മണ്ണഞ്ചേരി: സ്വകാര്യ ബസ് ഡ്രൈവറെ വീട്ടിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. പഞ്ചായത്ത് എട്ടാം വാർഡ് പുത്തൻകളം വീട്ടിൽ തമ്പാെൻറ മകൻ മണിക്കുട്ടനാണ് (41) മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹം കണ്ടത്. പൊലീസ് മേൽനടപടി സ്വീകരിച്ച ശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: അഞ്ജു. മക്കൾ: നിരഞ്ജൻ, ഭദ്ര. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ.