Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
​കോവിഡ് രോഗബാധ വാർധക്യം നേരത്തേ എത്തിക്കും?, വിശകലനശേഷി കുറക്കും; പഠനങ്ങൾ പറയുന്നത്​ ഇതാണ്​
cancel
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_right​കോവിഡ് രോഗബാധ...

​കോവിഡ് രോഗബാധ വാർധക്യം നേരത്തേ എത്തിക്കും?, വിശകലനശേഷി കുറക്കും; പഠനങ്ങൾ പറയുന്നത്​ ഇതാണ്​

text_fields
bookmark_border

കോവിഡ്​ രോഗം മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ ലോകത്തെമ്പാടും സജീവമാണ്​. രോഗപ്പകർച്ച 18 മാസങ്ങൾ പിന്നിടു​േമ്പാൾ കോവിഡ്​ സംബന്ധിച്ച നിർണായക വിവരങ്ങൾ ഇന്ന്​ ഗവേഷകർക്ക്​ ലഭ്യമാണ്​. കോവിഡ്​ ബാധിതരുടെ തലച്ചോറിൽ നടത്തിയ പഠനങ്ങൾ സംബന്ധിച്ച ഫലങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. വാർധക്യം പോലുള്ള ജൈവ പ്രക്രിയകളിൽ കൊറോണ വൈറസ്​ വരുത്താവുന്ന ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നതാണ്​ പഠന റിപ്പോർട്ട്​.


കോവിഡ് ശരീരത്തെയും തലച്ചോറിനെയും മാസങ്ങളോ അതിൽ കൂടുതലോ ബാധിക്കുമെന്ന്​ നേരത്തേ കണ്ടെത്തിയിരുന്നു. രോഗം വന്നുപോയവരുടെ തലച്ചോറിലെ മാറ്റങ്ങൾ അന്വേഷിക്കുന്ന പ്രാഥമികവും എന്നാൽ, വലിയ സാമ്പിൾ സൈസ്​ ഉള്ളതുമായ ഒരു പഠനം ന്യൂറോ സയൻസ് കമ്മ്യൂണിറ്റിയിൽ വലിയ ചർച്ചയായിട്ടുണ്ട്​.


പുതിയ പഠനം പറയുന്നത്​

2021 ഓഗസ്റ്ററ്റിനാണ്​ പുതിയ പഠന റിപ്പോർട്ട്​ പുറത്തുവന്നത്​. യുകെയിൽ ബയോബാങ്ക് എന്ന പേരിൽ നിലവിലുള്ള ഡാറ്റാബേസിനെ ആശ്രയിച്ചാണ്​ പഠനം നടത്തിയത്​. 45,000ൽ അധികം ആളുകളുടെ ബ്രെയിൻ ഇമേജിങ്​ ഡാറ്റ ഇത്തരത്തിൽ പഠനവിധേയമാക്കി. ബയോബാങ്ക്​ ഡേറ്റയുടെ മെച്ചം 2014 മുതൽ ശേഖരിച്ച വിവരങ്ങൾ അതിലുണ്ട്​ എന്നതാണ്​. ഇതിൽ നിരവധിപേർക്ക്​ കോവിഡ്​ വരികയും പോവുകയും ചെയ്​തിരുന്നു. അതുകൊണ്ടുതന്നെ കോവിഡ്​ മനുഷ്യരിൽ വരുത്തുന്ന മാറ്റങ്ങൾ പഠിക്കുക, ഇത്തരമൊരു ഡേറ്റ ഉപയോഗിച്ച്​ അനായാസകരവുമാണ്​. ഗവേഷണ സംഘം ബ്രെയിൻ ഇമേജിങ്​ ഡേറ്റ വിശകലനം ചെയ്യുകയും തുടർന്ന് കൂടുതൽ ബ്രെയിൻ സ്​കാനുകൾക്കായി കോവിഡ് ബാധിച്ചവരെ തിരികെ എത്തിക്കുകയും ചെയ്​തു. പ്രായം, ലിംഗഭേദം, അടിസ്ഥാന ടെസ്റ്റ് തീയതി എന്നിവ അടിസ്ഥാനമാക്കിയുള്ള ഗ്രൂപ്പുകളായി അവരെ തരംതിരിച്ചായിരുന്നു പഠനം.

