Obituary
വേലനിലം: പാറയിൽ പുരയിടം പരേതനായ രാഘവെൻറ ഭാര്യ തങ്കമ്മ രാഘവൻ (91) നിര്യാതയായി. മക്കൾ: ചന്ദ്രവതി, ഓമന, രാജൻ, വാസുദേവൻ, സദാനന്ദൻ. മരുമക്കൾ: രവി (എരുമേലി), ചന്ദ്രൻ (പെരുമ്പളം) ചന്ദ്രവതി (പെരുമ്പളം) ഉമാദേവി (ഇളങ്കാട്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് അമരാവതിയിലെ സ്വവസതിയിൽ.
നെടുങ്കണ്ടം: സംസ്ഥാന പാതയില്‍ നെടുങ്കണ്ടം കല്കൂന്തലിന് സമീപം റോഡരികില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. നെടുങ്കണ്ടം ചെമ്പകക്കുഴി പളനി വിലാസം താത്തപ്പനാണ് (72) മരിച്ചത്. ഞായറാഴ്ച രാത്രി വീട്ടില്‍നിന്ന് കാണാതായിരുന്നു. തുടര്‍ന്ന്്് വീട്ടുകാരും നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഭാര്യയും മകനുമൊപ്പമായിരുന്നു താമസം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. ഭാര്യ: പളനിയമ്മ. മക്കള്‍: നാഗരാജ്, കറുപ്പുസ്വാമി.
മുക്കൂട്ടുതറ: മുട്ടപ്പള്ളി കരിമ്പിൻ തോട്ടത്തിൽ കുട്ടി (82) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: രാജമ്മ, ശ്യാമള, വത്സല, സന്തോഷ്. മരുമക്കൾ: രാജൻ, തങ്കച്ചൻ, രാജപ്പൻ, ബിന്ദു.
വൈക്കം: കക്ക വാരുന്നതിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. കുലശേഖരമംഗലം തറവട്ടം പുത്തന്‍തറയില്‍ വിശ്വനാഥെൻറ മകൻ വികാസാണ് (38) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11ന് വേമ്പനാട്ട് കായലില്‍ കക്ക വാരുന്നതിനിടെ കുഴഞ്ഞുവീണ വികാസിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. അവിവാഹിതനാണ്. മാതാവ്: സോമിനി. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പില്‍.
വൈക്കം: ഉദയനാപുരം കിഴക്കേത്തറയിൽ പ്രഭാകരൻ (92) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: രവി, ബാലകൃഷ്ണൻ, സന്തോഷ്, അജിത, വിനോദ്. മരുമക്കൾ: ഓമന, ജയ, കൃഷ്ണവേണി, അനിൽകുമാർ, നിഷ.
അളനാട്: കൊളത്തിനാൽമുന്നി മൂക്കൻത്തോട്ടത്തിൽ ജോസഫ് (കുഞ്ഞുകുട്ടി -74) നിര്യാതനായി. ഭാര്യ: എൽസമ്മ. മക്കൾ: ഷെൽബി, ബിജോയി, ഷീന, സ്വപ്ന. മരുമക്കൾ: തങ്കച്ചൻ, ജൂബി, തങ്കച്ചൻ, ബെന്നി.
പാലാ: മുണ്ടുപാലം ഓലിയ്ക്കൽ പരേതനായ കൊച്ചേട്ടെൻറ ഭാര്യ മറിയക്കുട്ടി (90) നിര്യാതയായി. കോതമംഗലം മുണ്ടയ്ക്കൽ കുടുംബാംഗമാണ്. മക്കൾ: സോഫി, കുട്ടിയമ്മ, ജോളി, ആൻസി, ബേബി. മരുമക്കൾ: കുഞ്ഞുമോൻ, കുട്ടിച്ചൻ, ഫിലോമിന, പരേതനായ ജോസഫ് ജേക്കബ്.
