Obituary
ആലുവ: കുട്ടമശ്ശേരി സർക്കുലർ റോഡിൽ തച്ചൻകുന്നത്ത് താമസിക്കുന്ന പരേതനായ ബീരാവുവിെൻറ മകൻ മൈതീൻ (65) നിര്യാതനായി. മക്കൾ: റെമീന, ഫെമീന, സ്മിത, ഷുക്കൂർ. മരുമക്കൾ: ഷഹീദ്, നിഷാദ്, നജീബ്, മുഹ്സീന.
മൂവാറ്റുപുഴ: ഈസ്റ്റ് വാഴപ്പിള്ളി മണ്ഡോത്തിപടി മുത്തുപതിക്കല്‍ പത്രോസ് ചാക്കോയുടെയും ശാന്തയുടെയും മകന് അഖില്‍ (31)നിര്യാതനായി. അവിവാഹിതനാണ്. സഹോദരി: അഞ്ജു.
പറവൂർ: കുഞ്ഞിത്തൈ ഞാണക്കൽ റിട്ട. കാത്തലിക് സിറിയൻ ബാങ്ക് മാനേജർ പരേതനായ ജോർജിെൻറ ഭാര്യ സെലിൻ (90) നിര്യാതയായി. ബോൾഗാട്ടി പടമാടൻ കുടുംബാംഗമാണ്. മക്കൾ: മാത്യു (ബാബു), ബേബി, ബീന, ബിന്ദു, പരേതനായ ബേണി. മരുമക്കൾ: ലിജിയ, ജേക്കബ് മാത്യു, ആൻറണി, ഡെന്നീസ്.
മൂവാറ്റുപുഴ: പായിപ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആദ്യ പ്രസിഡൻറും ഡി.സി.സി അംഗവുമായിരുന്ന തൃക്കളത്തൂര്‍ മന്നേക്കാട്ടുകുടിയില് പരേതനായ എം.ഒ. ഉലഹന്നാെൻറ ഭാര്യ സാറാമ്മ (95) നിര്യാതയായി. മക്കള്‍: എം.ഒ. ഉലഹന്നാന്, ജോസ് ഉലഹന്നാന്, ഏലിയാമ്മ കുര്യാക്കോസ്, അന്നമ്മ ജോണ്‍. മരുമക്കള്‍: ലീലാമ്മ ഉലഹന്നാന്, സാലി ജോസ്, ടി.വൈ. കുര്യാക്കോസ്, കെ.കെ. മാത്യു.
മൂവാറ്റുപുഴ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുളവൂര്‍ വിശ്വകര്‍മ നഗര്‍ പുല്പറമ്പില് പി.കെ. ശശി(66) നിര്യാതനായി. ഭാര്യ: വത്സലകുമാരി. മക്കള്‍: ശാരിക, ശരണ്യ, ശ്യാമ, ശരേന്ദു. മരുമക്കള്‍: മണി, അഭിലാഷ്, അനൂപ്, ശരത്ത്.
കോതമംഗലം: പെരിയാർവാലി മെയിൻ കനാലിെൻറ കരക്ക് സ്കൂട്ടർ യാത്രികനെ മരിച്ചനിലയിൽ കണ്ടെത്തി. ചേലാട് സെവൻ ആർട്സ് സ്റ്റുഡിയോ നടത്തുന്ന നിരവത്തുകണ്ടത്തിൽ പരേതനായ പൗലോസിെൻറയും മറിയക്കുട്ടിയുടെയും മകൻ എൽദോസ് പോളാണ് (42) മരിച്ചത്. ചേലാട് നാടോടിപ്പാലത്തിനുസമീപമാണ് മൃതദേഹം കണ്ടത്. ഇയാൾ സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞനിലയിൽ മൃതദേഹത്തിന് സമീപത്തുണ്ടായിരുന്നു.തിങ്കളാഴ്ച പ്രഭാതസവാരിക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. ഫോൺ വന്നതിനെത്തുടർന്ന് ഉടന്‍ വരാമെന്നുപറഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ എൽദോസ് വീട്ടിൽനിന്ന് പോയതാണെന്ന് ബന്ധുക്കൾ പറഞ്ഞു. കോതമംഗലം പൊലീസ് ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി. മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. അപകടമാണെന്നാണ് പ്രാഥമിക നിഗമനം. ഭാര്യ: ടിമി തോമസ് (ഇസ്രായേൽ). മക്കൾ: അച്ചു, അഭിഷേക് പോൾ, ആഷിക് പോൾ. സംസ്കാരം പിന്നീട്.
