പത്തനാപുരം: കോവിഡ് ബാധിതയായ വയോധിക മരിച്ചു. ശാലേംപുരം തെക്കേടത്ത് പരേതനായ ഐപ്പ് ഐപ്പിെൻറ ഭാര്യ സാറാമ്മയാണ് (79) മരിച്ചത്.
വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ജൂണ്‍ മാസം മുതല്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പ് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഒമ്പതോടെയാണ് മരണം സംഭവിച്ചത്. സംസ്കാരം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ശനിയാഴ്ച പത്തനാപുരം മാര്‍ ലാസറസ് വലിയപള്ളിയില്‍ നടക്കും. മക്കള്‍: ഷാജി ഐപ്, അഡ്വ. റെജി ഐപ്, ഫാ. ജയിംസ് ഐപ്. മരുമക്കള്‍: മിനി, സൂസന്, ലേഖ.