​െൻറ കാ​ര്യ​ത്തി​ല്‍ ഈ ​ശ്ര​ദ്ധ കാ​ട്ടാ​റി​ല്ല എ​ന്ന​താ​ണ് വാ​സ്ത​വം. ഓ​ജ​സ്സോ​ടെ, ചു​റു​ചു​റു​ക്കോ​ടെ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന നാം ​മ​ധ്യ​വ​യ​സ്സി​ലേ​ക്കും വാ​ർ​ധ​ക്യ​ത്തി​ലേ​ക്കും ക​ട​ക്കു​ന്ന​ത് ആ​രോ​ഗ്യ​പ​ര​മാ​യ പ്ലാ​നി​ങ് ഇ​ല്ലാ​തെ​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, രോ​ഗാ​തു​ര​ത​ക​ള്‍ ഏ​റു​ക​യും ത​ൽഫ​ല​മാ​യി ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​വു​ക​യും ചെ​യ്യും.

1990ൽ ​ഇ​ന്ത്യ​യി​ലെ ശ​രാ​ശ​രി ആ​യു​ർ​ദൈ​ർ​ഘ്യം 59.6 വ​ർ​ഷ​മാ​യി​രു​ന്നു. 2019ൽ ​ഇ​ത് 70.8 വ​ർ​ഷ​മാ​യി. ഇ​പ്പോ​ൾ കേ​ര​ള​ത്തി​ലെ ആ​യു​ർ​ദൈ​ർ​ഘ്യം 77.3 വ​ർ​ഷ​മാ​ണ്. എ​ന്നാ​ൽ, ഇ​ത് ആ​രോ​ഗ്യ​ത്തോ​ടെ​യു​ള്ള ആ​യു​ർ​ദൈ​ർ​ഘ്യ​മാ​ണെ​ന്ന്‌ പ​റ​യാ​നാ​വി​ല്ല. വി​വി​ധ രോ​ഗ​ങ്ങ​ളോ​ടെ​യും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളോ​ടെ​യു​മാ​ണ് വ​യ​സ്സാ​വും തോ​റും ആ​ളു​ക​ൾ ജീ​വി​ക്കു​ന്ന​ത്.

വ​യ​സ്സാ​വു​ക എ​ന്നാ​ൽ ലോ​ക​ത്തി​ലെ ഓ​രോ ജീ​വ​ജാ​ല​വും ക​ട​ന്നു​പോ​കേ​ണ്ട ഒ​രു അ​വ​സ്ഥ​യാ​ണ്. മ​നു​ഷ്യ​െൻറ ശാ​രീ​രി​ക​ഘ​ട​ന​യി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും അ​നു​നി​മി​ഷം സം​ഭ​വി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന അ​പ​ച​യ​ങ്ങ​ളാ​ണ് ഇ​തി​നെ നി​ർ​ണ​യി​ക്കു​ന്ന​ത്. മ​സ്തി​ഷ്കം, ഹൃ​ദ​യം, ക​ര​ൾ, പേ​ശി​ക​ൾ തു​ട​ങ്ങി ശ​രീ​ര​ത്തി​െൻറ ഓ​രോ അ​വ​യ​വ​വും ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത ജീ​ർ​ണ​ത​യി​ൽ പ​ങ്കു​ചേ​രു​ന്നു. പ്രാ​യ​മാ​കു​ന്ന​ത് അ​വ​യ​വ​ങ്ങ​ൾ​ക്കു മാ​ത്ര​മ​ല്ല, കോ​ശ​ങ്ങ​ൾ​ക്കും ജീ​നു​ക​ള​ട​ങ്ങു​ന്ന ക്രോ​മ​സോം, പ്രോ​ട്ടീ​ൻ ഘ​ട​ക​ങ്ങ​ൾ​ക്കും എ​ല്ലാ​മാ​ണ്.

ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​രോ​ഗ്യ​ത്തോ​ടെ ദീ​ർ​ഘ​കാ​ലം ജീ​വി​ക്കു​ക എ​ന്ന​ത് ഏ​തൊ​രു മ​നു​ഷ്യ​െൻറയും സ്വ​പ്ന​മാ​ണ്. എ​ന്നാ​ൽ, എ​ത്ര വ​യ​സ്സു​വ​രെ ജീ​വി​ക്കാ​നാ​കു​മെ​ന്ന​ത് ന​മ്മു​ടെ കൈ​യി​ൽ ഒ​തു​ങ്ങി​നി​ൽ​ക്കു​ന്ന കാ​ര്യ​മ​ല്ല. നി​ങ്ങ​ൾ കൂ​ടു​ത​ൽ കാ​ലം ജീ​വി​ക്കു​മെ​ന്ന് ഒ​രു ക​ണ്ടെ​ത്ത​ലോ പ​ഠ​ന​മോ ഉ​റ​പ്പു​ന​ൽ​കു​ന്നി​ല്ല. പ​ക്ഷേ, ചി​ട്ട​യാ​യ ജീ​വി​ത​രീ​തി പി​ന്തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഒ​രു പ​രി​ധി​വ​രെ ആ​രോ​ഗ്യ​ത്തോ​ടെ, അ​സു​ഖ​ങ്ങ​ൾ ഇ​ല്ലാ​തെ ദീ​ർഘകാ​ലം ജീ​വി​ക്കാ​നാ​കും. പ്രാ​യ​മാ​കാ​തി​രി​ക്കാ​നും യൗവ​നം നി​ല​നി​ർ​ത്താ​നു​മു​ള്ള വ​ഴി​ക​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ൾ എ​ല്ലാ​കാല​ത്തും മ​നു​ഷ്യ​ൻ ന​ട​ത്തി​യി​ട്ടു​ണ്ട്. ഇ​ക്കാ​ല​ത്തും അ​ത്ത​രം അ​ന്വേ​ഷ​ണ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ദീ​ർ​ഘ​കാ​ലം ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​ൻ സ​ഹാ​യ​ക​ര​മാ​കു​മെ​ന്ന് ശാ​സ്ത്രം ക​ണ്ടെ​ത്തി​യ ചി​ല ര​ഹ​സ്യ​ങ്ങ​ൾ ഇ​താ...

# സീ​ക്ര​ട്ട് 1

ശ​രീ​രം ചി​ട്ട​യാ​യി പ​രി​പാ​ലി​ക്കാം

ശ​രീ​ര​ഭാ​രം ശ്ര​ദ്ധി​ക്കാം: അ​മി​ത​ഭാ​രം ആ​യു​സ്സി​നെ ഗ​ണ്യ​മാ​യി കു​റ​ക്കാ​നിടയാക്കും എ​ന്ന് അ​ന​ൽ​സ് ഓ​ഫ് ഇ​േൻറ ​ണ​ൽ മെ​ഡി​സി​നി​ൽ ന​ട​ത്തി​യ മൂ​ന്ന് ദീ​ർ​ഘ​കാ​ല പ​ഠ​ന​ങ്ങ​ളി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​മി​തഭാ​രം അഞ്ചു മു​ത​ൽ 10 ശ​ത​മാ​നം വ​രെ കു​റ​ക്കാ​ൻ സാ​ധി​ച്ചാ​ൽ പ്ര​മേ​ഹം പോ​ലുള്ള പ​ല രോ​ഗ​ങ്ങ​ളി​ൽ​നി​ന്നും ര​ക്ഷ​നേ​ടാ​നാവും. അ​മി​ത​ഭാ​രം ര​ക്ത​സ​മ്മ​ർ​ദം കൂ​ട്ടു​ക​യും കൊ​ള​സ്‌​ട്രോ​ൾ അ​ള​വ് വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യും. ഇവ രണ്ടും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ള്‍ക്കും പ​ക്ഷാ​ഘാ​ത​ത്തി​നും വ​രെ കാ​ര​ണ​മാ​കും. ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ 2018ലെ ​ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം 140 കോ​ടി ജ​ന​ങ്ങ​ള്‍ അ​മി​ത​ഭാ​രം മൂ​ല​മു​ള്ള​ ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​വ​രാ​ണ്.

