Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2023 10:30 AM GMT Updated On
date_range 20 April 2023 10:30 AM GMTശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെട്ട നിലയിൽ സൂക്ഷിക്കാനുള്ള പ്രധാന ഘടകമാണ് വായ്ക്കകത്തെ ശുചിത്വം
text_fieldsbookmark_border
പ്രായം കൂടിയവരുടെ ആരോഗ്യ സംരക്ഷണത്തിൽ വളരെയധികം പ്രാധാന്യത്തോടെ കാണേണ്ട ഒരു ഘടകമാണ് വായ്ക്കകത്തെ ശുചിത്വം. ഒരുപാട് രോഗങ്ങളെ പ്രതിരോധിക്കാനും ഇനി രോഗം ബാധിച്ചാൽ ചികിത്സ ഫലപ്രദമാകാനും ഇത് സഹായിക്കും. വായ് ശുചിത്വം സൂക്ഷിക്കാൻ മറക്കാതിരിക്കാം ഇക്കാര്യങ്ങൾ...
- ആഹാരം നല്ലപോലെ ചവച്ചരച്ച് കഴിക്കണം എന്നാണ് നാം കുട്ടിക്കാലം മുതലേ കേൾക്കുകയും പറയുകയും ചെയ്യുക. ആഹാരം വായ്ക്കകത്ത് ചവച്ചരയ്ക്കുന്നതാണ് ദഹനപ്രക്രിയയുടെ ആദ്യ ഭാഗം.
- പ്രായം കൂടുന്നതിന്‍റെ ഭാഗമായി പല്ലുകൾ നഷ്ടപ്പെട്ടവർക്ക് ചവയ്ക്കാൻ കഴിയാതാവുകയും ദഹനപ്രക്രിയയുടെ ആദ്യ ഭാഗമായ ചവച്ചരയ്ക്കൽ നടക്കാതിരിക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി അവരുടെ ശരീരത്തിൽ പോഷകമൂല്യങ്ങളുടെ കുറവ് അനുഭവപ്പെടും. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി കുറയാനും അത് കാരണമാകും.
- നാം പലപ്പോഴായി പലതും തിന്നുന്ന ശീലം ഉള്ളവരാണ്. എന്നാൽ, വായ് കഴുകാറുള്ളത് പ്രധാനമായി മൂന്നുനേരത്തെ ആഹാരം കഴിച്ചതിനുശേഷം മാത്രമായിരിക്കും. ആഹാരം കഴിച്ച ശേഷം വെറുതെ പച്ചവെള്ളം കൊണ്ട് വായ് കഴുകുന്നതിലൂടെ വായ്ക്കകം പ്രത്യേകിച്ച് മോണകളിലും പല്ലുകളിലും ശരിയായ രീതിയിൽ വൃത്തിയാകണം എന്നില്ല.
- പലതരം രോഗാണുക്കൾ വായുടെ ഉള്ളിൽ ചേക്കേറും. അതുകൊണ്ട് എല്ലാ പ്രായത്തിലുള്ളവരും വാർധക്യത്തിൽ എത്തിയവർ പ്രത്യേകിച്ചും വായ്ക്കകത്തെ ശുചിത്വ കാര്യങ്ങളിൽ നന്നായി ശ്രദ്ധ ചെലുത്തണം.
- വായ്ക്കകത്ത് രോഗാണുക്കൾ പെരുകുന്നതിന്‍റെ ഫലമായി പല രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുണ്ട്. ശരീരത്തിന്‍റെ രോഗപ്രതിരോധശേഷി മെച്ചപ്പെട്ട നിലയിൽ സൂക്ഷിക്കാനും ഒരു പ്രധാനപ്പെട്ട ഘടകമാണ് വായ്ക്കകത്തെ ശുചിത്വം.
- മോണകളിൽ നീർക്കെട്ട്, വേദന, പഴുപ്പ്, രക്തസ്രാവം എന്നിവ ഉണ്ടാകുകയാണ് എങ്കിൽ എത്രയും നേരത്തേ ഡോക്ടറെ കാണുകയാണ് നല്ലത്. കാരണം, ഇങ്ങനെയുള്ള പ്രശ്നങ്ങൾ ശരിയായരീതിയിൽ കൈകാര്യം ചെയ്യാതിരുന്നാൽ അത് പ്രമേഹം, ഹൃദ്രോഗം, മറവിരോഗം, ഹൃദയധമനീ രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ ഗൗരവമുള്ള രോഗാവസ്ഥകൾക്ക് കാരണമാകും. ഇത് നിരവധി പഠനങ്ങളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞതാണ്.
- പ്രമേഹം ഉള്ളവരിൽ ഏത് അണുബാധയും വളരെ വേഗം പ്രശ്നങ്ങൾ ഉണ്ടാക്കും എന്നതിനാൽ പ്രമേഹം ബാധിച്ചവരിൽ വായ്ക്കകത്ത് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് എത്രയും വേഗം പരിഹാരം കാണണം. ഇങ്ങനെ ചെയ്യാതിരിക്കുന്നവരിലാണ് പല്ലുകൾ വേഗം നഷ്ടപ്പെടുന്നത്.
- പതിവായി ഡോക്ടർ നിർദേശിക്കുന്ന ഔഷധക്കൂട്ടുകൾ ഉപയോഗിച്ച് പല്ലുതേക്കുന്നതും ആഹാരം കഴിച്ച് വായ് കഴുകിയശേഷം ഇങ്ങനെയുള്ള ഔഷധങ്ങൾ ചൂടുവെള്ളത്തിൽ ചേർത്ത് കവിൾകൊള്ളുന്നതും ഒരുപാട് നല്ലതാണ്.
- ഇങ്ങനെ പതിവായി ശീലിക്കുന്നവരിൽ വായ്ക്കകത്ത് മാത്രമല്ല, മറ്റുള്ള പല ശാരീരിക രോഗങ്ങൾക്കും പ്രതിരോധം നേടാൻ സാധിക്കും. ശരീരത്തിന്‍റെ പ്രതിരോധശേഷി മെച്ചപ്പെട്ട നിലയിൽ എത്തുകയും ചെയ്യും.
- 10 ഔഷധക്കൂട്ടുകൾ തയാറാക്കുന്നതിൽ ആയുർവേദം ഫലപ്രദമാണ്. ഓരോരുത്തർക്കും അവരവരുടെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യാൻ സഹായിക്കുന്ന ഔഷധക്കൂട്ടുകൾ എന്തെല്ലാമാണെന്ന് ഡോക്ടറോട് ചോദിച്ച് മനസ്സിലാക്കുക.
●
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story