Obituary
ചേർത്തല: പട്ടണക്കാട് പഞ്ചായത്ത് ഒമ്പതാം വാർഡിൽ നന്ദനം (വാത്യാട്ട്) വീട്ടിൽ ടി. ശിവരാമൻ (82) നിര്യാതനായി. ഭാര്യ: അംബിക. മകൻ: മഹേഷ്. മരുമകൾ: ലക്ഷ്മി.
വടുതല: അരൂക്കുറ്റി പഞ്ചായത്ത് 13ാം വാർഡ് ഇല്ലത്ത് പരേതനായ അനിരുദ്ധെൻറ ഭാര്യ ഓമന (65) നിര്യാതയായി. മക്കൾ: അപർണ (കൃഷി അസിസ്റ്റൻറ്, എഴുപുന്ന), അർച്ചന. മരുമക്കൾ: സജയൻ, പ്രേംജിത്ത്.
മണ്ണഞ്ചേരി: പുന്നപ്ര വയലാർ സമരസേനാനി മണ്ണഞ്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മരങ്ങാട്ട്ചിറ താഴ്ചയിൽ കുമരി കേശവൻ (97) നിര്യാതനായി. ഭാര്യ: വസുമതി. മക്കൾ: വി. ഉമയമ്മ (റിട്ട. ഹെഡ് നഴ്സ്,ആരോഗ്യ വകുപ്പ് ), കെ. സുരേഷ്. മരുമക്കൾ : പി. പ്രസേനൻ (റിട്ട: അസി. രജിസ്ട്രാർ സഹകരണ വകുപ്പ് ), സ്നേഹലത സുരേഷ്.
മാന്നാർ: ബുധനൂർ കിഴക്ക് കണ്ണൻകാവിൽ രഘു ഭവനത്തിൽ വാസു ആചാരി (83) നിര്യാതനായി. ഭാര്യ: തിരുവല്ല മല്ലപ്പള്ളി കുന്നന്താനം നടക്കൽ കുടുംബാംഗം കമലമ്മ. മക്കൾ: കെ.വി. രഘുദാസ് (ചുനക്കര ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ മാവേലിക്കര), കെ.വി. സുമ (കുറിച്ചി ഗവ.ഹയർ സെക്കൻഡറി സ്കൂൾ ചങ്ങനാശ്ശേരി ). മരുമക്കൾ: സുരേഷ് (കെ.എസ്.ആർ.ടി.സി കോട്ടയം), രജനി (അഞ്ചാലുംമൂട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ കൊല്ലം).
മണ്ണഞ്ചേരി: പഞ്ചായത്ത് ആറാം വാർഡ് കുമ്പളംകുന്നേൽ പരേതനായ അബ്ദുൽ മജീദ് മേത്തറുടെ ഭാര്യ നസീമ (58) നിര്യാതയായി. മക്കൾ: നജീബ, നാജിയ, അൻസില, നൗഫിയ. മരുമക്കൾ: ഷാഹിർ (സൗദി), അനീഷ്, നൗഫൽ, മാഹീൻ.
മണ്ണഞ്ചേരി: സ്വകാര്യ ബസ് ഡ്രൈവറെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻകളം വീട്ടിൽ തമ്പാെൻറ മകൻ മണിക്കുട്ടനാണ് (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു. മക്കൾ: നിരഞ്ജൻ, ഭദ്ര. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.
അമ്പലപ്പുഴ: നീർക്കുന്നം പുളിപറമ്പില് ചേക്കോട്ടുവടക്കേതിൽ അബ്ദുൽ റഹ്മാൻ (80) നിര്യാതനായി. ഭാര്യ: ജുബൈരി. മക്കൾ: ഹന്നത്ത്, ജാരിയ, അമീന, സുമയ്യ, കബീർ റഹ്മാൻ (ജലഗതാഗത വകുപ്പ്, പാണാവള്ളി). മരുമക്കൾ: മാഹീൻ, ശബാന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ഇജാബ പള്ളി ഖബർസ്ഥാനിൽ.
കായംകുളം: ടിപ്പർ സ്കൂട്ടറിലിടിച്ച് യുവതി മരിച്ചു. സഹോദരിക്ക് പരിക്കേറ്റു. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴിൽ അനിലയാണ് (23) മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസ്സാര പരിക്കേറ്റു. കായംകുളം ഒ.എൻ.കെ. ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവിൽ പീടിക ഭാഗത്തെ വളവിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30 നാണ് അപകടം. സഹോദരിമാർ സഞ്ചരിച്ച സ്കൂട്ടറിൽ പിന്നിലൂടെ വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയാണ് അപകടം നടന്നത്. ടിപ്പർ സ്കൂട്ടറിെൻറ പിന്നിൽ ഇടിക്കുകയും അനില ടിപ്പറിനടിയിൽ പെടുകയുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലക്കൽ ഹരീഷാണ് (ദുബൈ) അനിലയുടെ ഭർത്താവ്. പിതാവ്: സത്യപാലൻ. മാതാവ്: അമ്പിളി.
ഹരിപ്പാട്: തമിഴ്നാട്ടിലുണ്ടായ ബൈക്കപകടത്തിൽ ചെറുതന സ്വദേശിയായ യുവാവ് മരിച്ചു. ചെറുതന പത്താം വാർഡ് മഴ മഞ്ചേരിൽ വീട്ടിൽ പരേതരായ ശങ്കരനാരായണെൻറ മകൻ ശ്രീജിത്താണ് (36) മരിച്ചത്. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് വരുന്ന വഴി ഈറോഡുവെച്ച് ബൈക്ക് ഡിവൈഡറിൽ ഇടിച്ച് നിയന്ത്രണം തെറ്റി മറിഞ്ഞായിരുന്നു അപകടം. ഭാര്യ: രഞ്ജിനി. മകൾ: ഗൗരി.
പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 13ാം വാർഡ് മുടിക്കമനച്ചിറയിൽ പരമേശ്വരൻ പിള്ള (71) നിര്യാതനായി. ഭാര്യ: പത്മാവതിയമ്മ. മക്കൾ: അജികുമാർ, ഉഷ, മായ, രജനി, അനിൽകുമാർ. മരുമക്കൾ: ശ്രീകല, സന്തോഷ്, ജയകുമാർ, ഷാജി.
എരമല്ലൂർ: അണ്ടിശ്ശേരി വാക്കോപീറ്റർ (77)നിര്യാതനായി. ദീർഘകാലം ഏരമല്ലൂർ സെൻറ് ജൂഡ് പള്ളി കപ്യാർ ആയിരുന്നു. ഭാര്യ: ലില്ലി. മക്കൾ: സേവ്യർ (കുഞ്ഞുമണി), മോളി. മരുമക്കൾ: ജെയ്സി, ബാബുജോസഫ്.
തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് എട്ടാം വാർഡ് ചിറ്റിലക്കാട്ട് ഭരതൻ (83) നിര്യാതനായി. ഭാര്യ: പരേതയായ പത്മാവതി. മക്കൾ: പ്രിൻസ്, മിനി, ജയ, സിനി, മാർഷൽ. മരുമക്കൾ: ഗീത, മുകുന്ദൻ, ബാബു, സജീവൻ, രമ്യ.