പ​ല്ലുതേ​പ്പ് ചി​ല്ല​റ​ക്കാ​ര്യ​മ​ല്ല: ആ​രോ​​ഗ്യ​മു​ള്ള പ​ല്ലു​ക​ൾ​ക്കാ​യി ര​ണ്ടു​നേ​രം പ​ല്ലുതേ​ക്കുന്ന​തി​നൊ​പ്പം അ​ന്ന​ജം ധാ​രാ​ളം അ​ട​ങ്ങി​യ പോ​ഷ​ക​ഗു​ണ​ങ്ങ​ളു​ള്ള ഭ​ക്ഷ​ണ​ങ്ങ​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് ജേ​ണ​ൽ ഓ​ഫ് ഡെ​ൻ​റ​ൽ റി​സ​ര്‍ച്ചി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന​ം പ​റ​യു​ന്ന​ത്. വൃ​ത്തി​ഹീ​ന​മാ​യ വാ​യും ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും പ്ര​മേ​ഹം പോ​ലു​ള്ള രോ​ഗ​ങ്ങ​ളും ത​മ്മി​ൽ അ​ഭേ​ദ്യ ബ​ന്ധ​മു​ണ്ട്. സ്ഥി​ര​മാ​യി ഡെ​ൻ​റ​ല്‍ ചെ​ക്ക​പ്പു​ക​ൾ ന​ട​ത്തുക. വ​ര്‍ഷ​ത്തി​ല്‍ ര​ണ്ടു ത​വ​ണ​യെ​ങ്കി​ലും ഡെ​ൻ​റി​സ്​​റ്റി​െൻറ സ​ഹാ​യം തേ​ടു​ക.

ക​ണ്ണി​െൻറ ആ​രോ​ഗ്യം പ്ര​ധാ​നം: അ​മേ​രി​ക്ക​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ജേ​ണ​ൽ 2014ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, കാ​ഴ്ച ന​ഷ്​​ട​പ്പെ​ടു​ന്ന​ത് ആ​യു​സ്സി​നെ ഗ​ണ്യ​മാ​യ രീ​തി​യി​ൽ ബാ​ധി​ക്കുമെ​ന്ന് ക​ണ്ടെ​ത്തി​. വ​ർ​ഷാ​വ​ർ​ഷം കാ​ഴ്ച ക്ര​മേ​ണ ന​ഷ്​​ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന മു​തി​ർ​ന്ന​വ​ർ എ​ട്ടു വ​ർ​ഷ​ത്തി​നുശേ​ഷം മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത 16 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യ​ത്. വ​ര്‍ഷ​ത്തി​ല്‍ ഒ​രി​ക്ക​ല്‍ ക​ണ്ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ക.

ഗാ​ഢ​മാ​യി ശ്വ​സി​ക്കു​ക: 35 വ​യ​സ്സി​നുശേ​ഷം ശ്വാ​സ​കോ​ശ ശേ​ഷി കു​റ​യാം. വാ​യു​മാ​ർ​ഗ​ങ്ങ​ളു​ടെ ഇ​ലാ​സ്തി​ക​ത ന​ഷ്​​ട​പ്പെ​ടു​ക​യും ഡ​യ​ഫ്ര​ത്തി​ന്‍റെ ശ​ക്തി കു​റ​യു​ക​യും ചെ​യ്യു​ന്ന​തി​നാ​ൽ, ശ​രീ​ര​ത്തി​ന് ആ​രോ​ഗ്യ​ക​ര​മാ​യി തു​ട​രാ​ൻ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ എ​ടു​ക്കു​ന്ന​തും കൂ​ടു​ത​ൽ ബു​ദ്ധി​മു​ട്ടാ​കും. ദി​വ​സം 5-10 മി​നി​റ്റ് വ്യാ​യാ​മം ചെ​യ്യു​ന്ന​തി​ലൂ​ടെ ഈ ​മാ​റ്റ​ങ്ങ​ളു​ടെ വേ​ഗ​ം കു​റ​ക്കാ​നാ​വും. ഉ​ച്ഛ്വാ​സ നി​ശ്വാ​സ​ങ്ങ​ൾ​ക്കി​ട​യി​ലു​ള്ള സ​മ​യം ക്ര​മീ​ക​രി​ക്കാ​നാ​വും.

മ​രു​ന്ന് അ​മി​ത​മാ​​േവ​ണ്ട: സ്പെ​യി​നി​ൽ മു​തി​ർ​ന്ന​വ​രാ​യ 5,000ത്തി​ല​ധി​കം ആ​ളു​ക​ളി​ൽ 2015ൽ ​ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ, ഏ​റ്റ​വും കൂ​ടു​ത​ൽ ഗു​ളി​ക ക​ഴി​ക്കു​ന്ന രോ​ഗി​ക​ൾ നേ​ര​ത്തേ മ​രി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​. ഒ​രു രോ​ഗി​ക്ക്​ നാ​ലോ അ​ഞ്ചോ അ​തി​ല​ധി​ക​മോ മ​രു​ന്നു​ക​ൾ ഒ​രു​മി​ച്ച് ഉ​പ​യോ​ഗി​ക്കേ​ണ്ടിവ​രു​ന്ന അ​വ​സ്ഥ- 'പോ​ളി​ഫാ​ർ​മ​സി' അ​കാ​ല​മ​ര​ണ​ത്തി​ന് കാ​ര​ണ​മാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്നി​ല്ലെ​ങ്കി​ലും പ്രാ​യ​മാ​കു​ന്തോ​റും ക​ഴി​ക്കു​ന്ന മ​രു​ന്നു​ക​ളു​ടെ പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ ആ​രോ​ഗ്യ​ത്തെ മോ​ശ​മാ​യി ബാ​ധി​ക്കു​ന്നു​ണ്ടെന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ചില മ​രു​ന്നു​ക​ൾ ദീ​ർ​ഘ​കാ​ലം ക​ഴി​ക്കു​ന്നത് അ​ൾ​സ​ർ, വൃ​ക്ക​രോ​ഗം, ഹൃ​ദ​യസംബന്ധമായ അ​സു​ഖ​ങ്ങ​ൾ എ​ന്നി​വ​ക്ക് കാ​ര​ണ​മാ​കും. മ​രു​ന്ന് കു​റ​ക്കുന്നതും ഒ​ഴി​വാ​ക്കുന്നതും പക്ഷേ, ഡോക്ടറുടെ അനുമതിയോടെ മാത്രമായിരിക്കണം.

പാ​ദ​സം​ര​ക്ഷ​ണം പ്ര​ധാ​നം: 7.3 കോ​ടി​യോ​ളം പ്ര​മേ​ഹ​ രോഗികളുള്ള ഇന്ത്യയിലെ പ്രധാന പ്രമേഹസ​ങ്കീ​ർ​ണ​ത കാ​ലി​ലു​ണ്ടാ​കു​ന്ന തു​റ​ന്ന വ്ര​ണ​ങ്ങ​ളാ​ണ്. 2019ലെ ​ഒ​രു ആ​സ്ട്രേ​ലി​യ​ൻ പ​ഠ​ന​ത്തി​ൽ ഇത്തരം ​വ്രണ​ങ്ങ​ൾ 15 വ​ർ​ഷം മു​മ്പേ​യു​ള്ള മ​ര​ണ​ത്തി​ന് കാര​ണ​മാ​കു​ന്ന​താ​യി ക​ണ്ടെ​ത്തി​. പാ​ദച​ർ​മ​ത്തി​ൽ ചു​വ​പ്പ്, പൊ​ട്ട​ലു​ക​ൾ എ​ന്നിവ പ​തി​വാ​യി ഉ​ണ്ടാ​കു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക. ആ​വ​ശ്യ​മെ​ങ്കി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം തേ​ടു​ക.

