Obituary
കാക്കനാട്: കോവിഡ് മുക്തന് കോവിഡ് ബാധിച്ച് മരിച്ചു. വാഴക്കാല കുന്നേപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന പച്ചാളം തണ്ടശ്ശേരി വീട്ടില്‍ ദീലിപ് കുമാറാണ് (75) മരിച്ചത്. നേരേത്ത കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചക്കുശേഷം നെഗറ്റിവായതിനെത്തുടര്ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റിവായതായി കണ്ടെത്തിയത്. ഇദ്ദേഹത്തിെൻറ ബന്ധുക്കളായ എട്ടുപേർ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് ചികിത്സയിലാണ്. ഭാര്യ: സാമ്പ. മക്കള്‍: നിര്ള, നീതു. മരുമക്കള്‍: സനില്‍ (എ.എസ്.ഐ, മുനമ്പം), ദിനേഷ് (ദുൈബ).
നൊച്ചിമ: മുണ്ടപ്പിള്ളി തോട്ടത്തിൽ പരേതനായ മീതീൻപിള്ളയുടെ മകൻ അബ്ദുൽ ഖാദർ (68) നിര്യാതനായി. ഭാര്യ: സുഹറ ബീവി. മക്കൾ: അനസ് (കെ.എം.ഇ.എ കോളേജ്), സുമയ്യ, നാഫില. മരുമക്കൾ: അബ്ദുസലാം, നിസാർ, അമാനി. ഖബറടക്കം ഞായറാഴ്ച രാവിലെ 11ന് കൊടികുത്ത്മല ജമാഅത്ത് ഖബറിസ്ഥാനിൽ.
തോപ്പുംപടി: ചുള്ളിക്കൽ പി.സി. അഗസ്ത്യൻ റോഡിൽ കളത്തിൽ പറമ്പിൽ വീട്ടിൽ പരേതനായ കെ.എം. പരീതിെൻറ മകൻ ഷിബിലി (68) നിര്യാതനായി. ഭാര്യ: പരേതയായ മറിയംബി. മക്കൾ: ഷിയാസ്, ഷിഹാബ്, ഷീജ. മരുമക്കൾ: ഹാരിസ്, ഫാരിഷ, ലിസ്ന.
പെരുമ്പാവൂർ: നെടുന്തോട് പരേതനായ മാലേത്താൻ ആലിപിള്ളയുടെ മകൻ സുലൈമാൻ (65) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: സുബില, ഷബ്ന. മരുമക്കൾ: ജബ്ബാർ, നൗഷാദ്.
പൊന്നുരുന്നി: നഴ്സറി സ്കൂൾ റോഡ് പുതിയോടത്ത് പരമേശ്വരെൻറ ഭാര്യ കെ.ആർ. കാവു (കാവു ടീച്ചർ -93) നിര്യാതയായി. മകൻ: സുധീർ. മരുമകൾ: സ്നേഹലത. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് തൃപ്പൂണിത്തുറ ശ്മശാനത്തിൽ.
കാക്കനാട്: തെങ്ങോട് പുള്ളിക്കകുടി (കളത്തിക്കുഴി) പരേതനായ വര്‍ഗീസിെൻറ ഭാര്യ അന്നമ്മ (94)നിര്യാതയായി. മക്കള്‍: പൗലോസ്, സൂസന്. മരുമക്കള്‍: അമ്മിണി പൗലോസ്, സൈമണ്‍ ജോസഫ്. സംസ്കാരം ഞായറാഴ്ച 10ന് തെങ്ങോട് സെൻറ് മേരീസ് യാക്കോബൈറ്റ് സിറിയന്‍ പള്ളി സെമിത്തേരിയില്‍.
വൈറ്റില: നെച്ചൂർ വെട്ടിക്കുഴിയിൽ ജനത റോഡ് പുത്തൻപുരയിൽ പി.കെ. യോഹന്നാൻ (76) നിര്യാതനായി. ഭാര്യ: പിറവം വട്ടുതോട്ടത്തിൽ യു.പി. എലിസബത്ത്. മക്കൾ: നിഷ, സ്വപ്ന, ജീവൻ. മരുമക്കൾ: രാജു, അജിത്, ദീപ മേരി ബെഞ്ചമിൻ.
അങ്കമാലി: കരിയാട് അകപ്പറമ്പ് കീഴാഞ്ഞിലിൽ പരേതനായ വേലായുധെൻറ മകൻ ജയചന്ദ്രൻ (73) നിര്യാതനായി. റിട്ട. ടെൽക് ജീവനക്കാരനാണ്. ഭാര്യ: ഓച്ചുംതുരുത്ത് നടുവിലേഴത്ത് കുടുംബാംഗം ഷെൽഡ. മക്കൾ: ഷിജി (കടുങ്ങല്ലൂർ പഞ്ചായത്ത്), അമ്പിളി. മരുമക്കൾ: സജിത്ത് (എൻ.ജി.ഐ.എൽ കാക്കനാട്), തജീഷ് (െറയിൽവേ). ഞായറാഴ്ച രാവിലെ 11ന് തോട്ടക്കാട്ടുകര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
കോലഞ്ചേരി: മലങ്കര ഓർത്തഡോക്സ് സഭയിലെ സീനിയർ വൈദികൻ കടമറ്റം പൂവത്തുംവീട്ടിൽ ഫാ. എബ്രഹാം (88) നിര്യാതനായി. ഭാര്യ: പിറമാടം ഇടപാലക്കാട്ട് കുടുംബാംഗം ഏലിയാമ്മ. മക്കൾ: സണ്ണി, അല്ലി, അനു. മരുമക്കൾ: ബീന, ഫാ. മത്തായിക്കുഞ്ഞ് കോട്ടപ്പടി, സജി മലക്കയിൽ.
മട്ടാഞ്ചേരി: എരിഞ്ഞിമുക്കിൽ 5/298ാം നമ്പറിൽ താമസിക്കുന്ന കെ.എം. കാസിമിെൻറ ഭാര്യ ബീവി (65)നിര്യാതയായി. മക്കൾ: കോയ, യൂനുസ്, നസീമ, റസിയ. മരുമക്കൾ: റാഫി കോയമ്പത്തൂർ, അജ്മൽ, വാഹിദ്, റംലത്ത്.
ചെറായി: മങ്ങാട്ട് പരേതനായ ബാലകൃഷ്ണെൻറ ഭാര്യ വിലാസിനി (88) നിര്യാതയായി. മക്കൾ: സന്തോഷ്, ലതിക. മരുമക്കൾ: ഷീജ, സുരേഷ് ബാബു. സംസ്കാരം ശനിയാഴ്ച രാവിലെ 8.30ന് ചെറായി പൊതുശ്മശാനത്തിൽ.
പള്ളുരുത്തി: ചേന്നൻ െലയ്നിൽ താമസം എം.ഇ. ഷംസു (കൊച്ചിൻ ബീഡി -73)നിര്യാതനായി. ഭാര്യ: സുഹ്റാബി. മക്കൾ: മിനി, സിനി, സെറീന, സനോജ്. മരുമക്കൾ: സുധീർ, ഷാജി, നസീർ, അൻസില.