കാക്കനാട്: കോവിഡ് മുക്തന് കോവിഡ് ബാധിച്ച് മരിച്ചു. വാഴക്കാല കുന്നേപ്പറമ്പില്‍ വാടകക്ക് താമസിക്കുന്ന പച്ചാളം തണ്ടശ്ശേരി വീട്ടില്‍ ദീലിപ് കുമാറാണ് (75) മരിച്ചത്. നേരേത്ത കോവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ എറണാകുളം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചക്കുശേഷം നെഗറ്റിവായതിനെത്തുടര്ന്ന് വീട്ടിലേക്ക് തിരിച്ചയച്ചു. ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് വീണ്ടും പോസിറ്റിവായതായി കണ്ടെത്തിയത്. ഇദ്ദേഹത്തിെൻറ ബന്ധുക്കളായ എട്ടുപേർ വിവിധ കേന്ദ്രങ്ങളില്‍ കോവിഡ് ചികിത്സയിലാണ്. ഭാര്യ: സാമ്പ. മക്കള്‍: നിര്ള, നീതു. മരുമക്കള്‍: സനില്‍ (എ.എസ്.ഐ, മുനമ്പം), ദിനേഷ് (ദുൈബ).