Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2024 7:45 PM IST Updated On
date_range 30 Aug 2024 7:45 PM ISTകുട്ടിക്കവിത: കൊക്കൊക്കോ പാട്ട്
text_fieldsbookmark_border
തങ്കച്ചിക്കോഴിക്കു
പൊൻകച്ചിക്കൂട്ടത്തിൽ
നിന്നൊരു
നെന്മണി മുത്തുകിട്ടി.
കൊക്കിലൊതുക്കിയ
നെന്മണി മുത്തുമായ്
കുഞ്ഞുങ്ങളെത്തേടി
കൂട്ടിലെത്തി
കൊക്കൊക്കൊ പാടിയ
കുഞ്ഞുങ്ങളെല്ലാരും
നെന്മണിമുത്തിനായ്
കൊത്തുകൂടി
കുഞ്ഞുങ്ങളെക്കൂട്ടി _
ത്തല്ലിക്കാതപ്പോഴേ
നെന്മണിമുത്തുമായ
അമ്മയോടി ...!
എഴുത്ത്: ഗിഫു മേലാറ്റൂർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story