Obituary
കോതമംഗലം: കീരംപാറ വെളിയച്ചാൽ പുത്തൻപുരക്കൽ പി.എസ്.രാജൻ (സ്റ്റാമ്പ് വെണ്ടർ -56) നിര്യാതനായി. കീരംപാറ പഞ്ചായത്ത് മുൻ സ്ഥിരം സമിതി അധ്യക്ഷനായിരുന്നു. ഭാര്യ: ലീല. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
നായരമ്പലം: വടശ്ശേരി പീറ്റര്‍ (69) നിര്യാതനായി .കേരള കോണ്‍ഗ്രസ് എം നായരമ്പലം മണ്ഡലം മുന്‍ പ്രസിഡന്റ്, യൂത്ത് ഫ്രണ്ട് ജില്ല വൈസ് പ്രസിഡന്റ്, വൈപ്പിന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: മാച്ചാംതുരുത്ത് കണക്കശ്ശേരി ജോളി (അയ്യമ്പിള്ളി വടശ്ശേരി ലാബ് ). മക്കള്‍: ജോണ്‍ എഡ്വേര്‍ഡ്,എല്‍സ ടിനു. മരുമക്കള്‍: മരിയ ലെസ് ,ലിബിന് റാഫേല്‍.
നായരമ്പലം:കോമത്ത് നളിനി (85) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ ലക്ഷ്മണന്. മക്കള്‍: രാജീവ് ( റിട്ട.കെ.എസ്.ആർ.ടി.സി), സുധീര്‍ (വിമുക്ത ഭടന്).
തെക്കന്‍മാലിപ്പുറം: കപ്പങ്ങപറമ്പില് കുഞ്ഞുമുഹമ്മദിന്റെയും റംലത്തിന്റെയും മകന് സൈനുദ്ദീന്‍ (സൈനു- 31) നിര്യാതനായി. ഭാര്യ:സിമി. മക്കൾ : മുഹമ്മദ് സിദാന്,മുഹമ്മദ് സൈഹാന്. ഖബറടക്കം തിങ്കളാഴ്ച തെക്കൻ മാലിപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ
പിറവം: രാമമംഗലം സംഗീതയിൽ കെ.കെ. ശ്യാമള കുമാരി (റിട്ട. ഹൈസ്കൂൾ അധ്യാപിക -76) നിര്യാതയായി. ഭർത്താവ്: എൻ. വരാഹസുതൻ (ബ്രദേഴ്സ് ഇലക്ട്രോണിക്സ്). മകൻ: ബിനു(ഏഷ്യനെറ്റ് കേബിൾ). മരുമകൾ: ഷൈബി (കോയമ്പത്തൂർ ആയുർവേദ ഫാർമസി). സംസ്കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.
പനങ്ങാട്: തുരുത്തിപ്പള്ളി പരേതനായ അബ്ദുൽ റഹ്മാന്റെ ഭാര്യ ഫാത്തിമ (72) നിര്യാതയായി. മക്കൾ: റുഖിയ, റഹീം, നിസാർ, നസീമ, നവാസ്, ഫാസില. മരുമക്കൾ: ജെ.കെ. ഹാഷിം, മിദ്ലാജ്, നൗഷാദ്, ഷാഹിദ, അനീഷ, സബീന.
മട്ടാഞ്ചേരി: കൂവപ്പാടം എ.എ. കൊച്ചുണ്ണി മാസ്റ്റർ പാർക്കിനുസമീപം വൈസ്മെൻസ് ക്ലബിനു പിറകിൽ പരേതനായ ഇബ്രാഹിം സേട്ടിന്റെ ഭാര്യ ഹലീമ ബായി (ഹല്ലു ബായി -102) നിര്യാതയായി. മക്കൾ: മറിയം ബായി, നജുമ ബായി, അൻവർ സേട്ട്, സമീന ബായി, സെൽമ ബായി. മരുമക്കൾ: ഹമീദ് സേട്ട്, സീനത്ത് ബീവി, ഇക്ബാൽ സേട്ട്, പരേതരായ ബാപ്പു സേട്ട്, മുഹമ്മദ് യൂസുഫ് സേട്ട്.