ഗവേഷണ ഫലം

കോവിഡ്​ ബാധിതരുടെ തലച്ചോറിലെ ഗ്രേ മാറ്ററിലാണ്​ ഗവേഷകർ പ്രധാനമായും മാറ്റങ്ങൾ കണ്ടെത്തിയത്​. തലച്ചോറിലെത്തുന്ന വിവരങ്ങൾ പ്രോസസ്സ്​ ചെയ്യുകയാണ്​ ഗ്രേ മാറ്റർ സെല്ലുകളുടെ ജോലി. ചാരനിറത്തിലുള്ള പിങ്ക് കലർന്ന നിറമുള്ളതുകൊണ്ടാണ്​ ഇവക്ക്​ ഗ്രേ മാറ്റർ എന്ന പേര്​ ലഭിച്ചത്​. ന്യൂറൽ സെൽ ബോഡികൾ, ആക്സോൺ ടെർമിനലുകൾ, ഡെൻഡ്രൈറ്റുകൾ, സിനാപ്​സുകൾ എന്നിവയുടെയെല്ലാം വീട്​ എന്നാണിവ അറിയപ്പെടുന്നത്​. ഈ മസ്​തിഷ്​ക കോശം സെറിബെല്ലം, സെറിബ്രം, ബ്രെയിൻ സ്റ്റെം എന്നിവയിൽ ധാരാളം ഉണ്ട്. തലച്ചോറിലേക്ക് ആരോഹണ നാഡി സിഗ്നലുകൾ വഴി സെൻസറി വിവരങ്ങൾ കൈമാറുകയാണ്​ ഇവയുടെ ജോലി.


കോവിഡ് ബാധിതരുടേയും അല്ലാത്തവരുടേയും തലച്ചോറിലെ ഗ്രേ മാറ്ററിൽ കാര്യമായ വ്യത്യാസം ഗവേഷണ സംഘം കണ്ടെത്തി. പ്രത്യേകിച്ചും, ഫ്രണ്ട്, ടെമ്പറൽ ലോബുകളിലെ ഗ്രേമാറ്റർ ടിഷ്യുവി​െൻറ കനം കോവിഡ് ബാധിച്ചവരിൽ കുറഞ്ഞിട്ടുണ്ട്​. കോവിഡ് ബാധിക്കാത്ത ഗ്രൂപ്പിൽ കാണുന്ന സാധാരണ പാറ്റേണുകളിൽ നിന്ന് വ്യത്യസ്​തമാണ് രോഗബാധിതരിൽ. ആളുകൾ പ്രായമാകുന്തോറും ഗ്രേമാറ്ററി​െൻറ അളവിലോ കട്ടിയിലോ ചില മാറ്റങ്ങൾ കാണുന്നത് സാധാരണമാണ്. പക്ഷേ കോവിഡ് -19 ബാധിച്ചവരിൽ മാറ്റങ്ങൾ സാധാരണയേക്കാൾ വലുതാണെന്നും ഗവേഷകർ പറയുന്നു.


മറ്റൊരു കാര്യം തീവ്രമായ അസുഖം ബാധിച്ചവരിലും നേരിയ രീതിയിൽ അസുഖം വന്നുപോയവരിലുമുള്ള തലച്ചോറിലെ മാറ്റങ്ങൾ ഒരുപോലെയാണെന്നതാണ്​. ഗവേഷകർ അന്വേഷിച്ച മറ്റൊരു കാര്യം തല​ച്ചോറി​​െൻറ പ്രകടനത്തിലെ പോരായ്​മകളാണ്​. കോവിഡ് ബാധിച്ചവരിൽ തലച്ചോർ വിവരങ്ങൾ പ്രോസസ്സ് ചെയ്യുന്നത്​ മന്ദഗതിയിലാണെന്നും കണ്ടെത്തിയിട്ടുണ്ട്​. ഗ്രേ മാറ്ററി​െൻറ ചുരുങ്ങൽ തന്നെയാണ്​ അതിനുള്ള അടിസ്​ഥാന കാരണം. പുതിയ കണ്ടെത്തലുകൾ പൂർണമായും സ്​ഥിരീകരിക്കാൻ തുടർ പഠനങ്ങൾ ആവശ്യമാണ്​. എന്നാൽ പ്രാഥമിക നിരീക്ഷണം അനുസരിച്ച്​ മനുഷ്യരിൽ വാർധക്യപരമായ അസ്​ക്യതകൾ പോലും നേരത്തേയാക്കാൻ കോവിഡ്​ കാരണമാകുമെന്ന്​ ഗവേഷകർ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:researchbrainoldageCovid 19
News Summary - Preliminary research finds that even mild cases of Covid-19 leave a mark on the brain
Next Story