മാനസീക ആരോഗ്യത്തിന്‍റെ പ്രാധാന്യം: അറിയാം ചില കാര്യങ്ങൾ...
text_fieldsമെന്‍റൽ ഫിറ്റ്നസ് എന്നത് ഫിസിക്കൽ ഫിറ്റ്നസ് പോലെതന്നെ വളരെ പ്രാധാന്യമുള്ളതാണ്. നമ്മൾ എങ്ങനെ ചിന്തിക്കുന്നു എന്നതാണ് നമ്മുടെ പ്രവർത്തികൾക്കടിസ്ഥാനം. ഉദാഹരണം പറയാം, ഒരു അമ്മ തന്‍റെ മൂന്നുകുട്ടികളോട് അവർ ചെയ്ത തെറ്റ് ചൂണ്ടികാണിക്കുന്നു. ഒന്നാമൻ വിദ്വേഷം നിറഞ്ഞ ചിന്തകളിലേക്ക് നീങ്ങുകയും അമ്മയോട് എതിർത്ത് സംസാരിക്കാൻ തുടങ്ങുകയും ചെയ്തു.
രണ്ടാമൻ സ്വയം കുറ്റപ്പെടുത്തികൊണ്ടുള്ള ചിന്തകളിൽ മുഴുകുകയും അവൻ ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരിക്കുകയും ചെയ്തു. മൂന്നാമൻ അമ്മ പറഞ്ഞ തെറ്റിനെ എങ്ങനെ പരിഹരിക്കണം എന്നുള്ള ചിന്തയിൽ മുഴുകുകയും ആ തെറ്റ് പരിഹരിക്കുകയും ചെയ്ത് സന്തോഷം കണ്ടെത്തുന്നു. മൂന്നുപേരോടും അമ്മ പറഞ്ഞ കാര്യം ഒന്നാണെങ്കിലും ചിന്തകളിലെ വ്യത്യാസമാണ് അവരുടെ പ്രവൃത്തികളിൽ പ്രതിഫലിച്ചത്.
വ്യായാമം ചെയ്യാതിരിക്കുകയും ശരിയായ പോഷകാഹാരം കഴിക്കാതിരിക്കുകയും ചെയ്യുമ്പോൾ നമുക്ക് അസുഖം വരാൻ സാധ്യത കൂടുതലാണ്. അതുപോലെ, ആരോഗ്യകരമായ വൈജ്ഞാനിക പരിശീലനങ്ങൾ ഇല്ലാതിരിക്കുമ്പോൾ നമ്മുടെ മാനസിക ക്ഷമത കുറയാനുള്ള സാധ്യതയും കൂടുതലാണ്. ശരിയായ വ്യായാമം, ഉറക്കം, ഭക്ഷണം, സാമൂഹിക ബന്ധങ്ങൾ, എന്നിവ ഉണ്ടാണം. അതോടൊപ്പം, ആരോഗ്യത്തിന് ദോഷം വരുന്ന ഘടകങ്ങളിൽ അടിമപ്പെടാതെ ഇരിക്കുന്നതും നിർണായകമാണ്.
മാനസീക ആരോഗ്യം; ഇവ ശ്രദ്ധിക്കാം
1വൈകാരികാരോഗ്യം (Emotions): സ്വയം അംഗീകരിക്കൽ, ആത്മാഭിമാനം, പ്രതിരോധശേഷി, ശക്തമായ വികാരങ്ങൾ കൈകാര്യം ചെയ്യാനുള്ള കഴിവ് എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇതിനു കോട്ടം വരുന്ന കാര്യങ്ങളിൽ നിന്ന് മാറി നിൽക്കുക.
2 സാമൂഹികബന്ധം (Socializing): സൗഹൃദങ്ങൾ പ്രധാനമാണ്. സുഹൃത്തുക്കളുള്ള ആളുകൾ പൊതുവെ ശാരീരികമായും വൈകാരികമായും ആരോഗ്യമുള്ളവരും മെച്ചപ്പെട്ട ജീവിത നിലവാരം ആസ്വദിക്കുന്നവരുമാണ്.
3സാമ്പത്തികഭദ്രത (Financial stability): സാമ്പത്തികഭദ്രത എന്നത് കൈയ്യിൽ ഒരു നിശ്ചിത തുക ഉണ്ടാവുക എന്നത് മാത്രമല്ല, അത് കൃത്യമായ ഉപയോഗിക്കാൻ അറിയുക എന്നത് കൂടിയാണ്. സാമ്പത്തികമായ തിരിച്ചടികൾ കൈകാര്യം ചെയ്യാനുള്ള കഴിവ് ഉണ്ടാവണം. സാമ്പത്തിക നില കുറവാണെങ്കിലും അതേകുറിച്ചോർത്ത് മാനസിക സമ്മർദം ഉണ്ടാക്കാതിരിക്കുക എന്നതും പ്രധാനമാണ്.
4ശാരീരികാരോഗ്യം (physical health): മാനസികവും ശാരീരികവുമായ ക്ഷമതയും ആരോഗ്യവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവ് വ്യായാമം, മതിയായ ഉറക്കം എന്നിവയിലൂടെ നമ്മളുടെ മനസികരോഗ്യവും ശാരീരികാരോഗ്യവും മെച്ചപ്പെടുത്താൻ കഴിയും.
സിൻഡ്രല്ല രമിത്, സൈക്കോളജിസ്റ്റ്, ദുബൈ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.