Obituary
ആലപ്പുഴ: ചുങ്കം ചാരുംതറയിൽ അബ്ദുൽ കരീം (74) നിര്യാതനായി. ഭാര്യ: ബീമ. മക്കൾ: സലാം, ജുമൈലത്ത്, സബീന, സലീന, റജീന. മരുമക്കൾ: സുനിത, ഫസൽ, അഷ്റഫ്, കബീർ, ലിയാഖത്ത് അലി (ഇറിഗേഷൻ വകുപ്പ്).
ഹരിപ്പാട്: മുരളി ഹോട്ടലുടമ പിലാപ്പുഴ പനവേലിൽ കിഴക്കതിൽ മുരളീധരന്റെ ഭാര്യ സുധ മുരളീധരൻ (56) നിര്യാതയായി. ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ് മുൻ ട്രഷറർ ആണ്. മക്കൾ: ഡോ.നന്ദു മുരളീധരൻ, കാർത്തിക (ഗുജറാത്ത്). മരുമക്കൾ: അമൃത, രാഹുൽ (ഗുജറാത്ത്). സംസ്കാരം ബുധനാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.
ചേർത്തല: നഗരസഭ 15ാം വാർഡ് മണവേലി ഈരപ്പാടത്ത് ഉലഹന്നാൻ (അപ്പച്ചൻ -76) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ: ജോൺ, ജോസിലി, ജോളി. മരുമക്കൾ: ജിനി, ജോസുകുട്ടി, എമിലി. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് കിഴക്കുമുറി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ.
മാന്നാർ: കുരട്ടിശ്ശേരി പാവുക്കര മുല്ലശ്ശേരിൽ കുടുംബാംഗം വി. ഗണേശപിള്ള (റിട്ട. പ്രഫസർ, എൻ.എസ്.എസ് കോളജ്, പന്തളം - 69) നിര്യാതനായി. ഭാര്യ: ഡോ. കെ.എസ്. ഗിരിജകുമാരി. മക്കൾ: സുബിൻ ഗണേശ്, ഡോ.അക്ഷര ഗണേശ്. മരുമക്കൾ: ഡോ.ഗോപിക ഗോപൻ.കെ, ഡോ.ഗോകുൽ ശാന്തൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചേര്‍ത്തല: ചേര്‍ത്തലതെക്ക് പഞ്ചായത്ത് 14ാം വാര്‍ഡ് വട്ടച്ചിറ(വെളിയംപറമ്പില്‍) പുരുഷന് (92) നിര്യാതനായി. മക്കള്‍: ശോഭ, പ്രസാദ്. മരുമക്കള്‍: പ്രസന്നകുമാരി, പരേതനായ മോഹനന്. സഞ്ചയനം ശനിയാഴ്ച രാവിലെ 10.30ന്
കായംകുളം: കാപ്പിൽ കിഴക്ക് ജുമാമസ്ജിദ് പ്രസിഡന്റും കാപ്പിൽ സർവിസ് സഹകരണ സംഘം പ്രസിഡന്റുമായ കൃഷ്ണപുരം ഞക്കനാൽ കറുകത്തറയിൽ കെ.എം. ബഷീർ (63) നിര്യാതനായി. കെ.എസ്.ആർ.ടി.സി കായംകുളം ഡിപ്പോ റിട്ട. എ.ടി.ഒ ആണ്.ഭാര്യ: ഷാമില ബഷീർ (കൃഷ്ണപുരം പഞ്ചായത്ത് മുൻ പ്രസിഡന്റ്, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റ് ). മക്കൾ: നഹ്ദ , നാഷിദ, നിഷാന . മരുമക്കൾ : അർഷദ് (യു.എ.ഇ ), നൗഫൽ, ഫിർദൗസ് (ഇരുവരും സൗദി ). സഹോദരങ്ങൾ: കെ.എം. ഷരീഫ് കുഞ്ഞ് (ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി മുൻ സെക്രട്ടറി, കെ.എം.സലീം (സൗദി), ലൈലബീവി.
മാവേലിക്കര: കനാലില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നമൂട് പുതുമംഗലത്ത് രാജന് കുട്ടനാണ് (38) മരിച്ചത്. ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഇയാള്‍ തിങ്കളാഴ്ച രാത്രി പ്രായിക്കരയില്‍ ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ട് കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തുകൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.
മാവേലിക്കര: കനാലില്‍ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നമൂട് പുതുമംഗലത്ത് രാജന് കുട്ടനാണ് (38) മരിച്ചത്.
