പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ സ്വകാര്യ ബസ് റൂട്ടിൽ പോഞ്ഞാശ്ശേരിക്ക് സമീപം നെടുന്തോട്ടിൽ മിനിലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. കീരമ്പാറ പുന്നക്കൽ എബ്രഹാം ഐസക്കിന്റെ മകൻ ബിനു എബ്രഹാമാണ് (35) മരിച്ചത്. ശനിയാഴ്ച രാവിലെ കോതമംഗലത്തുനിന്ന് ബിനുവിന്റെ ജോലിസ്ഥലമായ കളമശ്ശേരിയിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ബിനുവിന്റെ ബൈക്കിലേക്ക് എതിർ ദിശയിൽനിന്ന് വന്ന ലോറി ഇടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. കളമശ്ശേരിയിലെ ഹോട്ടലിൽ അസിസ്റ്റന്റ് മാനേജറാണ് ബിനു. മാതാവ്: സാറക്കുട്ടി.