പള്ളിക്കര: അമ്പലപ്പടിയിൽ മേക്കോത്ത് ബാവകുഞ്ഞ് (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ബീവികുഞ്ഞ്, സുബൈദ, അബൂബക്കർ, ജമീല, സലിം. മരുമക്കൾ: ഹസൈനാർ, ജമാൽ, ഉസ്മാൻ, റംലത്ത്, ഷംസിയ.
പെരുമ്പാവൂർ: വേങ്ങൂർ പാറക്കൽ വീട്ടിൽ ജോയി (55) നിര്യാതനായി. വേങ്ങൂർ ക്ഷീരോൽപാദക സഹകരണ സംഘം സെക്രട്ടറിയായിരുന്നു. ഭാര്യ: ലാലി. മക്കൾ: ബേസിൽ, ബെൻസൺ (മസ്കത്ത്). സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് വേങ്ങൂർ മാർ കൗമ യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.
അങ്കമാലി: തുരുത്തിശ്ശേരി ഇടശ്ശേരി വീട്ടിൽ ഔസേഫിെൻറ ഭാര്യ അന്നംകുട്ടി (84) നിര്യാതയായി. അങ്കമാലി നായത്തോട് കൂട്ടാല കുടുംബാംഗമാണ്. മക്കൾ: വർഗീസ്, സിസിലി, പൗളി. മരുമക്കൾ: എൽസി, ആൻറു, ദേവസിക്കുട്ടി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് അകപ്പറമ്പ് കാതോലിക്ക പള്ളി സെമിത്തേരിയിൽ.
മഞ്ഞപ്ര: ഗവ.ഹൈസ്കൂൾ ലയോള െറസിഡൻറ്സ് മഹാത്മ ലൈനിൽ ഐക്കര പരേതരായ നാരായണൻ നായരുടെയും പത്മാവതിയമ്മയുടെയും മകൻ ഉണ്ണികൃഷ്ണൻ നായർ (66) നിര്യാതനായി. അവിവാഹിതനാണ്. സഹോദരങ്ങൾ: വേണുഗോപാൽ, ശ്രീദേവി, ദിലീപ് കുമാർ (ജോയൻറ് ആർ.ടി.ഒ ഓഫിസ്, ആലുവ), അജിത്ത്കുമാർ (സിവിൽ സപ്ലൈസ് ഓഫിസ്, ആലുവ).
അങ്കമാലി: വടക്കെ ചമ്പന്നൂർ കുന്നത്താൻ വീട്ടിൽ അയ്യപ്പൻകുട്ടിയുടെ മകൻ സിജു (49) നിര്യാതനായി. മാതാവ്: ചന്ദ്രമണി. ഭാര്യ: ബേബി. മക്കൾ: രാഹുൽ, വിഷ്ണു, രഹ്ന. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് അങ്കമാലി എസ്.എൻ.ഡി.പി ശാന്തിനിലയം ശ്മശാനത്തിൽ.
കരുമാല്ലൂർ: വെളിയത്തുനാട് അടുവാത്തുരുത്ത് ഉണിച്ചിരിയാട്ടിൽ സീതി മൻസിലിൽ അബൂബക്കറിെൻറ ഭാര്യ കൊച്ചുഖദീജ (67) നിര്യാതയായി. മക്കൾ: തസ്മിൻ, ഷബീന. മരുമക്കൾ: ഷിഹാബ്, മുജീബ്.