അ​സ്ഥി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക: മുപ്പതുകളിലെത്തുമ്പോൾ അ​സ്ഥി​ക​ള്‍ അ​തി​ന്റെ ക​രു​ത്തി​ന്റെ പാ​ര​മ്യ​ത്തി​ലെ​ത്തും. പി​ന്നെ സാ​ന്ദ്ര​ത കു​റ​യാ​ന്‍ തു​ട​ങ്ങും. യൗ​വ​ന​ത്തി​ല്‍ എ​ത്ര​ക​ണ്ട് ശ​ക്ത​മാ​യി​രി​ക്കു​ന്നോ മ​ധ്യ​വ​യ​സ്സി​ലു​ണ്ടാ​കു​ന്ന ബ​ല​ക്ഷ​യം അ​ത്ര​ക​ണ്ട് കു​റ​യും. ഇ​ക്കാ​ര​ണ​ത്താ​ലാ​ണ് കൗ​മാ​ര​ത്തി​ല്‍ത്ത​ന്നെ കാ​ത്സ്യ​മ​ട​ങ്ങി​യ ഭ​ക്ഷ​ണം ധാ​രാ​ളം ക​ഴി​ക്ക​ണ​മെ​ന്നും വ്യാ​യാ​മ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട​ണ​മെ​ന്നും പ​റ​യു​ന്ന​ത്.

വ​ർ​ഷ​വും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് ന​ട​ത്താം: സീ​സ​ണ​ൽ ഫ്ലൂവിന്‍റെ സ​ങ്കീ​ർ​ണ​ത​ക​ൾ ബാ​ക്ടീ​രി​യ​ൽ ന്യു​മോ​ണി​യ, ചെ​വി അ​ണു​ബാ​ധ, സൈ​ന​സ് അ​ണു​ബാ​ധ, നി​ർ​ജ​ലീ​ക​ര​ണം, ഹൃ​ദ​യ​സ്തം​ഭ​നം, ആ​സ്ത്മ അ​ല്ലെ​ങ്കി​ൽ പ്ര​മേ​ഹം തു​ട​ങ്ങി​യ​വ​ക്ക് കാ​ര​ണ​മാ​കു​ന്നു. സു​ഖംപ്രാ​പി​ച്ചാ​ലും ശ്വാ​സ​നാ​ള​ത്തി​ൽ അ​തു​ണ്ടാ​ക്കു​ന്ന പോ​റ​ൽ ശ്വാ​സ​കോ​ശ​ത്തി​ലെ ക​ല​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കു​ന്ന​തി​ന് പ്ര​യാ​സ​മു​ണ്ടാ​ക്കും. അ​തി​നാ​ൽ, വ​ർ​ഷ​വും ഫ്ലൂ ​വാ​ക്‌​സി​ൻ എ​ടു​ക്കു​ന്ന​ത് ഗു​ണം ചെ​യ്യും.

പി​ൻ​ഭാ​ഗ​ത്തെ അ​വ​ഗ​ണി​ക്ക​രു​ത്: ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച്, ലോ​ക​മെ​മ്പാ​ടു​മു​ള്ള ഏ​റ്റ​വും സാ​ധാ​ര​ണ​മാ​യ മൂ​ന്നാ​മ​ത്തെ അ​ർ​ബു​ദ​മാ​ണ് വ​ൻ​കു​ട​ൽ കാ​ൻ​സ​ർ. മ​ല​മൂ​ത്ര-​ര​ക്ത പ​രി​ശോ​ധ​ന, ഫീ​ക്ക​ൽ ഇ​മ്യൂ​ണോ​കെ​മി​ക്ക​ൽ ടെ​സ്​​റ്റ്​ അ​ല്ലെ​ങ്കി​ൽ സ്​​റ്റൂ​ൾ ഡി.​എ​ൻ.​എ ടെ​സ്​​റ്റ്​ പോ​ലു​ള്ള സ്ക്രീ​നി​ങ്​ ടെ​സ്​​റ്റു​ക​ൾ നേ​ര​ത്തേ​ രോഗം ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കും.

കൃ​ത്യ​മാ​യ വൈ​ദ്യപ​രി​ശോ​ധ​ന: കൃ​ത്യ​മാ​യ ഇടവേളകളിലെ വൈ​ദ്യപ​രി​ശോ​ധ​ന, ഡോ​ക്​​ട​റു​ടെ ഉ​പ​ദേ​ശ​മ​നു​സ​രി​ച്ച്​ മ​രു​ന്നു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ക​ഴി​ക്കൽ, വീ​ഴ്​​ചകൾ ഒ​ഴി​വാ​ക്ക​ൽ എന്നിവയും ശ​രീ​ര​ സംരക്ഷണത്തിൽ പ്രധാനമാണ്.


# സീ​ക്ര​ട്ട് 2


ഭ​ക്ഷ​ണ​ശീ​ല​ങ്ങ​ൾ

ഒ​ഴി​വാ​ക്ക​രു​ത് പ്ര​ഭാ​ത​ഭ​ക്ഷ​ണം: ബ്രെ​യി​ന്‍ ഫു​ഡ് ആ​ണ് ബ്രേ​ക്ക്ഫാ​സ്​​റ്റ്. പ്ര​ഭാ​ത​ഭ​ക്ഷ​ണം ഒ​ഴി​വാ​ക്കു​ന്ന 40 -75 പ്രായക്കാർ ഹൃ​ദ​യസം​ബ​ന്ധ​മാ​യ അ​സു​ഖംമൂ​ലം മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത 87 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നാ​ണ് ജേ​ണ​ൽ ഓ​ഫ് അ​മേ​രി​ക്ക​ൻ കോ​ള​ജ് ഓ​ഫ് കാ​ർ​ഡി​യോ​ള​ജി പ​റ​യു​ന്ന​ത്. ദി​വ​സം മു​ഴു​വ​ന്‍ പ്ര​വ​ര്‍ത്തി​ക്കാ​നാ​വ​ശ്യ​മാ​യ ഊ​ര്‍ജ​ം ല​ഭി​ക്കു​ന്ന​ത് ഈ ​പ്ര​ഭാ​ത​ഭ​ക്ഷ​ണ​ത്തി​ല്‍ നി​ന്നാ​ണ്.

സ​സ്യ പ്രോ​ട്ടീ​നു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കാം: 70,000ത്തി​ല​ധി​കം ആ​ളു​ക​ളെ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ ഒ​രു ജാ​പ്പനീ​സ് പ​ഠ​ന​ത്തി​ൽ, സ​സ്യ പ്രോ​ട്ടീ​ൻ (ബീ​ൻ​സ്, വി​ത്തു​ക​ൾ, ധാ​ന്യ​ങ്ങ​ൾ പോ​ലു​ള്ള​വ) കൂ​ടു​ത​ൽ ഭ​ക്ഷ​ണ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തുന്നവർ കൂ​ടു​ത​ൽ കാ​ലം ജീ​വി​ച്ചി​രി​ക്കു​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇത്തരക്കാരിൽ ഹൃ​ദ്രോ​ഗം, ഡി​െ​മ​ൻ​ഷ്യ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള മ​ര​ണം കു​റ​വാ​ണെ​ന്ന് മ​റ്റൊ​രു ഗ​വേ​ഷ​ണ​ഫ​ല​വും പ​റ​യു​ന്നു.

റെ​ഡ് മീ​റ്റ് കു​റ​ക്കു​ക: അിതമായ റെ​ഡ് മീ​റ്റ് ഉപയോഗം അ​കാ​ല മ​ര​ണ സാ​ധ്യ​ത ഒ​മ്പ​തു ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നാ​ണ് ഹാ​ർ​വഡ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് പ​ഠ​നം പ​റ​യു​ന്ന​ത്. സം​സ്ക​രി​ച്ച മാം​സ​മാ​ണെ​ങ്കി​ൽ അ​പ​ക​ട​സാ​ധ്യ​ത 13 ശ​ത​മാ​ന​മാ​യി വീ​ണ്ടും ഉ​യ​രും. ചു​വ​ന്ന മാം​സ​ത്തി​ൽ പൂ​രി​ത കൊ​ഴു​പ്പും കൊ​ള​സ്ട്രോ​ളും വ​ലി​യ അ​ള​വി​ലു​ണ്ട്. ഇവ ഹൃ​ദ്രോ​ഗം, അ​മി​ത​വ​ണ്ണം, സ്ട്രോ​ക്ക്, അർബുദ സാധ്യത വ​ർ​ധി​പ്പി​ക്കും.

