Obituary
തൊടുപുഴ: അഞ്ചിരി പുന്നത്താനത്ത് തോമസ് ദേവസ്യ (കൊച്ച് - 83) നിര്യാതനായി. ഭാര്യ: പാല കിഴക്കേക്കുറ്റ് കുടുംബാഗം ഏലിക്കുട്ടി. മക്കൾ: ജോബിൻ (ജെസ്റ്റോ ലാബ് തൊടുപുഴ), റോബിൻ (ജെസ്റ്റോ ഫാർമ തൊടുപുഴ), ആൽബിൻ (കുവൈത്ത്). മരുമക്കൾ: സെബി മോൾ മാത്യു (സെന്റ് പീറ്റേഴ്സ് എച്ച്.എസ്. കുറുമ്പനാടം) പ്രിയ ചക്വാത്ത് കോടഞ്ചേരി, ലിജോ ജോർജ് താന്നിയത്ത് (കുവൈത്ത്). മൃതദേഹം തിങ്കളാഴ്ച വൈകീട്ട് 4.30ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച 10.30ന് വസതിയിൽ ആരംഭിച്ച് അഞ്ചിരി സെന്റ് മാർട്ടിൻ ഡി പോറസ് പള്ളി സെമിത്തേരിയിൽ.
തൊടുപുഴ: കാഞ്ഞിരമറ്റം ലക്ഷ്മിവിലാസത്തിൽ പരേതനായ രാമകൃഷ്ണ പണിക്കരുടെയും (തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം നാദസ്വരം ജീവനക്കാരൻ) പരേതയായ തങ്കമ്മയുടെയും മകൻ മധു കുമാർ.എം.ആർ (പണിക്കർ മധു-56) നിര്യാതനായി. ഭാര്യ: പെരുമ്പാവൂർ പിണക്കനാലിൽ കുടുംബാംഗം സന്ധ്യ. മക്കൾ: അർജുൻ കൃഷ്ണ (ഖത്തർ), അഞ്ജന കൃഷ്ണ (ഇൻഫോപാർക്ക്,എറണാകുളം). സഹോദരങ്ങൾ: പരേതനായ സോമദത്തൻ,പരേതനായ ഹരിഹരദത്തൻ, ധനലക്ഷ്മി (ഓമന-മുൻ നഗരസഭ കൗൺസിലർ). സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ.
തൊടുപുഴ: കിഴക്കേ മഠത്തിൽ ബഷീർ ഉടുമ്പന്നൂർ (70) നിര്യാതനായി. ഭാര്യ: പരേതയായ സൈനബ.
കദളിക്കാട്: പിരളിമറ്റം കൊല്ലിയിൽ വക്കച്ചന്റെ(ജോർജ്) ഭാര്യ റോസമ്മ ജോർജ് (82) നിര്യാതയായി. രാജകുമാരി നടുക്കുടിയിൽ കുടുംബാംഗമാണ്. മക്കൾ: ബെസ്സി, ജെയ്സൺ, ബിന്ദു(ഖത്തർ), ബിൻസി. മരുമക്കൾ: പോൾസൺ ചാക്കോ, റുബി ജെയ്സൺ, ജീസ് ജോസഫ് വേലംകുന്നേൽ (ഖത്തർ), ബൈജു ജോസഫ്.
കാളിയാർ: തകരപ്പിള്ളിൽ പരേതനായ ടി.എം. ഐപ്പിന്റെ ഭാര്യ ത്രേസ്യാമ്മ ഐപ്പ് (84) നിര്യാതയായി. ആയവന കാക്കനാട്ട് കുടുംബാംഗമാണ്. മക്കൾ: റോയ്(മാതാ ഹയർ സർവീസ്,വണ്ണപ്പുറം),റാണി (റിട്ട. അധ്യാപിക),റീന (അധ്യാപിക മസൂറി),റെജി, റെനി(കുവൈത്ത്),റീജ(നഴ്സ് അമേരിക്ക). മരുമക്കൾ :റെമി (കിഴക്കാലായിൽ തഴുവാംകുന്ന്), മാത്യു (വേലം കുന്നേൽ, മൂലമറ്റം), ജോളി (മലേകുടിയിൽ ആയവന), ജോർജ്ജുകുട്ടി (കൊച്ചുപറമ്പിൽ ഞായപ്പിള്ളി),മനു (തോപ്പിൽ ചെപ്പുകുളം),ജോഷി (അടൂകാട്ടിൽ,തിരുവാണിയൂർ). സംസ്കാരം ശനിയാഴ്ച വൈകിട്ട് മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കാളിയാർ സെന്റ് റീത്താസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ചിലവ്: കരിക്കംപറമ്പിൽ അബ്ദുൽ നാസർ മൗലവി (52) നിര്യാതനായി. ഭാര്യ: റഷീദ. മക്കൾ: അസ്ന മോൾ, അർഷിദ്. മരുമകൻ: മുജീബ്.
