മുട്ടം: പാല കരിമ്പാനീ മുണ്ടക്കൽ സിജോയുടെ ഭാര്യ അഞ്ജു സിജോ (34) യു.എസിൽ നിര്യാതയായി. തൊടുപുഴ മുട്ടം കുന്നുംപുറത്ത് ചാക്കോയുടെ(ജെയിംസ്) മകളാണ്. മാതാവ്: മോളി. സഹോദരങ്ങൾ: ആൽബിൻ, ആൻസ്. മൃതദേഹം ഞായറാഴ്ച വൈകുന്നേരം നാലിന് കരിമ്പാനീയിലെ വീട്ടിൽ കൊണ്ടുവരും. തിങ്കളാഴ്ച രാവിലെ 9.30 ന് വസതിയിലെ ശുശ്രൂഷകൾക്കുശേഷം 12.30ന് മുട്ടം സിബിഗിരി ചർച്ച് പാരീഷ് ഹാളിൽ പൊതുദർശനത്തിന് വെക്കും. സംസ്കാരം ഉച്ചക്കുശേഷം 2.30ന് മുട്ടം സിബിഗിരി പള്ളി സെമിത്തേരിയിൽ.