മ​ത്സ്യം ഗ്രി​ൽ ചെ​യ്ത് കഴിക്കാം: ഭ​ക്ഷ​ണ​ത്തി​ൽ കൂ​ടു​ത​ൽ മ​ത്സ്യ​ം ഉ​ൾ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക. മ​​ത്സ്യ​​ത്തി​​ന്റെ​ ​ആ​​രോ​​ഗ്യ​​ഗു​​ണം​ ​മു​​ഴു​​വ​​നാ​​യി​ ​ല​​ഭി​​ക്കു​​ന്ന​​തി​​ന് ​പാ​​ച​​ക​​ത്തി​​ലും​ ​പ്ര​​ത്യേ​​കം​ ​ശ്ര​​ദ്ധ​ ​വേ​​ണം. യു. ​എ​സി​ലെ ന​ഴ്സ​സ് ഹെ​ൽ​ത്ത് സ്​​റ്റ​ഡി സൂ​ചി​പ്പി​ക്കു​ന്ന​ത് വ​റു​ത്ത മീ​ൻ ദി​വ​സ​വും ക​ഴി​ക്കു​ന്ന​ത് ഹൃ​ദ്രോ​ഗ മ​ര​ണ സാ​ധ്യ​ത 13 ശ​ത​മാ​നം കൂ​ട്ടു​മെ​ന്നാ​ണ്. അ​താ​യ​ത്, കൊ​ഴു​പ്പ് കു​റ​ഞ്ഞ പാ​ച​കരീ​തി​ക​ൾ തി​ര​ഞ്ഞെ​ടു​ക്ക​ണം എ​ന്ന​ർ​ഥം. അ​​തി​​നാ​​ൽ​ ​ക​​റി​​യാ​​ക്കി​​യോ​ ​​ഗ്രിൽ​ ​ചെയ്തോ കഴിക്കാം.

വെ​ള്ളം ധാ​രാ​ളം കു​ടി​ക്കു​ക: നി​ർ​ജലീ​ക​ര​ണ​ം അപകടകരമാണ്. ഓ​രോ വ്യ​ക്തി​യും ശ​രി​യാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ച്ചി​രി​ക്ക​ണം. മൂ​ത്രം ഇ​രു​ണ്ടി​രി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ, ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ക്കു​ന്നി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കാം. അതേസമയം മധുരപാനീയങ്ങൾ കുറക്കാനും ശ്രദ്ധിക്കണം. മ​ധു​രപാ​നീ​യ​ങ്ങ​ളുടെ അമിതോപയോഗം നേ​ര​ത്തേ മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ട്ടു​മെ​ന്നാ​ണ് ഹാ​ർ​വഡ് ടി.​എ​ച്ച് ഷാ​ൻ സ്‌​കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്തി​ന്‍റെ 2019ലെ ​പ​ഠ​ന റി​പ്പോ​ർ​ട്ട് സൂ​ചി​പ്പി​ക്കു​ന്ന​ത്. ദി​വ​സം ര​ണ്ടോ അ​തി​ല​ധി​ക​മോ ത​വ​ണ മ​ധു​ര​പാ​നീ​യം കു​ടി​ക്കു​ന്ന​ത് അ​പ​ക​ട​സാ​ധ്യ​ത​ 21 ശ​ത​മാ​നം കൂ​ട്ടു​ം. മ​ധു​ര​ത്തി​ന്റെ അ​മി​ത ഉ​പ​യോ​ഗം പ്രാ​യം കൂ​ട്ടും, ച​ർ​മം ക​ണ്ടാ​ൽ പ്രാ​യം കൂ​ടു​ത​ൽ തോ​ന്നി​ക്കും, മു​ഖ​ത്ത് കൂ​ടു​ത​ൽ ചു​ളി​വു​ക​ൾ ഉ​ണ്ടാ​കും, തൊ​ലി വ​ലി​യും.

ന​ന്നാ​യി വേ​വി​ക്കു​ക: വി​ഭ​വ​ങ്ങ​ള്‍ പാ​ച​കം ചെ​യ്യു​മ്പോ​ൾ ന​ന്നാ​യി വെ​ന്തി​ട്ടു​ണ്ടോ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ഇ​റ​ച്ചി പോ​ലു​ള്ള കൊ​ഴു​പ്പു​കൂ​ടി​യ​വ ന​ന്നാ​യി വേ​വി​ക്ക​ണം. ബാ​ക്ടീ​രി​യ​ക​ള്‍ ന​ശി​ക്കാ​നും ഇതാ​വ​ശ്യ​മാ​ണ്. തോ​ടു​ള്ള മ​ത്സ്യ​ങ്ങ​ള്‍ ന​ന്നാ​യി വെ​ന്തി​ല്ലെ​ങ്കി​ല്‍ ഉദരപ്രശ്നങ്ങളുണ്ടാകും. സം​സ്ക​രി​ച്ച ഭ​ക്ഷ​ണ​ം പതിവായി കഴിക്കുന്നവരിൽ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖം മാ​ത്ര​മ​ല്ല, അകാല മരണസാധ്യതയും വ​ർ​ധി​ക്കു​മെ​ന്ന് 45,000ത്തോ​ളം മ​ധ്യ​വ​യ​സ്ക​രി​ൽ 2019ൽ ​ന​ട​ത്തി​യ ഫ്ര​ഞ്ച് പ​ഠ​നം പ​റ​യു​ന്നു.

അ​ൽ​പഭ​ക്ഷ​ണം: വ​യ​ര്‍ നി​റ​യെ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശീ​ലം ഒ​ഴി​വാ​ക്കു​ക, അ​ല​സ​ത​ക്കും ക്ഷീ​ണ​ത്തി​നും ഇ​ത് കാ​ര​ണ​മാ​കും. ഭ​ക്ഷ​ണ​ം ഏതായാലും​ ശ​രീ​ര​ത്തി​ന് ആ​വ​ശ്യ​മു​ള്ള​ത് മാ​ത്രം കഴിക്കു​ക. സാ​വ​ധാ​നം ച​വ​ച്ച​ര​ച്ച് ക​ഴി​ക്കു​ക. ചെ​റി​യ പാ​ത്ര​ത്തി​ൽ അ​ൽ​പം ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന സൂ​ത്രം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ൽ ക​ലോ​റി നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യു​ം.

മ​ദ്യം വ​ർ​ജിക്കാം: മ​ദ്യം ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഉ​ത്ത​മം. ക​ഴി​ക്കു​ന്ന​വ​രാ​ണെ​ങ്കി​ൽ കു​റ​ക്കാ​ൻ ശ്ര​മി​ക്കു​ക. ക​ഴി​ക്കു​ന്ന മ​ദ്യം ക​ര​ള്‍ വ​ഴി​യാ​ണ് നി​ര്‍വീ​ര്യ​മാ​ക്ക​പ്പെ​ടു​ക. ഈ ​രാ​സ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഉ​ണ്ടാ​കു​ന്ന അ​സ​റ്റാ​ൽ​ഡി​ഹൈ​ഡ് എ​ന്ന രാ​സ​പ​ദാ​ർ​ഥം ക​ര​ളി​നെ ന​ശി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്നു. മ​ദ്യ​പി​ക്കു​ന്ന​വ​രി​ൽ പ്രാ​യം കൂ​ടു​ന്തോ​റും ക​ര​ളി​ന്റെ പ്ര​വ​ര്‍ത്ത​ന​ം മ​ന്ദ​ഗ​തി​യി​ലാ​കു​ന്നു.

