പാവറട്ടി: വെൻമേനാട് 13ാം വാർഡിൽ പോവിൽ വീട്ടിൽ മുഹമ്മദ് അലി ഹാജി (87) കോവിഡ് ബാധിച്ച് മരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധിതനായ ഇദ്ദേഹം ബുധനാഴ്ച മുതൽ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ശനിയാഴ്ച പുലർച്ചയോടെ ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. പ്രമേഹം, രക്തസമ്മർദം എന്നിവയുമുണ്ടായിരുന്നു. കോവിഡ് പ്രൊട്ടോകോൾ അനുസരിച്ച് മൃതദേഹം വെൻമേനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. ഭാര്യ: ഫാത്തിമ. മക്കൾ: റസിയ, റഷീദ്, സെയ്ഫുദ്ദീൻ, ജലാലുദ്ദീൻ, മുംതാസ്, ഷാമില, നൗഷാദ്, അക്ബർ. മരുമക്കൾ: റഫീഖ്, സുനിത, നസീമ, ബഷീറ, റഷീദ്, നാസർ, സഫ്ന, അനീസ.