മാരാരിക്കുളം: പൊന്തുവള്ളത്തിൽ കടലിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളി തിരയിൽപെട്ട് മരിച്ചു. ചെട്ടികാട് വെളിയിൽ വീട്ടിൽ ജലാസിയോസ് ജോസഫാണ് (57) മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴോടെ ചെട്ടികാട് കടപ്പുറത്തുനിന്നാണ് കടലിൽ പോയത്.
തിരയിൽപെട്ട് മറിഞ്ഞ വള്ളം ശരീരത്തിൽ ശക്തമായി ഇടിച്ച് പരിക്കേറ്റു. സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികൾ ഉടൻ ചെട്ടികാട് സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: മറുകിലി (മാഗി). മക്കൾ: പ്രിൻസ്, മേരി മഞ്ജു. മരുമക്കൾ: ബ്ലാസി, സജീവൻ.