മാരാരിക്കുളം: കാട്ടൂർ അർഥശ്ശേരിൽ പരേതനായ അള്ളപ്പെൻറ ഭാര്യ മാർത്ത (88) നിര്യാതയായി. അർത്തുങ്കൽ അരേശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. തോമസ് അർഥശ്ശേരിൽ (ഐസോൾ രൂപത, മിസോറം), ഡൊമിനിക്, മേരി പീറ്റർ, സി. ജോസഫൈൻ (സേക്രഡ് ഹാർട്ട് കോൺവൻറ്, മായിത്തറ), ഫെലിക്സ് (റിട്ട. അധ്യാപകൻ, സെൻറ് ഫ്രാൻസിസ് അസ്സീസി എച്ച്.എസ്.എസ് അർത്തുങ്കൽ), മെറ്റിൽഡ ക്ലീറ്റസ്. മരുമക്കൾ: റീത്തമ്മ, പീറ്റർ സെബാസ്റ്റ്യൻ, ഷീബ (അധ്യാപിക, സെൻറ് ജോസഫ്സ് എച്ച്.എസ്.എസ് ഫോർ ഗേൾസ്, ആലപ്പുഴ), ക്ലീറ്റസ് (അധ്യാപകൻ, സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂൾ, മാരാരിക്കുളം). സംസ്കാരം ചൊവ്വാഴ്ച 10.30ന് കാട്ടൂർ സെൻറ് മൈക്കൾസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.