ന​ട്‌​സ് കഴിക്കാം: വാ​ൽ​ന​ട്ട്, ബ​ദാം, ക​ശു​വ​ണ്ടി പോലുള്ളവ ദി​വ​സ​വും അ​ൽ​പം ക​ഴി​ക്കു​ന്ന ആ​ളു​ക​ളി​ൽ 30 വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ മ​രി​ക്കാ​നു​ള്ള സാ​ധ്യ​ത 20 ശ​ത​മാ​നം കു​റ​വാ​ണെന്ന് ഹാ​ർ​വഡിൽ ന​ട​ത്തി​യ പ​ഠ​ന​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത്ര​യും കാ​ലം ക​ഴി​ച്ചി​ല്ലെ​ങ്കി​ലും നാ​ൽ​പ​തു​ക​ളി​ലെ​ത്തി​യാ​ൽ ഈ ​ശീ​ലം തു​ട​ങ്ങു​ന്ന​ത് ഭാ​വി​യി​ൽ ഡി​മെ​ൻ​ഷ്യ ബാ​ധി​ക്കാ​നു​ള്ള സാ​ധ്യ​ത​യെ കു​റ​ക്കു​മെ​ന്ന്​ 'എ​യ്ജ് ആ​ൻ​ഡ് എ​യ്ജി​ങ്' ജേ​ണ​ൽ ന​ട​ത്തി​യ പ​ഠ​നവും ക​ണ്ടെ​ത്തി​. നാ​ൽ​പ​തു​ക​ൾ​ക്കു​ശേ​ഷം ആ​ഴ്ച​യി​ൽ ര​ണ്ടു​ദി​വ​സ​മെ​ങ്കി​ലും ന​ട്സ് ശീ​ല​മാ​ക്കി​യ​വ​രിൽ 60 വ​യ​സ്സി​നുശേ​ഷം മ​റ​വി​പ്ര​ശ്ന​ങ്ങ​ൾ കു​റ​വാ​ണെന്നും ക​ണ്ടെ​ത്തി.


സീ​ക്ര​ട്ട് 3

സ​ജീ​വ​മാ​​യി​രി​ക്കു​ക

വീ​ട്ടു​ജോ​ലി​ക​ൾ സ്വ​യം ചെ​യ്യു​ക: നി​ലം തു​ട​ക്കു​ക, പാ​ത്രം ക​ഴു​കു​ക, ചെ​ടി ന​ന​ക്കു​ക പോ​ലു​ള്ള ല​ഘു​വാ​യ ശാ​രീ​രി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ലും നി​ങ്ങ​ളു​ടെ ആ​യു​സ്സ് വ​ർ​ധി​പ്പി​ക്കു​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു. നി​ങ്ങ​ൾ ജോ​ലിചെ​യ്യു​ന്ന ഓ​രോ മി​നി​റ്റി​ലും അകാല മരണസാധ്യത കു​റ​യു​ന്നുവെന്ന് 2019ൽ ​ഇ​റ​ങ്ങി​യ ബി.​എം.​ജെ പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

കാ​യി​ക​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക: കാ​യി​കക്ഷ​മ​ത മാ​ന​സി​ക ഉ​ത്തേ​ജ​ന​വും സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ളും വ​ള​ർ​ത്തു​ന്ന​തി​നൊ​പ്പം ആ​രോ​ഗ്യ ഗു​ണ​ങ്ങ​ളും ന​ൽ​കു​ന്നു. വാ​ർ​ധ​ക്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന്യൂ​റോ​സ​യ​ൻ​സി​ൽ ഗ​വേ​ഷ​ണം ന​ട​ത്തു​ന്ന വി​ക്ടോ​റി​യ സ​ർ​വ​ക​ലാ​ശാ​ല​യി​ലെ സൈ​ക്കോ​ള​ജി​സ്​​റ്റ്​ സ്​​റ്റു​വ​ർ​ട്ട് മ​ക്ഡൊ​ണാ​ൾ​ഡ് പ​റ​യുന്നതിങ്ങനെ: 'ശാ​രീ​രി​ക ക്ഷ​മ​ത​ നി​ല​നി​ർ​ത്തു​ന്ന​വ​രിൽ ബു​ദ്ധി​ശ​ക്തി​യും ന​ന്നാ​യി പ്ര​വ​ർ​ത്തി​ക്കു​ം. ച​ങ്ങാ​തി​മാ​രെ കാ​ണാ​നും സം​സാ​രി​ക്കാ​നും ഇ​ട​പ​ഴ​കാ​നും ക​ഴി​യു​ന്ന ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​നമാണ് തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തെ​ങ്കി​ൽ അ​തു​ണ്ടാ​ക്കു​ന്ന ഗു​ണ​ഫ​ലം ഏ​റെ​യാ​ണ്.'

എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക: ദീ​ർ​ഘ​നേ​രം ഇ​രി​ക്കു​ന്ന​ത് പലതരം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ഉണ്ടാക്കും. ഇ​രുന്നുള്ള ജോ​ലി​ചെയ്യുന്നവർ കൂ​ടു​ത​ൽ നേ​രം എ​ഴു​ന്നേ​റ്റു​നി​ൽ​ക്കണം. ഫോ​ൺ ചെ​യ്യുമ്പോൾ എ​ഴു​ന്നേ​റ്റുനി​ന്ന് സം​സാ​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. ദി​വ​സ​ത്തി​ൽ ആ​റു മ​ണി​ക്കൂ​റെ​ങ്കി​ലും ഇ​രി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് മ​ര​ണസാ​ധ്യ​ത 19 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്നാ​ണ് അ​മേ​രി​ക്ക​ൻ കാ​ൻ​സ​ർ സൊ​സൈ​റ്റി​ ഗ​വേ​ഷ​ണ​ങ്ങ​ൾ കാ​ണി​ക്കു​ന്ന​ത്.

വ്യാ​യാ​മവേ​ള​യി​ൽ സം​ഗീ​തം കേ​ൾ​ക്കാം: ന​ട​ത്ത​ത്തി​ന്റെ വേ​ഗ​ം വ​ർ​ധി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കാ​നും അ​സ്ഥി​ക​ളു​ടെ സം​ര​ക്ഷ​ണം മെ​ച്ച​പ്പെ​ടു​ത്താ​നും സാ​ധി​ക്കും. വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​ത് എ​ട്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ര​ണ​സാ​ധ്യ​ത ഏ​ക​ദേ​ശം 18 ശ​ത​മാ​നം കു​റ​ക്കു​ന്നു. സം​ഗീ​തം ആ​സ്വ​ദി​ച്ചു വ്യാ​യാ​മം ചെ​യ്യു​മ്പോ​ൾ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ ആ​ന​ന്ദം ല​ഭി​ക്കും.

ന​ട​ക്കാ​ൻ കാ​ര​ണം ക​ണ്ടെ​ത്താം: ബ്രി​ട്ടീ​ഷ് ജേ​ണ​ൽ ഓ​ഫ് സ്പോ​ർ​ട്സ് മെ​ഡി​സി​ൻ 40 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള പു​രു​ഷ​ന്മാ​രെ​യും സ്ത്രീ​ക​ളെ​യും ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ ഗ​വേ​ഷ​ണ​ത്തി​ൽ ഒ​ഴി​വു​സ​മ​യ​ത്ത് ആ​ഴ്ച​യി​ൽ ഒ​രു മ​ണി​ക്കൂ​ർ നടക്കുന്നവരെ, വ്യാ​യാ​മം ചെ​യ്യാ​ത്ത​വ​രു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തിയപ്പോൾ ഇ​വരിൽ മ​ര​ണ​നി​ര​ക്ക് 18 ശ​ത​മാ​നം കു​റ​വാണെന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

പടികൾ ഓടിക്കയറാം: വ്യായാമത്തിലൂടെ ലഭിക്കുന്ന ഗുണങ്ങൾ ഇടവേളകളിൽ ചെയ്യുന്ന ചെറിയ ചെറിയ കാര്യങ്ങളിലൂടെ ലഭിക്കുമെന്ന് 2018ലെ അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ജേണലിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ചെറിയ സ്​റ്റെപ്പുകൾപോലും കയറുക. ലിഫ്റ്റ്, എസ്കലേറ്റർ എന്നിവ പരമാവധി ഉപയോഗിക്കാതിരിക്കുക. കയറുമ്പോൾ നമ്മുടെ സാധനങ്ങൾ നാംതന്നെ എടുക്കുക.


സീ​ക്ര​ട്ട് 4

റിലാക്സ് ചെയ്യാൻ വേണം സമയം

സു​ഹൃ​ത്തു​ക്ക​ളെ ക​ണ്ടെ​ത്താം: സാ​മൂ​ഹി​ക​മാ​യി ഒ​റ്റ​പ്പെ​ട്ട് ക​ഴി​യു​ന്ന​വ​രി​ൽ നീ​ർ​വീ​ക്ക സാ​ധ്യ​ത കൂ​ടു​ത​ലാ​യി​രി​ക്കും. അ​വ​ഗ​ണി​ക്കു​മ്പോ​ൾ ഈ ​നീ​ർ​വീ​ക്കം രോ​ഗ​മാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടും. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്നവരെ ഏ​ഴു വ​ർ​ഷ​ത്തി​ല​ധി​കം നി​രീ​ക്ഷി​ച്ച് ഹെ​ൽ​സി​ങ്കി സ​ർ​വ​ക​ലാ​ശാ​ല 2018ൽ ​ഒ​രു പ​ഠ​നം ന​ട​ത്തി​യി​രു​ന്നു. ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന​വ​രി​ൽ ഹൃ​ദ​യാ​ഘാ​ത സാ​ധ്യ​ത 43 ശ​ത​മാ​ന​വും പ​ക്ഷാ​ഘാ​ത സാ​ധ്യ​ത 39 ശ​ത​മാ​ന​വും മ​റ്റു​ള്ള​വ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​യി​രി​ക്കു​മെ​ന്നാ​ണ് ഈ പഠനത്തിൽ ക​ണ്ടെ​ത്തി​യ​ത്.

ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങു​ക: ആ​രോ​ഗ്യജീ​വി​ത​ത്തി​ന് ഉ​റ​ക്ക​വും അ​ത്യാ​വ​ശ്യ​മാ​ണ്. ദീ​ര്‍ഘാ​യു​സ്സ് അ​ട​ക്കം ന​ന്നാ​യി ഉ​റ​ങ്ങു​ന്ന​വ​ര്‍ക്ക് ല​ഭി​ക്കു​ന്ന ഗു​ണ​ഫ​ല​ങ്ങ​ൾ ഏ​റെ​യാ​ണ്. ആ​വ​ശ്യ​ത്തി​ന് ഉ​റ​ങ്ങാ​ത്ത ആ​ളു​ക​ൾ​ക്ക് (ഏ​ഴു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ ഉ​റ​ക്കം ഉ​ത്ത​മ​മാ​ണ്) പ്ര​മേ​ഹം, മാ​ന​സി​ക​ പ്ര​ശ്ന​ങ്ങ​ൾ തു​ട​ങ്ങി​യ അ​വ​സ്ഥ​ക​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

സ്​റ്റീം ​ബാ​ത്ത്: നീ​രാ​വി സ്നാ​നം ര​ക്ത​സ​മ്മ​ർ​ദം കു​റ​ക്കു​ക​യും ര​ക്ത​ക്കു​ഴ​ലു​ക​ൾ സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു (ഹൃ​ദ​യാ​ഘാ​ത​ത്തിനോ ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​നോ ചി​കി​ത്സിക്കുന്നവർക്ക്​ ഇ​ത് നി​ർ​ദേ​ശി​ക്കു​ന്നി​ല്ല).

മാ​ന​സി​ക സ​മ്മ​ർ​ദം നി​യ​ന്ത്രി​ക്കു​ക: ദീ​ർ​ഘ​നാ​ളാ​യി മാ​ന​സി​ക സ​മ്മ​ർ​ദം അ​നു​ഭ​വി​ക്കു​മ്പോൾ കോ​ർ​ട്ടി​സോ​ളി​ന്റെ അ​ള​വ് ഉ​യ​ർ​ന്നി​രി​ക്കും. നി​ങ്ങ​ൾ ദീ​ർ​ഘ​നേ​രം കോ​ർ​ട്ടി​സോ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ വ​രു​മ്പോ​ൾ ഹി​പ്പോ​കാം​പ​സ് (ത​ല​ച്ചോ​റി​ന്റെ പ്ര​ധാ​ന ഘ​ട​കം) ക്ഷ​യി​ക്കു​ം. മാ​ത്ര​മ​ല്ല, ഈ ​കോ​ർ​ട്ടി​സോ​ൾ അ​മി​ത ഭാ​ര​ത്തി​ന് കാ​ര​ണ​മാ​വു​ക​യും ചെ​യ്യും. ദീ​ർ​ഘ​കാ​ല​ വൈ​കാ​രി​ക സ​മ്മ​ർ​ദം അ​തി​ജീ​വ​ന നി​ര​ക്ക് കു​റ​ക്കാ​നും ഇ​ട​യാ​ക്കും. നാ​ലു വ​ർ​ഷ​ത്തെ കാ​ല​യ​ള​വി​ൽ അ​വ​രു​ടെ മ​ര​ണ​നി​ര​ക്ക് 39 മു​ത​ൽ 43 ശ​ത​മാ​നം വ​രെ കൂ​ടു​ത​ലാണ്.

പ്ര​കൃ​തി​യെ ശ്ര​വി​ക്കു​ക: ബ്രി​ട്ട​നി​ലെ ബ്രൈ​ട്ട​ൺ ആ​ൻ​ഡ്​ സ​സക്സ് മെ​ഡി​ക്ക​ൽ സ്കൂ​ളി​ലെ സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രെ എം‌.​ആ​ർ‌.​ഐ സ്‌​കാ​നി​ങ്​ ന​ട​ത്തി​യ​പ്പോ​ൾ പ്ര​കൃ​തി​യി​ലെ ശ​ബ്​​ദ​ങ്ങ​ൾ കേ​ൾ​ക്കു​മ്പാൾ മാ​ന​സി​ക സ​മ്മ​ർ​ദം കു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​സ്തി​ഷ്ക പ്ര​തി​ക​ര​ണ​മു​ണ്ടാ​കു​ന്നു എ​ന്നു ക​ണ്ടെ​ത്തുകയുണ്ടായി. പ്ര​കൃ​തി​യി​ലെ ശ​ബ്​​ദ​ങ്ങ​ളെ ശ്ര​വി​ക്കു​ന്ന​തി​ലൂ​ടെ മ​ന​സ്സി​ന് ശാ​ന്ത​ത​യും ഫ്ര​ഷ്ന​സും ല​ഭി​ക്കും.

ഓ​ഫി​സ് ജോ​ലി വീ​ട്ടി​ലേ​ക്ക് വേ​ണ്ട: ജോ​ലി സ​മ്മ​ർ​ദം കാ​ർ​ഡി​യോ-​മെ​റ്റ​ബോ​ളി​ക് രോ​ഗ​ങ്ങ​ളു​ള്ള (ഇ​ൻ​സു​ലി​ൻ പ്ര​തി​രോ​ധം അ​ല്ലെ​ങ്കി​ൽ ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം പോ​ലു​ള്ള​വ) പു​രു​ഷ​ന്മാ​രെ നേ​ര​ത്തേ​യു​ള്ള മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ചേ​ക്കും. 68 ശ​ത​മാ​നം വ​രെ ഉ​യ​ർ​ന്ന അ​പ​ക​ട​സാ​ധ്യ​ത​യാ​ണ് ഇ​തി​നു​ള്ള​തെ​ന്ന് ലാ​ൻ​സെ​റ്റ് ​പ​ഠ​നം പ​റ​യു​ന്നു. വീ​ട്ടി​ലെ സ​മ​യം വീ​ടി​നും വീ​ട്ടു​കാ​ർ​ക്കും മാ​ത്ര​മാ​യി ന​ൽ​കു​ക.