േകാട്ടയം: പഴയ പച്ചക്കറി മാർക്കറ്റിലെ ഷിബി സ്റ്റോഴ്സ് ഉടമ തലശ്ശേരി സ്വദേശി മുസ്സോട്ടി തച്ചറക്കൽ (69) നിര്യാതനായി. ഭാര്യ: മുംതാസ്. മക്കൾ: ഷബ്നം, നദീറ, സുനൈന. മരുമക്കൾ: മുഹ്സിൻ, ഷമീൽ, അഫ്നാസ്.
കുമാരനല്ലൂർ: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ വയോധികൻ ഒഴുക്കിൽപെട്ട് മരിച്ചു. കുമാരനല്ലൂർ അനുപമ വീട്ടിൽ സി.പി. ചന്ദ്രശേഖരൻ നായരാണ് (78) മരിച്ചത്. ശനിയാഴ്ച വൈകീട്ട് ആറോടെ വീടിന് സമീപത്തെ കടവിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽവഴുതി വീഴുകയായിരുന്നു. ആറ്റിലൂടെ ഒരാൾ ഒഴുകിപ്പോകുന്നതായി സമീപവാസിക്ക് സംശയം തോന്നിയതിനെത്തുടർന്ന് വീടിെൻറ ടെറസ്സിൽനിന്ന് വിഡിയോയിൽ ദൃശ്യം പകർത്തി അഗ്നിരക്ഷാസേനക്കും പൊലീസിനും അയച്ചുകൊടുത്തു.തുടർന്ന് പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി തിരച്ചിൽ നടത്തി. വെളിച്ചക്കുറവും പ്രതികൂല കാലാവസ്ഥയുംമൂലം പിന്നീട് തിരച്ചിൽ നിർത്തി. ഇന്നലെ രാവിലെ തുടർന്ന തിരച്ചിലിൽ അപകടം നടന്ന സ്ഥലത്തുനിന്ന് 200 മീ. താഴെനിന്നാണ് വൈകീട്ട് നാേലാടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൃഗസംരക്ഷണ വകുപ്പിൽ ഉദ്യോഗസ്ഥനായിരുന്നു ചന്ദ്രശേഖരൻ നായർ. എഴുമാന്തുരുത്ത് ചങ്ങനാശ്ശേരി കുറ്റേൽ കുടുംബാംഗമാണ്. ഭാര്യ: കുമാരനല്ലൂർ ദേവീവിലാസം ഹൈസ്കൂൾ റിട്ട. അധ്യാപിക കെ. രാധാമണി. മക്കൾ: അനൂപ് (ഇൻസ്ട്രക്ടർ ഗവ. ഐ.ടി.ഐ, ഏറ്റുമാനൂർ), അനീഷ് (മെക്കാനിക്കൽ എൻജിനീയർ, ബംഗളൂരു). മരുമക്കൾ: ശുഭ ആർ. കർത്ത (അധ്യാപിക, ഗവ. യു.പി.എസ് കുമാരനല്ലൂർ), വിദ്യ വേണുഗോപാൽ (ബംഗളൂരു).
പൊൻകുന്നം: ഇരുപതാംമൈൽ പുതുപ്പറമ്പിൽ സി.എ. ഹനീഫ (82) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: രാജൻ ഹനീഫ, താജുദ്ദീൻ, നസീമ, താജിന. മരുമക്കൾ: നിസാം, അസീന, സമീറ, സിദ്ദീഖ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ 11ന് പൊൻകുന്നം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
ഈരാറ്റുപേട്ട: മുരുക്കോലിൽ പരേതനായ ഇബ്രാഹീമിെൻറ മകൻ എം.ഐ. നൗഷാദ് (നൗഷപ്പൻ -48) നിര്യാതനായി. ഭാര്യ: മിനി. മക്കൾ: ഫിറോസ്, ഫെബിന, ഫർസിൻ.
വൈക്കം: ടി.വി പുരം ശ്രീഭവനിൽ പി.ജി. ഗോവിന്ദൻ നായരുടെ ഭാര്യ കെ.പി. വിജയമ്മ (80) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, നന്ദകുമാർ, ശ്രീവിദ്യ. മരുമക്കൾ: മായാദേവി, പ്രസന്ന, പ്രവീൺ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.