Obituary
തുറവൂർ: വളമംഗലം തെക്കളാതാലയത്തിൽ കെ.കെ. വേണുഗോപാൽ (മുൻ ജീവനക്കാരൻ, ഇന്ത്യൻ കോഫി ഹൗസ് - 67) നിര്യാതനായി. ഭാര്യ: ലളിതമ്മ. മക്കൾ: അനുപമ, അഞ്ജു. മരുമക്കൾ: സുനിൽകുമാർ, ബിജു.
ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡിൽ പുതുവൽനികർത്തിൽ വിശ്വംഭരൻ (87) നിര്യാതനായി. ഭാര്യ: പരേതയായ കൈരളി. മക്കൾ: അജയൻ, വിജയമ്മ, ഗീത, സാബു (കെ.എസ്.ഇ.ബി). മരുമക്കൾ: സുജാത, ഭാസ്കരൻ, ഷാജി, അമ്പിളി. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
മാരാരിക്കുളം: പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തിരയിൽപെട്ട് മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ചെട്ടികാട് കടപ്പുറത്തുനിന്നാണ് കടലിൽ പോയത്.തിരയിൽപെട്ട് മറിഞ്ഞ വള്ളം ശരീരത്തിൽ ശക്തമായി ഇടിച്ച് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ചെട്ടികാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറുകിലി (മാഗി). മക്കൾ: പ്രിൻസ്, മേരി മഞ്ജു. മരുമക്കൾ: ബ്ലാസി, സജീവൻ.
മാരാരിക്കുളം: പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തിരയിൽപെട്ട് മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ചെട്ടികാട് കടപ്പുറത്തുനിന്നാണ് കടലിൽ പോയത്.
തിരയിൽപെട്ട് മറിഞ്ഞ വള്ളം ശരീരത്തിൽ ശക്തമായി ഇടിച്ച് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ചെട്ടികാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറുകിലി (മാഗി). മക്കൾ: പ്രിൻസ്, മേരി മഞ്ജു. മരുമക്കൾ: ബ്ലാസി, സജീവൻ.
തുറവൂർ: തിരുമലഭാഗം ആഞ്ഞിലിയ്ക്കൽ ബാബു (62) നിര്യാതനായി. ഭാര്യ: വത്സമ്മ. മക്കൾ: ഡിറ്റി, ഡീന. മരുമക്കൾ: ജോഫി, പ്രസാദ്. സംസ്കാരം ബുധനാഴ്ച 10ന് മനക്കോടം സെന്റ് ജോർജ് ഫൊറോന പള്ളി സെമിത്തേരിയിൽ.
പുന്നപ്ര: വാടക്കൽ ശ്രീവിലാസത്തിൽ പരേതനായ നാരായണപിള്ളയുടെ മകള് ശ്രീകുമാരി (മോളി -53) നിര്യാതയായി. മാതാവ്: തങ്കമണിയമ്മ. സഹോദരങ്ങൾ: കൃഷ്ണകുമാർ, മോഹൻകുമാർ, പരേതനായ മണികണ്ഠൻ.
മണ്ണഞ്ചേരി: മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡ് നമ്പിടിവേലിക്കകത്ത് ചെല്ലപ്പൻ പിള്ള (84) നിര്യാതനായി. അമ്പലപ്പുഴ താലൂക്ക് ചെത്ത് തൊഴിലാളി യൂനിയൻ മാനേജിങ് കമ്മിറ്റി അംഗം, ബ്രാഞ്ച് സെക്രട്ടറി, കെ.എസ്.കെ.ടി.യു മേഖല സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: വിജയമ്മ. മക്കൾ: സജിമോൻ, സജിത. മരുമക്കൾ: സന്ധ്യ, മനോജ്.
വള്ളികുന്നം: വാളച്ചാൽ പ്രശാന്തിയിൽ (തച്ചടിയിൽ ) പരേതനായ രാമൻപിള്ളയുടെ ഭാര്യ തങ്കമ്മ (96) നിര്യാതയായി. മകൻ: രാമചന്ദ്രൻ പിള്ള (റിട്ട. അധ്യാപകൻ, കുടശ്ശനാട് എൻ.എസ്.എസ്.എച്ച്.എസ്.എസ്). മരുമകൾ: ശാന്തമ്മ (എ.പി.എം.യു.പി.എസ് പാവുമ്പ).
ചന്തിരൂർ: കിഴക്കേടത്ത് തെക്കേമുറിയിൽ അഷ്റഫ് (56) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷഫീന, മുഹമ്മദ് ഷഫീൽ. മരുമക്കൾ: ഷഹീർ, റിൻസില.
വടുതല: കോട്ടൂർ പള്ളിക്ക് സമീപം കണ്ണന്തറച്ചിറയിൽ ടി.എം. ഉസ്മാൻ (70) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹിദ്, സുഹറ, സീനത്ത്, ജമീല, സലിം, സലാം. മരുമക്കൾ: ജാഫർ, നാസർ, നൗഫൽ, സിറാജ്.
മാന്നാർ: കുട്ടമ്പേരൂർ 13ആം വാർഡിൽ എസ്.കെ.വി ഹൈ സ്കൂളിനു സമീപം വേലൂർമഠത്തിൽ വീട്ടിൽ എസ്. ബാലകൃഷ്ണൻ (റിട്ട. അധ്യാപകൻ, സെൻട്രൽ സ്കൂൾ പോർട്ട്ബ്ലെയർ-62) നിര്യാതനായി. ഭാര്യ: രാജലക്ഷ്മി (റിട്ട.അധ്യാപിക, സെൻട്രൽ സ്കൂൾ പോർട്ട് ബ്ലെയർ). മകൻ: നിധീഷ് (കപ്പൽ ജീവനക്കാരൻ). സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചാരുംമൂട്: ആലപ്പുഴ ജില്ല പഞ്ചായത്ത് മുൻ അംഗവും നൂറനാട് പള്ളിക്കൽ പണയിൽ കിഴക്കേഭാഗത്ത് പരേതനായ കെ. രാമചന്ദ്രൻപിള്ളയുടെ ഭാര്യയുമായ കെ. ആനന്ദവല്ലിയമ്മ (65) നിര്യാതയായി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് അംഗം, പാലമേൽ പഞ്ചായത്ത് അംഗം, സി.ഡി.എസ് ചെയർപേഴ്സൻ, സി.പി.എം ഏരിയ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. മക്കൾ: ആർ. രാജേഷ് (രജിസ്ട്രേഷൻ വകുപ്പ്), എ. രാജി (ഷാർജ). മരുമക്കൾ: സന്തോഷ് കുമാർ (ഷാർജ), രജിത. സംസ്കാരം വ്യാഴാഴ്ച 11ന് വീട്ടുവളപ്പിൽ.
ഹരിപ്പാട്: കാർത്തികപ്പള്ളി പുതുക്കുണ്ടം ശിവ നിവാസിൽ (ഇല്ലത്തുവീട്) ഗിരീഷിന്റെ മകൻ അവിനാഷ് (24) നിര്യാതനായി. മാതാവ്: വനജ. സംസ്കാരം ബുധനാഴ്ച 10ന് വീട്ടുവളപ്പിൽ.