മൂവാറ്റുപുഴ: നഗരസഭ മുൻ കൗൺസിലർ ശിവൻകുന്നത്ത് വീട്ടിൽ വിജയലക്ഷ്മി അരവിന്ദൻ (66) നിര്യാതയായി. പുരോഗമന കലാസാഹിത്യ സംഘം മൂവാറ്റുപുഴ മേഖല കമ്മിറ്റി അംഗവും മൂവാറ്റുപുഴ സാമൂഹ്യക്ഷേമ സഹകരണ സംഘം വൈസ് പ്രസിഡൻറുമാണ്. മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡൻറും മൂവാറ്റുപുഴ കോ-ഓപറേറ്റിവ് സ്കൂൾ മാനേജരുമായിരുന്നു. ഭർത്താവ്: കവി വി. അരവിന്ദൻ (മൂവാറ്റുപുഴ ട്രഷറി മുൻ ജീവനക്കാരൻ) മക്കൾ: അരണ്യ (കല്ലു), അംബരീഷ്. മരുമകൻ: മറഡോണ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.