തോട്ടയ്ക്കാട്: കയ്യാലപ്പറമ്പിൽ ജോസഫ് സ്കറിയ (കറിയാക്കുട്ടി -81) നിര്യാതനായി. ഭാര്യ: പാമ്പാടി പാലാകുന്നേലായ പ്ലാത്താനത്ത് കുടുംബാംഗം റോസമ്മ സ്കറിയ. മക്കൾ: അനു (യു.കെ), ബിനു, സുനു (ബംഗളൂരു), സുമ (സൗദി), സുജ, ജോസ്ന (ഇരുവരും യു.എസ്). മരുമക്കൾ: ജിമ്മി രാമങ്കരി, സോണി പുന്നവേലി, രാജേഷ് പട്ടിത്താനം, ടോം പുളിങ്കുന്ന്, സാജു തുരുത്തി, അജേഷ് അമയന്നൂർ. സംസ്കാരം പിന്നീട്.