Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Sept 2022 11:00 AM IST Updated On
date_range 26 Sept 2022 11:00 AM ISTകുട്ടിക്കവിത: പൂങ്കിണ്ണം
text_fieldsbookmark_border
പുഴയിൽ വീണുകിടക്കുന്നേ
അഴകേറുന്നൊരു പൂങ്കിണ്ണം
തെന്നൽ വന്നു തലോടുമ്പോൾ
തെന്നിപ്പോകും പൂങ്കിണ്ണം
കല്ലേറൊന്നു കൊടുത്താലോ
ചിന്നിച്ചിതറും പൂങ്കിണ്ണം!
പിന്നെയുമൊന്നായ് ചേർന്നീടും
മിന്നിമിനുങ്ങും പൂങ്കിണ്ണം
വിണ്ണിൽനിന്നു മുഖം നോക്കും
പൊന്നമ്പിളിയുടെ പൂങ്കിണ്ണം!
●
കവിത: അസുരമംഗലം വിജയകുമാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story