ആലക്കോട് : ഈറ്റിക്കലോടിയിൽ ദേവസ്യ ഔസേപ്പ് (കുട്ടി-70) നിര്യാതനായി. ഭാര്യ: ആലക്കോട് കാരക്കട കുടുംബാംഗം റീത്ത. മക്കൾ: ജിജോ(പത്രം ഏജന്റ്), ജിജി (കൃഷിവകുപ്പ്, തൊടുപുഴ), ജിൻസി. മരുമക്കൾ:സൗമ്യ(ലേഡീസ് ടൈലറിംഗ് സെന്റർ, മൂവാറ്റുപുഴ), അനീഷ് മണക്കാട്, അനൂപ് ചെന്നൈ.
തൊടുപുഴ: വെങ്ങല്ലൂർ വടക്കേചെറുകോട്ടിൽ പരേതനായ അബ്ദുല്ലയുടെ ഭാര്യ നബീസ (92) നിര്യാതയായി. മക്കൾ: ഹാജറ, ബഷീർ, ജമീല, ഹനീഫ, സലീം, സിദ്ധീഖ്. മരുമക്കൾ: അബ്ദുൽ കരീം, സാറ, ഷൈല, റഷീദ, നസീമ, പരേതനായ അസീസ്.
തടിയമ്പാട്: കേശമുനി വടക്കേടത്ത് ജോസ് അബ്രഹാം (69) നിര്യാതനായി. ഭാര്യ: മാറാടി കിഴക്കേച്ചിറക്കാട്ട് കുടുംബാംഗം സാറാമ്മ. മാതാവ്: അന്നമ്മ. മക്കള്‍: അനുമോന്, അജിത, അനിത. മരുമക്കള്‍: എയ്ജു ജോസ്, സുനില്‍ അബ്രഹാം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ചെറുതോണി വഞ്ചിക്കവല സെന്റ്മേരീസ് ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍.
മുട്ടം: പാല കരിമ്പാനീ മുണ്ടക്കൽ സിജോയുടെ ഭാര്യ അഞ്ജു സിജോ (34) യു.എസിൽ നിര്യാതയായി. തൊടുപുഴ മുട്ടം കുന്നുംപുറത്ത് ചാക്കോയുടെ(ജെയിംസ്) മകളാണ്. മാതാവ്: മോളി. സഹോദരങ്ങൾ: ആൽബിൻ, ആൻസ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലിന് കരിമ്പാനീയിലെ വീട്ടിൽ കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം 12.30ന് മുട്ടം സിബിഗിരി ചർച്ച് പാരീഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്കുശേഷം 2.30ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.
കട്ടപ്പന: ഞാറ്റുതൊട്ടിയില്‍, റിട്ട. ഹെഡ്മാസ്റ്റര് എന്‍.വി. തോമസ് (അപ്പച്ചന്-81) നിര്യാതനായി. ഭാര്യ: പാറത്തോട് പള്ളിയാറടിയില് കുടുംബാംഗം തങ്കമ്മ തോമസ്. മക്കള്‍: നിഷ, ടോണി, ജോബി. മരുമക്കള്‍: ജോണ്സന് പുത്തന്‍കുടി(ചാലക്കുടി), ജോംലറ്റ് കുഴിക്കാട്ട്(തടിയമ്പാട്), ജോസ്ലിന് വട്ടനിരപ്പേല്‍(തലയോലപ്പറമ്പ്).
ചെങ്ങന്നൂർ: വെൺമണി പുന്തല പേരൂർ ഉഷസിൽ പി.ജി. അലക്സാണ്ടർ (ബാബു-75) നിര്യാതനായി. ഭാര്യ: വെൺമണി കുഴിയിലേത്ത് കിഴക്കേതിൽ കുടുംബാംഗം ശോശാമ്മ അലക്സ്. മക്കൾ: മെറീന, ബിനു. മരുമക്കൾ: ഷിബു, പ്രീതി.സംസ്കാരം പിന്നീട്.