ശു​ഭാ​പ്തിവി​ശ്വാ​സി​യാ​വു​ക: ശ​രീ​രം എ​പ്പോ​ഴും ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർ​ത്തുന്നതിൽ ശു​ഭ​ക​ര​മാ​യ മ​നോ​ഭാ​വ​ം ഏ​റ്റ​വും പ്ര​ധാ​നമാണ്. ശു​ഭാ​പ്തിവി​ശ്വാ​സം സ്ത്രീ​ക​ളി​ൽ 50 മു​ത​ൽ 85 ശ​ത​മാ​നം വ​രെ​യും പു​രു​ഷ​ന്മാ​രി​ൽ 70 ശ​ത​മാ​ന​വും ദീ​ർ​ഘാ​യു​സ്സ് വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് ബോ​സ്​​റ്റ​ൺ ആ​സ്ഥാ​ന​മാ​യു​ള്ള ഗ​വേ​ഷ​ക​സം​ഘം പ​റ​യു​ന്ന​ത്. ന​ന്ദി​യോ​ടെ, ശു​ഭ​പ്ര​തീ​ക്ഷ​യോ​ടെ എ​ല്ലാ കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ക. പോ​സി​റ്റി​വാ​യി കാ​ര്യ​ങ്ങ​ളെ ഗ്ര​ഹി​ക്കു​ക​യും നേ​രി​ടു​ക​യും ചെ​യ്യു​ക.

സം​ഗീ​ത​സ​ദ​സ്സു​ക​ളി​ൽ അം​ഗ​മാ​കു​ക: വേ​ദ​ന​ക​ളെ മ​റ​ക്കാ​ൻ ഇ​പ്പോ​ഴും എ​ന്തി​ലെ​ങ്കി​ലും വ്യാ​പൃ​ത​നാ​യി​രി​ക്കു​ക. സം​ഗീ​ത​വും പ്ര​കൃ​തി​യും മ​നു​ഷ്യ​നെ ഉ​ല്ലാ​സ​വാ​നാ​യി ജീ​വി​ക്കാ​ൻ സ​ഹാ​യി​ക്കും. സം​ഗീ​ത പ​രി​ശീ​ല​ന​ത്തി​ലൂ​ടെ മാ​ന​സി​ക ഉ​ല്ലാ​സ​വും ആ​യു​രാ​രോ​ഗ്യ സൗ​ഖ്യ​വും ല​ഭി​ക്കു​ന്നു. അ​തി​നാ​യി സം​ഗീ​ത​സ​ദ​സ്സു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ക​യോ അം​ഗ​മാ​കു​ക​യോ ചെ​യ്യാം.

ന​ല്ലൊ​രു ശ്രോ​താ​വാ​കു​ക: എ​പ്പോ​ഴും സം​സാ​രി​ക്കു​ന്ന​വ​രി​ലേ​ക്ക് നി​ങ്ങ​ളു​ടെ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കു​ക​യും അ​വ​രു​ടെ അ​ധ​ര​ച​ല​ന​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്യു​ക. ന​ല്ല ശ്രോ​താ​വാ​യി​രി​ക്കു​ക എ​ന്ന​ത് ഏ​കാ​ന്ത​ത​യും ഒ​റ്റ​പ്പെ​ട​ലും കു​റ​ക്കു​ക​യും സാ​മൂ​ഹി​ക​മാ​യി ഇ​ട​പ​ഴ​കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ത​ന്ത്ര​മാ​ണ്.

# സീ​ക്ര​ട്ട് 5

സ​ന്തോ​ഷ സ്ഥ​ലം ക​ണ്ടെ​ത്താം

പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ക: സ​ന്തോ​ഷ​ജീ​വി​ത​ത്തി​ന് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങാം. കാ​യി​ക​ക്ഷ​മ​ത കൂ​ട്ടാ​നു​ള്ള ഒ​രു മാ​ർ​ഗം കൂ​ടി​യാ​ണ് പ്ര​കൃ​തി​യോ​ട് ഇണ​ങ്ങി​യു​ള്ള ജീ​വി​തം. ജീ​വി​ക്കു​ന്ന വീ​ടി​നോ ഫ്ലാ​റ്റി​നോ ചു​റ്റു​മു​ള്ള സ​സ്യ​ജീ​വജാ​ല​ങ്ങ​ളെ കൂ​ടു​ത​ൽ അ​റി​യാ​ൻ ശ്ര​മി​ക്കു​ക. ദ ​ലാ​ൻ​സെ​റ്റി​ലെ 2017ലെ ​റി​പ്പോ​ർ​ട്ട് അ​നു​സ​രി​ച്ച് പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന​തി​ലൂ​ടെ 10 വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ര​ണ​നി​ര​ക്ക് എ​ട്ടു മു​ത​ൽ 12 ശ​ത​മാ​നം വ​രെ കു​റ​ക്കാ​നാ​വു​മെ​ന്നാ​ണ്. ന​ല്ല പ​ച്ച​പ്പു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന​വ​ർ​ക്ക്​ ആ​യു​ർ​ദൈ​ർ​ഘ്യം നീ​ളു​ന്ന​താ​യും പ​ഠ​ന​ങ്ങ​ൾ കാ​ണി​ക്കു​ന്നു. ഇവരുടെ ശാ​രീ​രി​ക മാ​ന​സി​കാ​രോ​ഗ്യവും മെ​ച്ച​പ്പെ​ടു​ന്നു.

ന​ല്ല റൂം​മേ​റ്റി​നെ ക​ണ്ടെ​ത്താം: ഒ​റ്റ​ക്ക് താ​മ​സി​ക്കു​ന്ന​വ​രി​ൽ മ​ര​ണ സാ​ധ്യ​ത 23 ശ​ത​മാ​നം കൂ​ടു​ത​ലാ​ണെ​ന്ന് 30 വ​ർ​ഷ​ത്തി​ലേ​റെ പു​രു​ഷ​ന്മാ​രെ പി​ന്തു​ട​ർ​ന്ന് 2019ൽ ​ന​ട​ത്തി​യ പ​ഠ​നം ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ടു​ത്തി​ടെ ന​ട​ന്ന മ​റ്റൊ​രു പ​ഠ​ന​ത്തി​ലും ത​നി​ച്ച് ജീ​വി​ക്കു​ന്ന പു​രു​ഷ​ന്മാ​രി​ലും സ്ത്രീ​ക​ളി​ലും സ​മാ​ന സാ​ധ്യ​ത ക​ണ്ടെ​ത്തി​യി​രു​ന്നു. മ​ക് മാ​സ്​​റ്റ​ർ യൂ​നി​വേ​ഴ്സി​റ്റി​യി​ലെ 'സ​ഹ​ജീ​വി​തം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ മു​തി​ർ​ന്ന​വ​രു​മാ​യി ഹോ​സ്​​റ്റ​ൽ മു​റി പ​ങ്കു​​വെ​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ ചെ​യ്യു​ന്ന​വ​രി​ൽ ന​ല്ല ക​മ്യൂ​ണി​റ്റി ക​ണ​ക്​​ഷ​ൻ ഉ​ണ്ടാ​വു​ന്ന​താ​യും പ​ഠ​നം പ​റ​യു​ന്നു.

ഉ​ള്ള സൗ​ക​ര്യ​ങ്ങ​ളി​ൽ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കു​ക: ലഭ്യമായ സൗ​ക​ര്യ​ങ്ങ​ൾ​ക്കു​ള്ളി​ൽ മ​റ്റൊ​ന്നി​നെ​ക്കുറി​ച്ചും ആ​ശ​ങ്ക​യി​ല്ലാ​തെ സ​ന്തോ​ഷ​ത്തോ​ടെ ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ക. ഇ​ല്ലാ​ത്ത കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത ആ​ശ​ങ്ക, ഉ​ത്ക​ണ​്​ഠ, ആ​ധി, പേ​ടി, ചി​ന്ത​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കി ഉ​ള്ള​തി​നോ​ട് പൊ​രു​ത്ത​പ്പെ​ടു​ക. ചി​രി​ക്കാ​ൻ തോ​ന്നു​മ്പോ​ൾ ചി​രി​ക്കു​ക, ക​ര​യാ​ൻ തോ​ന്നു​മ്പോ​ൾ ക​ര​യു​ക, ഇ​ഷ്​​ട​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യാ​പൃ​ത​രാ​വ​ാൻ ശ്ര​മി​ക്കു​ക, പ​ക, ദേ​ഷ്യം, വാ​ശി, എ​ന്നി​വ മ​ന​സ്സി​ൽ സൂ​ക്ഷി​ക്ക​രു​ത്.