കൊച്ചി: നഗരത്തിലെ ഫ്ലാറ്റിലെ 12ാം നിലയിൽനിന്ന് വീണ് വയോധിക മരിച്ചനിലയിൽ. ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിനടുത്തുള്ള ബഹുനില ഫ്ലാറ്റിൽ താമസിക്കുകയായിരുന്ന പാലക്കാട് ഒറ്റപ്പാലം അച്ചത്ത് വീട്ടിൽ മോഹന്റെ ഭാര്യ ചന്ദ്രികയാണ് (63) ഞായറാഴ്ച രാവിലെ മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിൽ താമസിക്കുകയായിരുന്ന ചന്ദ്രിക ലിഫ്റ്റിൽ കയറി ഏറ്റവും മുകളിലെ നിലയിലെത്തി താഴേക്ക് ചാടുകയായിരുന്നു. മലേഷ്യൻ പൗരത്വമുള്ള ഇരുവരും മലേഷ്യയിൽ ബിസിനസ് നടത്തുകയായിരുന്നു. മക്കളായ അഭിയും അജയും ദുബൈയിലാണ്. ദുബൈയിൽനിന്ന് കഴിഞ്ഞ ദിവസമാണ് മോഹനും ചന്ദ്രികയും നാട്ടിലെത്തിയത്. ചന്ദ്രികക്ക് വിഷാദരോഗമുണ്ടായിരുന്നെന്നും ഇതാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നും പൊലീസ് ചൂണ്ടിക്കാട്ടി. ഭർത്താവിനെ ഭക്ഷണം വാങ്ങാൻ പറഞ്ഞയച്ചതിനുപിന്നാലെയാണ് സംഭവം.
പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുന്തോട്ടിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കീരമ്പാറ പുന്നക്കൽ എബ്രഹാം ഐസക്കിന്റെ മകൻ ബിനു എബ്രഹാമാണ് (35) മരിച്ചത്. ശനിയാഴ്ച രാവിലെ കോതമംഗലത്തുനിന്ന് ബിനുവിന്റെ ജോലിസ്ഥലമായ കളമശ്ശേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബിനുവിന്റെ ബൈക്കിലേക്ക് എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കളമശ്ശേരിയിലെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജറാണ് ബിനു. മാതാവ്: സാറക്കുട്ടി.
ചെങ്ങമനാട്: പുതുവാശ്ശേരി കോട്ടായി ‘ഗോകുല്‍’ വീട്ടില്‍ കെ.ജി.മോഹന്‍കുമാര്‍ (78) നിര്യാതനായി. കൊച്ചിന് റിഫൈനറി റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രാധാമണി ( റിട്ട. കൊച്ചിന് പോര്‍ട്ട് ട്രസ്റ്റ് ). മക്കള്‍: ബബിത, സിന്ധു ( പി.ആര്.ഒ, ശ്രീനാരായണ മെഡിക്കല്‍ കോളജ്, ചാലാക്ക ). മരുമക്കള്‍: സുനില്‍ (ഫിനാന്‍സ് ഡയറക്ടര്‍,‘ഫോസില്‍’ബംഗളൂരു ), രാജേഷ് ( ഭാരത് ബെന്‍സ്, കോട്ടായി ). സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന്.
പറവൂർ: ഗോതുരുത്ത് പുതിയ വീട്ടിൽ ഔസോവിന്റെ മകൻ തോമസ് (തൊമ്മിച്ചി- 82) നിര്യാതനായി. ഭാര്യ: റീത്ത. മക്കൾ: ബിപിൻ (ചിറ്റാറ്റുകര ആരോഗ്യ കേന്ദ്രം), സ്മിത, പരേതനായ ജിയോ. മരുമക്കൾ: ലിയ, സാജു.
പറവൂർ: പുത്തൻവേലിക്കര ചെറുകടപ്പുറം പുളിക്കൽ പരേതനായ വറീതിന്റെ മകൻ ദേവസി (73) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ജിസ്, ജീന. മരുമക്കൾ: ഷീജ, സെബാസ്റ്റ്യൻ.