ചെട്ടികുളങ്ങര ഈരേഴ വടക്ക് കമ്പനിപ്പടിക്ക് സമീപം ചൊവ്വാഴ്ച പുലര്‍ച്ചയാണ് സംഭവം. ഇയാള്‍ തിങ്കളാഴ്ച രാത്രി പ്രായിക്കരയില്‍ ചൂണ്ടയിടാന്‍ പോയതാണെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചൂണ്ടയിട്ട് കിട്ടിയ മീനുമായി കമ്പനിപ്പടിക്ക് സമീപം ഇയാളും കുടുംബവും വാടകക്ക് താമസിക്കുന്ന വീട്ടിലേക്ക് പോകുംവഴിയാണ് അപകടം. വീട്ടിലേക്ക് പോകുന്നത് കനാലിന്റെ വശത്തുകൂടിയുള്ള ഇടുങ്ങിയ കോണ്‍ക്രീറ്റ് റോഡിലൂടെയാണ്. ഇതുവഴി ബൈക്കില്‍ പോകുമ്പോള്‍ ബൈക്ക് തെന്നി കനാലിലേക്ക് മറിയുകയായിരുന്നുവെന്ന് കരുതുന്നു. രാവിലെ കനാലില്‍ കമിഴ്ന്നുകിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടത്. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.
ഭാര്യ: രേഷ്മ. മക്കള്‍: വേദിക, നിവേദിക.
ചെങ്ങന്നൂർ: ബുധനൂർ പടിഞ്ഞാറ് മണലേൽ തെക്കേതിൽ വീട്ടിൽ രാഘവൻ ആചാരി (82) നിര്യാതനായി. വി.എസ്.എസ് മുൻ ചെങ്ങന്നൂർ താലൂക്ക് യൂനിയൻ പ്രസിഡൻറാണ്. ഭാര്യ: ശാന്തമ്മ. മക്കൾ: ജയ, ജയശ്രീ, ജയസുധ, ജയചിത്ര. മരുമക്കൾ: തങ്കക്കുട്ടൻ, ജയകുമാർ, സുരേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
മാന്നാർ: മേൽപാടം ചെമ്പിൽ വീട്ടിൽ പരേതനായ കെ.എം. ഉമ്മന്റെ ഭാര്യ ശോശാമ്മ ഉമ്മൻ (76) നിര്യാതയായി. മക്കൾ: ബിജു, കോശി, ബീന. മരുമക്കൾ: ബിന്ദു, മേഴ്സി, കൊച്ചുമോൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് 12ന് മേൽപാടം സെന്റ് കുര്യാക്കോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.
ചേർത്തല: വിമുക്തഭടനായ ടാക്സി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. നഗരസഭ എട്ടാം വാർഡിൽ കുളത്രക്കാട് പുളിക്കൽ ചിറയിൽ ജയലാലാണ് (56) മരിച്ചത്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. പുലർച്ചയാണ് മരിച്ചതെന്ന് കരുതുന്നു.ചേർത്തല നഗരസഭ അഞ്ചാം വാർഡ് മുൻ കൗൺസിലറും കെ.പി.എം.എസ് നേതാവുമായ ടി.കെ. പുരുഷനാണ് പിതാവ്. നിലവിൽ അരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മിനി. മക്കൾ: നിധിൻ ജയലാൽ, മനീഷ
ചേർത്തല: വിമുക്തഭടനായ ടാക്സി ഡ്രൈവർ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. നഗരസഭ എട്ടാം വാർഡിൽ കുളത്രക്കാട് പുളിക്കൽ ചിറയിൽ ജയലാലാണ് (56) മരിച്ചത്. ചേർത്തല റെയിൽവേ സ്റ്റേഷന് സമീപത്താണ് സംഭവം. പുലർച്ചയാണ് മരിച്ചതെന്ന് കരുതുന്നു.
ചേർത്തല നഗരസഭ അഞ്ചാം വാർഡ് മുൻ കൗൺസിലറും കെ.പി.എം.എസ് നേതാവുമായ ടി.കെ. പുരുഷനാണ് പിതാവ്. നിലവിൽ അരൂരിലെ സ്വകാര്യ സ്ഥാപനത്തിൽ സെക്യൂരിറ്റിയായി ജോലി ചെയ്യുകയായിരുന്നു. മൃതദേഹം ചേർത്തല താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: മിനി. മക്കൾ: നിധിൻ ജയലാൽ, മനീഷ
ചേർത്തല: തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് 14ാം വാർഡിൽ ചാലിപ്പള്ളി കരിയിൽ പരേതനായ വിൻസെന്റിന്റെ ഭാര്യ ത്രേസ്യാമ്മ (86) നിര്യാതയായി.
ചെങ്ങന്നൂർ: തിരുവൻവണ്ടൂർ ഇടക്കല്ലിൽ വീട്ടിൽ വി.കെ. ഗോപിനാഥപ്പണിക്കർ (81) നിര്യാതനായി. ഭാര്യ: ബി. രമാദേവി (റിട്ട. അധ്യാപിക ഹിന്ദു യു.പി സ്കൂൾ ഇരമല്ലിക്കര). മക്കൾ: ദീപക് (ഹൈ റോസ് ഫാർമ), ദീലിപ്. മരുമക്കൾ: ലേഖ പി. നായർ (അധ്യാപിക, കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂൾ തിരുവല്ല), ലക്ഷ്മി ജി. കൃഷ്ണൻ (സ്റ്റാഫ് നഴ്സ്, കണ്ടിയൂർ ശ്രീകണ്ഠപുരം ആശുപത്രി, മാവേലിക്കര). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12.30ന് വീട്ടുവളപ്പിൽ.