Obituary
അങ്കമാലി: മേയ്ക്കാട് മാറവന വീട്ടില്‍ കുമാരെൻറ ഭാര്യ സരോജിനി (72) നിര്യാതയായി. മകള്‍: മിനി. മരുമകന്: രവി ( റിട്ട. കെ.എസ്.ആര്.ടി.സി ). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കപ്രശ്ശേരി എസ്.എന്‍.ഡി.പി ശ്മശാനത്തില്‍.
പിറവം: മുളക്കുളം വടക്കേക്കര പുത്തൂക്കാട്ടിൽ പരേതനായ ഫാ.ജോർജ് കോർ എപ്പിസ്കോപ്പയുടെ ഭാര്യ മേരി ജോർജ് (78) നിര്യാതയായി. മക്കൾ: ഏലിയാസ് പി. ജോർജ് (യു.എസ്), പരേതയായ ബിജിമോൾ ജോർജ്. മരുമക്കൾ: കെ.എം. സലിം. (കെ.പി.സി.സി സെക്രട്ടറി, യു.ഡി.എഫ് മൂവാറ്റുപുഴ നിയോജകമണ്ഡലം ചെയർമാൻ), സ്മിത ഏലിയാസ് (യു.എസ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കൊട്ടാരക്കുന്ന് സെൻറ് മേരീസ് ശാലേം പള്ളി സെമിത്തേരിയിൽ.
കാലടി: നടുവട്ടം പെരുമ്പ പുത്തൻവീട്ടിൽ ചെറിയ (94) നിര്യാതനായി. മക്കൾ: മത്തായി, വർഗീസ്, ഏലിയാസ്, കുഞ്ഞ്, മറിയാമ്മ, പരേതനായ സന്തോഷ്, എബി. മരുമക്കൾ: മേരി, അന്നമ്മ, ആനീസ്, ലീല, തോമസ്.
തോപ്പുംപടി: എ.പി. ജോസഫ് റോഡിൽ പള്ളിപറമ്പിൽ വീട്ടിൽ പരേതനായ ജോസഫിെൻറ മകൻ പി.ജെ. ആൻറണി (80) നിര്യാതനായി. മക്കൾ: എഡ്വിൻ, വിൻസി, ബിന്ദു. മരുമക്കൾ: കുഞ്ഞുമോൻ, റൂബൻ, സിമ്പിൾ.
കൂത്താട്ടുകുളം: കോഴിപ്പിള്ളി തടത്തിൽ പുത്തൻപുരയിൽ ടി.എൻ. നാരായണൻ (80) നിര്യാതനായി. വിളക്കിത്തല നായർ സമാജം ശാഖ പ്രസിഡൻറായിരുന്നു. ഭാര്യ: തെറ്റാലിൽ കുടുംബാംഗം ലക്ഷ്മി . മക്കൾ: മോഹനൻ, അംബിക, ശാന്ത, ബിന്ദു. മരുമക്കൾ: മോഹിനി, ശശി, കുഞ്ഞുമോൻ (മൂവാറ്റുപുഴ) ഹരി (കിടങ്ങൂർ).
പെരുമ്പാവൂര്‍: ആലാട്ടുചിറ മുളവുകുടി വീട്ടില്‍ വിജയന് (68) നിര്യാതനായി. ഭാര്യ: സുമിത്ര (റിട്ട. ഡെപ്യൂട്ടി തഹസില്‍ദാര്‍). മക്കള്‍: മനു (ആസ്ട്രേലിയ), മായ (ഇന്‍ഫോപാര്‍ക്ക്, കാക്കനാട്). മരുമക്കള്‍: സ്വാതി (ആസ്ട്രേലിയ), അഖില്‍ (മാനേജര്‍, ഫെഡറല്‍ ബാങ്ക്).
മൂലങ്കുഴി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് അസി. ട്രാഫിക് മാനേജറായിരുന്ന പരേതനായ നരിക്കാട്ട് ബോണിഫസ് ജോർജിെൻറ ഭാര്യ മേരി ബോണിഫസ് (90) നിര്യാതയായി. മക്കൾ: സാലി, ഷീല ജോസഫ്, സുനിൽ, സുജീർ. മരുമക്കൾ: ബീന, ജോസഫ്, സിമ്മി.
കരുമാല്ലൂർ: മാട്ടുപുറം പുതുവേലിൽ ഗോപി (74) നിര്യാതനായി. ഭാര്യ: മാട്ടുപുറം പുതിയേടത്ത് കുടുംബാംഗം ലീല. മക്കൾ: പ്രജിത്, പ്രീജ. മരുമകൻ: ഉദയൻ.
ആലുവ: ഞാണയ്ക്കല്‍ ചാക്കപ്പെൻറ മകന് ജോയ്സി ഞാണയ്ക്കല്‍ (77) നിര്യാതനായി. ഭാര്യ: മേരി ജോയി. മക്കള്‍: അഭിലാഷ് ജോയി, ആശിഷ് ജോയി. മരുമക്കള്‍: ഷിജി മാത്യു, ബ്ലെസി വര്‍ഗീസ്.
പെരുമ്പാവൂർ: ബി.ഒ.സി റോഡ് പുല്ലാർക്കാട്ട് വീട്ടിൽ പരേതനായ നെൽസെൻറ ഭാര്യ കൗസല്യ (84) നിര്യാതയായി. മക്കൾ: ഡോ. സുരേഷ് മഞ്ചേരി, പരേതനായ സുധീഷ്. മരുമക്കൾ: ഷീജ സുരേഷ്, സ്മിത സുധീഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഒക്കൽ എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഇടപ്പള്ളി: ‘മാധ്യമം’ മുൻ ഏജൻറ് ഉണിച്ചിറ കണ്ടത്തിൽ പറമ്പിൽ പരേതനായ ആലിക്കുട്ടിയുടെ മകൻ ഉമർ (55) നിര്യാതനായി. ഭാര്യ: ഐഷ അസീസ്. മക്കൾ: അമീറ, അദീന, ആലിയ. മാതാവ്: ഖദീജ.
മൂവാറ്റുപുഴ: നഗരസഭ മുൻ കൗൺസിലർ ശിവൻകുന്നത്ത് വീട്ടിൽ വിജയലക്ഷ്മി അരവിന്ദൻ (66) നിര്യാതയായി. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റി അംഗവും മൂവാറ്റുപുഴ സാമൂഹ്യക്ഷേമ സഹകരണ സംഘം വൈസ് പ്രസിഡൻറുമാണ്. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറും മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സ്കൂൾ മാനേജരുമായിരുന്നു. ഭർത്താവ്: കവി വി. അരവിന്ദൻ (മൂവാറ്റുപുഴ ട്രഷറി മുൻ ജീവനക്കാരൻ) മക്കൾ: അരണ്യ (കല്ലു), അംബരീഷ്. മരുമകൻ: മറഡോണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.