ഭാ​രം പ​ങ്കി​ടു​ക: ജോ​ലി​ഭാ​രം പ​ര​സ്പ​രം പങ്കുവെക്കുക വ​ള​രെ പ്ര​ധാ​ന​മാണ്. അ​തി​ലൂ​ടെ ആ​രോ​ഗ്യ, മാ​ന​സി​ക സ​ന്തോ​ഷ​വും ആ​ത്മാ​ഭി​മാ​ന​വും മ​ന​സ്സി​ൽ നി​റ​യും. കു​ടും​ബാം​ഗ​ത്തെ പ​രി​പാ​ലി​ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വൈ​കാ​രി​ക പ്ര​തി​ഫ​ല​നം ആ​യു​സ്സ് 18 ശ​ത​മാ​നം വ​ർ​ധി​പ്പി​ക്കു​മെ​ന്ന് 2013ൽ ​ജോ​ൺ​സ് ഹോ​പ്കി​ൻ​സ് യൂ​നി​വേ​ഴ്സി​റ്റി സെ​ൻ​റ​ർ ഓ​ൺ ഏ​ജി​ങ്​ ആ​ൻ​ഡ് ഹെ​ൽ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​ഠ​നം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

പു​ക​വ​ലി ഒ​ഴി​വാ​ക്കു​ക: പു​ക​വ​ലി പ്രാ​യാ​ധി​ക്യം ത്വ​രി​ത​ഗ​തി​യി​ലാ​ക്കും. പു​ക​വ​ലി മൂ​ലം വ​ര്‍ഷ​വും ലോ​ക​ത്ത് 80 ല​ക്ഷം ആ​ളു​ക​ള്‍ മ​ര​ിക്കുന്നു. ഓ​രോ സി​ഗ​ര​റ്റി​ലും അർബുദത്തിന് കാ​ര​ണ​മാ​കാ​വു​ന്ന 70ഓ​ളം രാ​സ​വ​സ്തു​ക്ക​ളാ​ണ് അ​ട​ങ്ങി​യി​ട്ടു​ള്ള​ത്. വീ​ട്ടി​ലി​രു​ന്ന് പു​ക​വ​ലി​ക്കു​മ്പോ​ള്‍ പു​ക​യും അ​തി​ല​ട​ങ്ങി​യി​രി​ക്കു​ന്ന കെ​മി​ക്ക​ലു​ക​ളും കാ​ര്‍പ​റ്റ്, ഭി​ത്തി, ക​ളി​പ്പാ​ട്ട​ങ്ങ​ള്‍, തു​ണി, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വ​ന്ന​ടി​യു​ന്നു. ഇ​താ​ണ് 'തേ​ര്‍ഡ് ഹാ​ൻ​ഡ്​ സ്മോ​ക്ക്' എ​ന്നു പ​റ​യു​ന്ന​ത്. അ​തി​ന്‍റെ ശ്വ​സ​ന​ത്തി​ലൂ​ടെ അ​ർ​ബു​ദം ഉ​ണ്ടാ​ക്കു​ന്ന പ​ദാ​ർ​ഥ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്നുണ്ട്.

ഉ​ല്ലാ​സ​വേ​ള​ക​ള്‍ വ​ര്‍ധി​പ്പി​ക്കാം: മ​ന​സ്സി​ന്​ സ​ന്തോ​ഷം ത​രു​ന്ന ക്രി​യ​ക​ളി​ൽ ഏ​ർ​പ്പെ​ടാം. സു​ഹൃ​ത്തു​ക്ക​ളോ വീ​ട്ടു​കാ​രോ ഉ​ൾ​പ്പെ​ടെ ഇ​ഷ്​​ട​ക്കാ​രു​മൊ​ത്തു​ള്ള സ​ന്തോ​ഷവേ​ള​ക​ള്‍ വ​ര്‍ധി​പ്പി​ക്കാം. മ​റ്റൊ​ന്നാ​ണ് ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ലെ വാ​യ​ന (എ​ന്തു വാ​യി​ക്ക​ണ​മെ​ന്ന​ത് നി​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ക). എ​ഴു​താ​ൻ ക​ഴി​വു​ള്ള​വ​ർ എ​ഴു​തു​ക, സാ​മൂ​ഹി​ക- സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ലും വ​ള​ൻ​റ​റി സ​ർ​വി​സി​നും സ​മ​യം ക​ണ്ടെ​ത്തു​ക, ഉ​ല്ലാ​സ​യാ​ത്രകളും സ​മ​യം ഫ​ല​പ്ര​ദ​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ സ​ഹാ​യി​ക്കും.

ആ​ത്മ​സൗ​ന്ദ​ര്യം ആ​സ്വ​ദി​ക്കാം: സ്വ​ന്തം ക​ഴി​വു​ക​ളി​ലേ​ക്ക് നോ​ക്കു​ക, അതിൽ ആ​ന​ന്ദി​ക്കു​ക. ന​ല്ല കാ​ര്യ​ങ്ങ​ള്‍ക്ക് സ്വ​ന്ത​ത്തോ​ടും മ​റ്റു​ള്ള​വ​രോ​ടും ന​ന്ദി​യു​ള്ള​വ​നാ​കു​ക. പ​ല​ര്‍ക്കും മ​ടി​യാ​ണ് സ്വ​യം അ​ഭി​ന​ന്ദി​ക്കാ​ന്‍. നി​ങ്ങ​ളെ​ക്കു​റി​ച്ച് ത​ന്നെ​യു​ള്ള ന​ല്ലവാ​ക്കു​ക​ൾ ഇ​ട​ക്കി​ടെ മ​ന​സ്സി​നോ​ട് ആ​വ​ർ​ത്തി​ച്ചു പ​റ​യു​ക.

പ്രാ​ർ​ഥ​ന​ക്ക്​ സ​മ​യം ക​ണ്ടെ​ത്തു​ക: പ്രാർഥന മ​ന​സ്സി​ലെ നി​ഷേ​ധാ​ത്മ​ക വി​കാ​ര​ങ്ങ​ളെ അ​ക​റ്റി സ്നേ​ഹ​വും പ്ര​തീ​ക്ഷ​യും നി​റ​ക്കും.

മു​തി​ർ​ന്ന​വ​ർ​ക്ക് ക​രു​ത​ലാ​വു​ക: ന​മ്മെ​ക്കാ​ൾ പ്രാ​യ​മു​ള്ള​വ​രോ​ട് (മാ​താ​പി​താ​ക്ക​ളാ​വ​ട്ടെ, ബ​ന്ധു​ക്ക​ളാ​വ​ട്ടെ, അ​യ​ൽ​വാ​സി​ക​ളാ​വ​ട്ടെ) എ​പ്പോ​ഴും അ​നു​ക​മ്പ​യു​ള്ള​വ​രും ക​രു​ത​ലു​ള്ള​വ​രു​മാ​വു​ക. ചെ​റു​പ്പ​ക്കാ​ർ വ​യോ​ധി​ക​രെ ഒ​റ്റ​പ്പെ​ടു​ത്ത​രു​ത്. യാ​ത്ര​ക​ൾ ഇ​ഷ്​​ട​പ്പെ​ടു​ന്ന വ​യോ​ധി​ക​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​വ​ർ​ക്ക് സ​മ്പൂ​ർ​ണ പി​ന്തു​ണ ന​ൽ​കു​കയും ചെയ്യുക. ഓ​രോ ത​ല​മു​റ​യും പ​ഴ​യ ത​ല​മു​റ​യോ​ട് ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു.


വിവരങ്ങൾക്ക് കടപ്പാട്:

ഡോ. പ്രിയ വിജയകുമാര്‍

പ്രഫസർ, ജെറിയാട്രിക്സ് വിഭാഗം,

അമൃത ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, കൊച്ചി

അമീന സിതാര, ക്ലിനിക്കൽ സൈക്കോളജിസ്​റ്റ്​,

അബ്സല്യൂട്ട് മൈൻഡ്.

റീഡേഴ്സ് ഡൈജസ്​റ്റ്​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madhyamam kudumbamhealth tips
News Summary - family health tips -madhyamam kudumbam
Next Story