പാലാ: അരുണാപുരം അഡോറേഷൻ ഹോസ്റ്റൽ ഭവനാംഗമായ സിസ്റ്റർ മരിയ അരയത്തിനാൽ എസ്.എ.ബി.എസ് (85) നിര്യാതയായി. ക്രൈസ്റ്റ് ഹാൾ, അഡോറേഷൻ ഹോസ്റ്റൽ, സെനക്കിൾ, കുറുമണ്ണ്, കാഞ്ഞിരത്താനം, കൂത്താട്ടുകുളം, ബംഗളൂരു സന്നിധാന, ക്രിസ്തുജ്യോതി ചെത്തിമറ്റം, പൈക എന്നീ മഠങ്ങളിൽ മദർ സുപ്പീരിയറായും എറണാകുളം പി.ഒ.സിയിൽ അഡ്മിനിസ്ട്രേറ്ററായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെല്ലിയാനി, വടകര ഭവനങ്ങളിൽ അസി. മദറായും ഫിനാൻഷ്യൽ ഓഫിസറായും മെസ് മാനേജറായും പ്രവർത്തിച്ചിട്ടുണ്ട്. സഹോദരങ്ങൾ: റവ. ഫാ. ജേക്കബ് വി.സി. (വിൻസൻഷ്യൽ സെമിനാരി ചെത്തിമറ്റം), ജെ.സി. കുര്യൻ എറണാകുളം, ജെ.സി. തോമസ് കലയന്താനി, പരേതനായ ജെ.സി. വർക്കി, സി. ട്രീസാ എഫ്.സി.സി (അറക്കുളം), റോസമ്മ ജെയിംസ് കലയന്താനി, വത്സമ്മ എബ്രാഹം ഇടവത്തി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് നെല്ലിയാനി മഠം ചാപ്പലിൽ ദിവ്യബലിയോടെ ആരംഭിച്ച് മഠംവക സെമിത്തേരിയിൽ.